Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2025ല്‍ ഇന്ത്യയെ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയാക്കാന്‍ മോദി; ആപ്പിള്‍, എയര്‍ ബസ്, ലോക്ഹീഡ് മാര്‍ട്ടിന്‍…ഹൈടെക് ഉല്‍പാദനകേന്ദ്രമാകാന്‍ ഇന്ത്യ

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പല്ല മോദി ലക്ഷ്യമാക്കുന്നത്. 2025ല്‍ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ (5 ട്രില്ല്യണ്‍ സമ്പദ്ഘടന) സമ്പദ്ഘടനയാക്കി മാറ്റാനാണ് മോദി കിണഞ്ഞ് ശ്രമിക്കുന്നത്. വെറും സേവനമേഖലയിലെ മികവ് കൊണ്ട് മാത്രം ഇന്ത്യയ്‌ക്ക് പുതിയ യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ മോദി ഇപ്പോള്‍ ഇന്ത്യയെ വലിയൊരു ചുവടുമാറ്റത്തിന് ഒരുക്കുകയാണ്. ഉല്‍പാദനമേഖലയുടെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 05:25 pm IST
inIndia

ന്യൂദല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പല്ല മോദി ലക്ഷ്യമാക്കുന്നത്. 2025ല്‍ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ (5 ട്രില്ല്യണ്‍ സമ്പദ്ഘടന) സമ്പദ്ഘടനയാക്കി മാറ്റാനാണ് മോദി കിണഞ്ഞ് ശ്രമിക്കുന്നത്. വെറും സേവനമേഖലയിലെ മികവ് കൊണ്ട് മാത്രം ഇന്ത്യയ്‌ക്ക് പുതിയ യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ മോദി ഇപ്പോള്‍ ഇന്ത്യയെ വലിയൊരു ചുവടുമാറ്റത്തിന് ഒരുക്കുകയാണ്. ഉല്‍പാദനമേഖലയുടെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം.  

വലിയ തോതില്‍ ഇന്ത്യയില്‍ ഉല്‍പാദനം നടത്താന്‍ തയ്യാറായി വരുന്ന കമ്പനികളെ വന്‍തോതില്‍ സാമ്പത്തിക ഉത്തേജകപാക്കേജ് നല്‍കി ഇന്ത്യ ആലിംഗനം ചെയ്യുകയാണ്. അങ്ങിനെ പടിപടിയായി വമ്പന്‍മാര്‍ ഇന്ത്യയെ തേടി എത്തിത്തുടങ്ങി. ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണ രംഗത്തെ ഭീമന്‍മാരായ തയ്വാന്‍ കമ്പനികളായ ഫോക്സ് കോണും വിന്‍സ്ട്രണും ഇന്ത്യയിലെത്തിക്കഴിഞ്ഞു. അതില്‍ വിന്‍സ്ട്രണിനെ ടാറ്റ തന്നെ ഏറ്റെടുക്കാന്‍ പോവുകയാണ്. 2023 മാര്‍ച്ച് 31ഓടെ ഈ ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍  ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനി എന്ന യശസ്സ് ടാറ്റയ്‌ക്ക് സ്വന്തമാകും. ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന രാജ്യം എന്ന ഖ്യാതി നേടുന്നതോടെ ഇന്ത്യ ഇലക്ട്രോണിക്സ് ഉല്‍പാദന രംഗത്ത് ലോകം ശ്രദ്ധിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറും.  

ആപ്പിളിന്റെ ഐഫോണ്‍ 14 ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങിക്കഴിഞ്ഞു. ഇതോടെ ഉയര്‍ന്ന സാങ്കേതികോല്‍പാദന രംഗത്തെ മികച്ച രാജ്യമായി ഇന്ത്യ മാറുകയാണ്.  

കോണ്‍ഗ്രസ് അനുയായിയായ രഘുറാം രാജനെപ്പോലുള്ളവര്‍ സേവനമേഖലയില്‍ നിന്നും ഇന്ത്യയെ ഉല്‍പാദനരംഗത്തേക്ക് തിരിച്ചുവിടുന്നതിനെ വിമര്‍ശിക്കുന്നവരാണ്. എന്നാല്‍ ഇത്തരമൊരു കുതിച്ചുചാട്ടത്തിലൂടെ മാത്രമേ ഇന്ത്യയെ ലോകത്തിലെ മികച്ച സമ്പദ്ഘടനയാക്കി മാറ്റാനാകൂ എന്നാണ് മോദി വിലയിരുത്തുന്നത്.  

വിശ്വോത്തര പ്രതിരോധനിര്‍മ്മാണമേഖലയിലെ ഭീമന്‍ കമ്പനിയായ അമേരിക്കയിലെ ലോക്ഹീഡ് മാര്‍ട്ടിന്‍ എഫ്-16 വിമാനങ്ങളുടെ ചിറകുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ലോകത്തെങ്ങും വിറ്റഴിക്കാന്‍ പോകുന്ന എഫ് 16 യുദ്ധവിമാനങ്ങളുടെ ചിറകുകള്‍ ഇനി ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുക എന്നാണ്. ലോക് ഹീഡ് മാര്‍ട്ടിന്‍ നല്‍കുന്ന ഉറപ്പ്.

 ഗുജറാത്തിലെ ധൊലേറയില്‍ എയര്‍ബസ് എന്ന യൂറോപ്പിലെ വിമാനനിര്‍മ്മാണക്കമ്പനി പ്ലാന്‍റ് ആരംഭിച്ചു കഴിഞ്ഞു.  എയര്‍ബസിന്റെ വാണിജ്യ വിമാനങ്ങള്‍ ഇപ്പോള്‍ ഭാഗികമായി ഇന്ത്യയില്‍ നിര്‍മ്മിച്ചുവരുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഈ നിര്‍മ്മാണം 2025ല്‍ 100 കോടി ഡോളറില്‍ എത്തിക്കുകയാണ് എയര്‍ബസിന്റെ ലക്ഷ്യം. 

ഡയമണ്ട് ഉല്‍പാദനരംഗത്ത് ലോകത്തിലെ ഏറ്റവും മികച്ച 15ല്‍ 14 ഡയമണ്ടുകളും കട്ട് ചെയ്ത് പോളിഷ് ചെയ്യുന്നത് ഇന്ത്യയിലാണ്. അതായത് ഇന്ത്യ ഉറ്റുനോക്കുന്നത് വില കുറഞ്ഞ ഉല്‍പാദന മേഖല മാത്രമല്ല, ഉയര്‍ന്ന സാങ്കേതികവൈദഗ്ധ്യം ആവശ്യമായ ഉല്‍പാദനരംഗത്തേക്ക് കൂടിയാണ്. അതിലൂടെ മാത്രമേ യൂറോപ്പ്, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളുടെ ഉല്‍പാദന ഹബ്ബായി ഇന്ത്യയ്‌ക്ക് മാറാന്‍ സാധിക്കൂ. പല പ്രതിസന്ധികളും സന്ദേഹങ്ങളും ശീതയുദ്ധങ്ങളും കാരണം വികസിത രാജ്യങ്ങള്‍ ചൈനയ്‌ക്ക് ബദലായുള്ള ഉല്‍പാദന കേന്ദ്രങ്ങള്‍ നോക്കിക്കൊണ്ടിരിക്കേ, ഇന്ത്യയിലേക്ക് പരമാവധി രാഷ്‌ട്രങ്ങളേയും കമ്പനികളേയും ആകര്‍ഷിക്കാനാണ് മോദിയുടെ ശ്രമം.  

കഴിഞ്ഞ ദിവസം വാഹന വില്‍പനരംഗത്തെ ഇന്ത്യ ജപ്പാനെ കടത്തിവെട്ടി ലോകത്തിലെ മൂന്നാമത്തെ രാജ്യമായി മാറി. വാഹന്‍ ഉല്‍പാദനരംഗത്തും ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തി. 2022 ല്‍ 42 ലക്ഷം വാഹനങ്ങളാണ് ജപ്പാനില്‍ വിറ്റഴിഞ്ഞതെങ്കില്‍ ഇന്ത്യയില്‍ 42.5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞു.  കോവിഡ് പ്രതിസന്ധിയെയും ചിപ്പ് ക്ഷാമത്തെയും മറികടന്നാണ് ഇന്ത്യ വാഹനവില്‍പനയില്‍ മുന്നോട്ട് കുതിച്ചതെന്നത് മോദി സര്‍ക്കാരിന്റെ മറ്റൊരു നേട്ടം. 

Tags: വിസ്ട്രോണ്‍ കോര്‍പ്5 ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനഐ ഫോണ്‍ഫോക്‌സ്‌കോണ്‍നരേന്ദ്രമോദിPrime Minister Narendra Modiടാറ്റാആപ്പിള്‍ ഐഫോണിഎയര്‍ ബസ്,ലോക്ഹീഡ് മാര്‍ട്ടിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

പുതിയ വാര്‍ത്തകള്‍

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.