Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കലാലയങ്ങള്‍ ആയുധ ഫാക്ടറികളോ?

കോടതി നിര്‍ദ്ദേശിച്ചിട്ടുപോലും പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ സ്വത്തു കണ്ടുകെട്ടുന്നതിന് ഇടതുമുന്നണി സര്‍ക്കാര്‍ മടിക്കുകയാണല്ലോ. ഈയൊരു സാഹചര്യത്തിലാണ് കലാലയങ്ങളില്‍ ഇടതുപിന്തുണയോടെ മാരകായുധങ്ങള്‍ നിര്‍മിക്കുകയാെണന്ന വിവരവും പുറത്തുവന്നിരിക്കുന്നത്. കലാലയങ്ങളില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ ഇക്കൂട്ടരുടെ കയ്യിലെത്തുന്നുണ്ടോ എന്നും അന്വേഷിക്കണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 16, 2023, 05:00 am IST
inEditorial

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയത്തിന്റെ മറവില്‍ ലാബുകളില്‍ ആയുധ നിര്‍മാണം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളോട് ഇടതുമുന്നണി സര്‍ക്കാര്‍ പതിവുപോലെ തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഐടിഐകള്‍, പോളിടെക്‌നിക്കുകള്‍, എഞ്ചിനീയറിങ് കോളജുകള്‍ തുടങ്ങിയവയില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ നിര്‍മിക്കുന്നതായും, അത് മറ്റിടങ്ങളിലേക്ക് കടത്തുന്നതായും സംശയമുണ്ടെന്നു കാണിച്ച് ഇന്റലിജന്‍സ് വിഭാഗം ഡിജിപിയാണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. തിരുവനന്തപുരം ധനുവച്ചപുരം ഐടിഐയിലെ ടെക്‌നിക്കല്‍ ലാബില്‍ ആയുധ നിര്‍മാണം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് സ്‌ഫോടനാത്മകമായ വിവരങ്ങള്‍ ലഭിച്ചത്. രഹസ്യമായി നിര്‍മിക്കുന്ന ഈ ആയുധങ്ങള്‍ കലാലയങ്ങളിലെ സംഘര്‍ഷങ്ങളിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഒരു ക്യാമ്പസില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ മറ്റു ക്യാമ്പസുകളിലേക്ക് മാറ്റുന്നതായ വിവരം വളരെയധികം ആശങ്കാജനകമാണ്. അതീവഗുരുതരമായ ഈ സ്ഥിതിവിശേഷം മുന്‍നിര്‍ത്തിയാണ് പോലീസ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇതിനെതിരായ സര്‍ക്കാരിന്റെ നടപടി ഒരു സര്‍ക്കുലറില്‍ ഒതുങ്ങിയിരിക്കുകയാണ്. വിദ്യാലയങ്ങളിലെ ലാബ് സംബന്ധമായ കാര്യങ്ങളില്‍ അധ്യാപകര്‍ക്കും ലാബ് ജീവനക്കാര്‍ക്കും നിരീക്ഷണവും മേല്‍നോട്ടവും വേണമെന്ന ഒഴുക്കന്‍ മട്ടിലുള്ള നിര്‍ദേശമാണ് ഈ സര്‍ക്കുലറിലുള്ളത്.

ആയുധ നിര്‍മാണം സംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയ കാര്യം പുറത്തുകൊണ്ടുവന്നത് ‘ജന്മഭൂമി’ യാണ്. പിന്നീട് മറ്റ് പത്രങ്ങളും ഇത് വാര്‍ത്തയാക്കി. ഇത്രയുമായപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കണം, മേല്‍നോട്ടം വേണം എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ ശക്തമായ നടിപടികളെടുക്കുന്നതിലുള്ള താല്‍പ്പര്യമില്ലായ്‌മ ഇതില്‍നിന്നു തന്നെ വ്യക്തമാണ്. ഇതുകൊണ്ട് യാതൊരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല. ധനുവച്ചപുരം ഐടിഐ ഭരിക്കുന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയാണ്. ഇവിടെ രഹസ്യമായി ആയുധങ്ങള്‍ നിര്‍മിക്കുന്നതിന്റെ ചിത്രം പുറത്തുവന്നതാണ് പോലീസ് ഇന്റലിജന്‍സിനെ വ്യാപകമായ അന്വേഷണത്തിന് പ്രേരിപ്പിച്ചത്. ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അധ്യാപകര്‍ മൗനം പാലിക്കുന്നതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇടതു അധ്യാപക സംഘടനയില്‍പ്പെട്ടവരുടെ ഒത്താശയാണ് ഇതിന് ലഭിക്കുന്നുതെന്നു വേണം മനസ്സിലാക്കാന്‍. ക്യാമ്പസുകളിലെ സംഘര്‍ഷങ്ങളില്‍ ഇടതുഅധ്യാപക സംഘടനകളില്‍പ്പെട്ടവര്‍ പിന്തുണ നല്‍കുന്നത് പുതിയ കാര്യമല്ല. അക്രമങ്ങളെ പരസ്യമായി ന്യായീകരിക്കാനും ഇക്കൂട്ടര്‍ മടിക്കാറില്ല. അത് തങ്ങളുടെ രാഷ്‌ട്രീയ കടമയായാണ് ഇവര്‍ കരുതുന്നത്. രാഷ്‌ട്രീയ പക്ഷപാതിത്വം കൊണ്ട് കലാലയങ്ങളിലെ ആയുധനിര്‍മാണത്തിനും അധ്യാപകരെന്നു പറയുന്നവര്‍ കൂട്ടുനില്‍ക്കുന്നു എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇവരോടുതന്നെ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കണമെന്നും മേല്‍നോട്ടം വേണമെന്നുമൊക്കെ പറയുന്നതിന്റെ നിഷ്ഫലത ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.

സംഭവത്തോട് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രതികരിക്കാത്തതിലും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അലസമായ നടപടിയിലും പ്രതിഫലിക്കുന്നത് സര്‍ക്കാരിന്റെ സമീപനം തന്നെയാണ്. ക്യാമ്പസുകളെ സംഘര്‍ഷഭൂമികളായി നിലനിര്‍ത്തുകയെന്നത് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ  പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണ്. മറ്റ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കെതിരെപോലും അക്രമങ്ങള്‍ അഴിച്ചുവിടുന്ന എസ്എഫ്‌ഐ, ഇസ്ലാമിക ഭീകരവാദികളുടെ വിദ്യാര്‍ത്ഥി വിഭാഗങ്ങളോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്നു. അതേസമയം ദേശീയപക്ഷത്ത് നിലയുറപ്പിക്കുന്ന എബിവിപിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണവും, അതിന്റെ പ്രവര്‍ത്തകരെ കടന്നാക്രമിക്കുന്ന രീതിയും എസ്എഫ്‌ഐ തുടരുകയാണ്. കോടതി നിര്‍ദ്ദേശിച്ചിട്ടുപോലും പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ സ്വത്തു കണ്ടുകെട്ടുന്നതിന് ഇടതുമുന്നണി സര്‍ക്കാര്‍ മടിക്കുകയാണല്ലോ. ഈയൊരു സാഹചര്യത്തിലാണ് കലാലയങ്ങളില്‍ ഇടതുപിന്തുണയോടെ മാരകായുധങ്ങള്‍ നിര്‍മിക്കുകയാെണന്ന വിവരവും പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി ആയുധങ്ങള്‍ നിര്‍മിക്കുകയും അരുംകൊലകള്‍ നടത്തുകയും ചെയ്യുന്ന മറ്റൊരു വിഭാഗം പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഇസ്ലാമിക തീവ്രവാദികളാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും, നേതാക്കളെ ജയിലിലടയ്‌ക്കുകയും ചെയ്തിരിക്കുകയാണല്ലോ. കലാലയങ്ങളില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ ഇക്കൂട്ടരുടെ കയ്യിലെത്തുന്നുണ്ടോ എന്നും അന്വേഷിക്കണം.  കലാലയങ്ങളെ കൊലക്കളങ്ങളായി മാറ്റാതിരിക്കാന്‍ സത്വരമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.

Tags: keralaകേരള പോലീസ്കേരള സര്‍ക്കാര്‍കോളേജ്Weapons
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മേക്കപ്പില്ലാതെ അഭിനയിക്കണം, ജന്മം ചെയ്താൽ മാധവി അതിന് സമ്മതിക്കില്ലായിരുന്നു; അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി’

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.