Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും നിയമനം; 71,000 പേര്‍ക്കു കൂടി പ്രധാനമന്ത്രി ഇന്ന് ഉത്തരവ് നല്‍കും; കേരളത്തില്‍ 108 പേര്‍ക്ക്

കൊച്ചിയില്‍ തൊഴില്‍മേള ആദായനികുതി വകുപ്പിന്റെ കീഴില്‍ എളമക്കര ഭാസ്‌കരീയം ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാഡ് നിയമന ഉത്തരവുകള്‍ കൈമാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2023, 08:35 am IST
inIndia

ന്യൂദല്‍ഹി: കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുവജനതയ്‌ക്ക് രാജ്യസേവനത്തിനു വഴിതുറക്കാനും ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തൊഴില്‍ മേള (റോസ്ഗാര്‍ മേള) പുതിയ ഉയരങ്ങളിലേക്ക്. മേളയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ച 71,000 പേര്‍ക്ക് കൂടി ഇന്നു പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറും. രാവിലെ പത്തരയ്‌ക്ക് ഓണ്‍ലൈനായിട്ടാണ് പരിപാടി. നിയമിച്ചവരെ അദ്ദേഹം അഭിസംബോധന ചെയ്യും.  

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം മേളകള്‍. വിവിധ മേഖലകളില്‍ കൂടുതല്‍ ഉദ്യോഗങ്ങള്‍ ഉണ്ടാകാനുള്ള രാസത്വരകമാണ് മേളകള്‍. ജൂനിയര്‍ എന്‍ജിനീയര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, ടെക്നീഷ്യന്മാര്‍, സിഐമാര്‍, എസ്ഐമാര്‍, കോണ്‍സ്റ്റബിള്‍മാര്‍, സ്റ്റെനോഗ്രാഫര്‍മാര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, ഗ്രാമീണ്‍ ഡാക് സേവകര്‍, ആദായ നികുതി ഇന്‍സ്പെക്ടര്‍, അധ്യാപകര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സാമൂഹ്യ സുരക്ഷാ ഓഫീസര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. നിയമനം ലഭിച്ചവര്‍ക്ക് പരിശീലനത്തിനുള്ള ഓണ്‍ലൈന്‍ കര്‍മയോഗി പ്രാരംഭ കോഴ്സില്‍ പങ്കെടുക്കാനു

ള്ള ലിങ്കും മേളയില്‍ ലഭ്യമാക്കും. ഈ വര്‍ഷത്തെ ആദ്യ തൊഴില്‍ മേളയാണിത്. കഴിഞ്ഞ വര്‍ഷവും ഇത്തരം മേളകള്‍ നടത്തിയിരുന്നു. 2024നു മുമ്പ് 10 ലക്ഷം പേര്‍ക്കു തൊഴില്‍ കൊടുക്കുകയാണ് ലക്ഷ്യം. ഒക്ടോബറില്‍ 75,000 പേര്‍ക്കു ജോലി നല്കി.

പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ചവര്‍ക്കുള്ള നിയമന ഉത്തരവ് ഇന്നു തിരുവനന്തപുരത്തും എറണാകുളത്തും കൈമാറും. തിരുവനന്തപുരത്ത് രാവിലെ 10നു വഴുതക്കാട് ശ്രീമൂലം ക്ലബ് ഹാളിലാണ് ചടങ്ങ്. റെയില്‍വെ ഉള്‍പ്പെടെ വിവിധ കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകള്‍ പാസായവര്‍ക്കുള്ള നിയമന ഉത്തരവ് കേന്ദ്ര തൊഴില്‍ സഹമന്ത്രി രാമേശ്വരര്‍ തേലി വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയില്‍ 108 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതില്‍ 25 പേര്‍ക്കാണ് നിയമന ഉത്തരവ് കൈമാറുക. ബാക്കിയുള്ളവര്‍ക്ക് അതത് വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിതരണം ചെയ്യും

കൊച്ചിയില്‍ തൊഴില്‍മേള ആദായനികുതി വകുപ്പിന്റെ കീഴില്‍ എളമക്കര ഭാസ്‌കരീയം ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാഡ് നിയമന ഉത്തരവുകള്‍ കൈമാറും.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍Job
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.