Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പദ്മശ്രീ ഡോ. ഡി.ഡി. സഗ്‌ദേവിന്റെ പരിശ്രമങ്ങള്‍ക്ക് ഫലം; അരിവാള്‍ രോഗം അവസാനിക്കും; വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ലക്ഷ്യം ഏറ്റെടുത്ത് രാജ്യം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിവാസികളുടെ വിളര്‍ച്ചയെ കുറിച്ച് പഠനം നടത്തി അരിവാള്‍ രോഗം ആദ്യമായി വയനാട്ടില്‍ കണ്ടെത്തിയത് ഡോ. സഗ്‌ദേവാണ്. അരിവാള്‍ രോഗ നിവാരണ പദ്ധതി ലക്ഷ്യമിട്ട് വലിയ പദ്ധതിയാണ് ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സേവാ ഇന്റര്‍നാഷണലിന്റെ പിന്തുണയോടെ നടപ്പാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2023, 07:53 pm IST
in India

എം.എസ്. ജെയ്‌സന്‍

കല്‍പ്പറ്റ: മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ തുടങ്ങിയ ദൗത്യം രാജ്യം ഏറ്റെടുക്കുന്നു. 2047 ഓടെ ഇന്ത്യയില്‍ നിന്ന് അരിവാള്‍ രോഗം എന്നറിയപ്പെടുന്ന സിക്കിള്‍ സെല്‍ അനീമിയ രോഗം ഇല്ലാതാക്കുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനത്തിലൂടെ വിജയിക്കുന്നത് മിഷന്റെയും ചീഫ് ഫിസീഷ്യന്‍ പദ്മശ്രീ ഡോ. ഡി.ഡി. സഗ്‌ദേവിന്റെയും പരിശ്രമങ്ങള്‍ കൂടിയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിവാസികളുടെ വിളര്‍ച്ചയെ കുറിച്ച് പഠനം നടത്തി അരിവാള്‍ രോഗം ആദ്യമായി വയനാട്ടില്‍ കണ്ടെത്തിയത് ഡോ. സഗ്‌ദേവാണ്. അരിവാള്‍ രോഗ നിവാരണ പദ്ധതി ലക്ഷ്യമിട്ട് വലിയ പദ്ധതിയാണ് ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സേവാ ഇന്റര്‍നാഷണലിന്റെ പിന്തുണയോടെ നടപ്പാക്കുന്നത്. പദ്ധതി ജനുവരി എട്ടിന് കേന്ദ്ര ഗിരിജന ക്ഷേമ മന്ത്രി രേണുക സിങ് സരുതയാണ് നിര്‍വഹിച്ചത്. രോഗികള്‍ കൂടുതലുള്ള അട്ടപ്പാടി, നീലഗിരി (തമിഴ്‌നാട്), ചാമരാജ്‌നഗര്‍ (കര്‍ണാടക) പ്രദേശങ്ങളും പദ്ധതിയുടെ കീഴില്‍ വരും. പരിശോധനയിലൂടെ അരിവാള്‍ രോഗികളെയും വാഹകരെയും കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ബോധവത്കരണം, കൗണ്‍സലിങ്, പോഷകാഹാര വിതരണം എന്നിവയും പദ്ധതിയുടെ ഭാഗമാണെന്ന് ഡോ. സഗ്‌ദേവ് ജന്മഭൂമിയോട് പറഞ്ഞു. രക്തസാമ്പിള്‍ പരിശോധനയ്‌ക്ക് 25 ലക്ഷംരൂപ ചെലവില്‍ ആധുനിക ലാബോറട്ടറിയും അനുബന്ധ ഉപകരണങ്ങളും മെഡിക്കല്‍ മിഷന്‍ ആസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. പദ്ധതിക്കാലത്ത് രോഗ നിര്‍ണയവും ചികിത്സയും സൗജന്യമാണ്.

പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കടക്കം അരിവാള്‍ രോഗ ചികിത്സാ സൗകര്യം ലഭിക്കും. കിടത്തിച്ചികിത്സയും ആശുപത്രിയില്‍ ലഭ്യമാണ്. മെഡിക്കല്‍ മിഷനു കീഴില്‍ 50 കിടക്ക സൗകര്യമുള്ള ആശുപത്രിയുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി നടപ്പാക്കിയായിരിക്കും സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയില്‍ രാജ്യം ഈ രോഗത്തില്‍നിന്ന് മുക്തമാകുന്നത്.

കഠിനമായ വിളര്‍ച്ചയും ക്ഷീണവുമാണ് അരിവാള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ആവശ്യത്തിനു പോഷകാഹാരവും മരുന്നും ലഭിച്ചില്ലെങ്കില്‍ രോഗിയെ മരണം വേഗത്തില്‍ കീഴടക്കും. രോഗത്തോടെ ജനിക്കുകയും വേദനകള്‍ സഹിച്ച് യൗവനാരംഭത്തോടെ മരിക്കുകയും ചെയ്തവര്‍ നിരവധിയാണ്. വയനാട്ടില്‍ ചെട്ടി സമുദായത്തിലും ആദിവാസികളിലെ കുറുമ, അടിയ വിഭാഗങ്ങളിലുമാണ് കൂടിയ തോതില്‍ രോഗം കണ്ടുവരുന്നത്.  വയനാട് മാത്രം ആയിരത്തിലധികം അരിവാള്‍ രോഗികളുണ്ട്.

Tags: indiaകേന്ദ്ര സര്‍ക്കാര്‍വയനാട്‌sickle cell anemiaസ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.