Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്‍ഡന്‍ബര്‍ഗിനെ വെല്ലുവിളിച്ച് അദാനി; അനുബന്ധ ഓഹരി വില്‍പന നിശ്ചയിച്ച പോലെ നടത്തുമെന്നും അദാനി; വിജയിക്കുമോ അദാനി?

ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അദാനിഗ്രൂപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് മൂലം അദാനി ഓഹരികളുടെ വില ഇടിഞ്ഞെങ്കിലും അനുബന്ധ ഓഹരി വില്‍പന (എഫ് പിഒ) നേരത്തെ നിശ്ചയിച്ച പോലെ നടത്തുമെന്ന് വെല്ലുവിളിച്ച് അദാനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2023, 10:27 pm IST
inIndia

ന്യൂദല്‍ഹി:ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അദാനിഗ്രൂപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് മൂലം അദാനി ഓഹരികളുടെ വില ഇടിഞ്ഞെങ്കിലും അനുബന്ധ ഓഹരി വില്‍പന (എഫ് പിഒ) നേരത്തെ നിശ്ചയിച്ച പോലെ നടത്തുമെന്ന് വെല്ലുവിളിച്ച് അദാനി.  

ജനവരി 31 വരെയുള്ള എഫ് പിഒയിലൂടെ 20000 കോടി രൂപ സമാഹരിക്കാനാണ് അദാനി ലക്ഷ്യമിട്ടിരുന്നത്. എഫ് പിഒ വിജയകരമാകുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ടെന്നും നിക്ഷേപകരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ അദാനി വിചാരിച്ചതുപോലെ കാര്യങ്ങള്‍ വിജയത്തിലെത്തുമോ?

3112 രൂപ മുതല്‍ 3276 രൂപ വരെയാണ് അദാനി എന്‍റര്‍ പ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പനയിലെ വില നിശ്ചയിച്ചിരിക്കുന്നത്. പക്ഷെ വില്‍പനയുടെ ആദ്യദിനമായ വെള്ളിയാഴ്ച അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരിവിലയില്‍ 11 ശതമാനമാണ് തകര്‍ച്ച ഉണ്ടായത്. അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരി വില വെറും 2761.45 രൂപ ആയിരുന്നു. അതുകൊണ്ട് തന്നെ ജനവരി 27 വെള്ളിയാഴ്ച എഫ് പിഒയ്‌ക്കുള്ള പ്രതികരണം തീരെ മന്ദഗതിയിലായിരുന്നു. എച്ച് എന്‍ ഐ (ഉയര്‍ന്ന സ്വത്തുള്ള ഇന്ത്യക്കാര്‍)ക്ക് 96.16 ഓഹരികള്‍ മാറ്റിവെച്ചിരുന്നെങ്കിലും  വെള്ളിയാഴ്ച വെറും 60,456 ഓഹരികള്‍ മാത്രമാണ് വിറ്റുപോയത്. ക്യു ഐബികള്‍ക്ക് 1.28 കോടി ഓഹരികള്‍ മാറ്റിവെച്ചെങ്കിലും വെറും 2,656 ഓഹരികള്‍ മാത്രമാണ് വിറ്റുപോയത്.  

അപ്പോള്‍ പിന്നെ ഇനി ജനവരി 30 തിങ്കളാഴ്ച  3112 രൂപയ്‌ക്ക് ഓഹരികള്‍ വാങ്ങാന്‍ ആരെങ്കിലും വരുമോ? നേരത്തെ നിശ്ചയിച്ച വിലയ്‌ക്ക് തന്നെയായിരിക്കും ഓഹരികള്‍ വില്‍ക്കുക എന്ന് വാശിപിടിച്ചാല്‍ എത്ര പേര്‍ വാങ്ങാനുണ്ടാകും?  

അദാനി ഓഹരികളുടെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് എഫ് പിഒയ്‌ക്ക് ഓഹരി വില കുറയ്‌ക്കണമെന്നും സമയം ഇനിയും നീട്ടണമെന്നും ഓഹരി വില്‍പനയുടെ ചുമതലയുള്ള ജെഫറീസ്, എസ് ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലയില്‍ മാറ്റം വരുത്തില്ലെന്നും തീയതി നീട്ടില്ലെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അദാനി.  

ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബവ്യാവസായത്തെ കൃത്രിമകണക്കുകളിലൂടെ രാജ്യത്തെ തന്നെ വന്‍ കോര്‍പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ പ്രധാന ആരോപണം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഴ് പ്രധാന അദാനി കമ്പനികളുടെ ഓഹരി വില 85 ശതമാനത്തോളം ഊതിവീര്‍പ്പിച്ചതാണെന്നും ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകള്‍ അമിതമായാണ് അദാനി ഗ്രൂപ്പിന് വായ്‌പ നല്‍കിയിട്ടുള്ളതെന്നും ഹിന്‍ഡെന്‍ബര്‍ഗ് വിമര്‍ശിച്ചിട്ടുണ്ട്. ഇതോടെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി അദാനി ഓഹരികളുടെ മൂല്യം 4.17 ലക്ഷം കോടി രൂപയാണ് ഇടിഞ്ഞത്.  

എന്നാല്‍ അദാനി ഗ്രൂപ്പിന് അധികമായി ഒരു നയാപൈസയും കടം നല്‍കിയിട്ടില്ലെന്നാണ് എസ് ബിഐയുടെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു കമ്പനിയ്‌ക്ക് നല്‍കാവുന്ന റിസര്‍വ്വ് ബാങ്കിന്റെ പരമാവധി അനുവദനീയ വായ്‌പയിലും ഏറെ താഴ്ന്ന വായ്‌പകള്‍ മാത്രമാണ് അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളതെന്നാണ് ഈ ഉദ്യോഗസ്ഥന്റെ വിശദീകരണം. ബാങ്കിന്റെ ലഭ്യമായ യോഗ്യതയുള്ള മൂലധനാടിത്തറയുടെ 25 ശതമാനത്തില്‍ അധികം ഏതെങ്കിലും ഒരു കമ്പനിയിലോ ഗ്രൂപ്പിലോ നിക്ഷേപിക്കാന്‍ പാടില്ലെന്നതാണ്  ബാങ്കുകളോട് വായ്‌പ നല്‍കുമ്പോള്‍ കര്‍ശനമായി പാലിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെടുന്നത്.  ഇതിലും കുറവേ എസ് ബിഐ അദാനി ഗ്രൂപ്പിന് വായ്‌പയായി നല്‍കിയിട്ടുള്ളൂ. ഹിന്‍ഡെന്‍ബെര്‍ഗ് ഉയര്‍ത്തിയിട്ടുള്ള എല്ലാ ആരോപണങ്ങള്‍ക്കെതിരെയും കോടതിയെ സമീപിപ്പിക്കുമെന്നും അദാനി ഉറപ്പിച്ച് പറയുന്നു. 

എഫ് പിഒ മുന്നില്‍ കണ്ട് അദാനി ഗ്രൂപ്പ് ഓഹരികളുടെ വില മനപൂര്‍വ്വം ഇടിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടെന്ന് അദാനി പറയുന്നു. ഒരു വിദേശ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നിക്ഷേപക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അദാനി പറയുന്നു. ഹിന്‍ഡന്‍ബര്‍ഗിനെതിരെ ഇന്ത്യയിലെയും അമേരിക്കയിലെയും നിയമപ്രകാരം യുദ്ധംചെയ്യാനാണ് അദാനിയുടെ നീക്കം. 

Tags: ഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്എസ്ബിഐrbiഹിന്‍ഡെന്‍ബെര്‍ഗിഅനുബന്ധ ഓഹരി വില്‍പന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.