Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അമ്മയുടെ മരണം ജീവിതത്തിലുണ്ടാക്കുന്ന വിടവ് നികത്തുക എന്നത് അസാധ്യം’; ഹീരാബെന്നിന്റെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖര്‍

ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യത്തെ സുഹൃത്തും അധ്യാപികയുമാണ് അമ്മ. അമ്മയെ നഷ്ടപ്പെടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്. കുടുംബത്തിന് വേണ്ടി ഹീരാ ബാ നടത്തിയ പോരാട്ടങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 10:03 am IST
inIndia

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ മരണത്തില്‍ ആദരാഞ്ജലികളുമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങ്ങീ നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാ ബായുടെ മരണവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് ശ്രവിച്ചത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യത്തെ സുഹൃത്തും അധ്യാപികയുമാണ് അമ്മ. അമ്മയെ നഷ്ടപ്പെടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്. കുടുംബത്തിന് വേണ്ടി ഹീരാ ബാ നടത്തിയ പോരാട്ടങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. അവരുടെ ത്യാഗപൂര്‍ണവും സന്യാസ തുല്ല്യവുമായ ജീവിതം എന്നും നമ്മള്‍ ഓര്‍മ്മിക്കും. ഈ അവസരത്തില്‍ പ്രധാനമന്ത്രിക്കും കുടുംബത്തിനും ഒപ്പം നില്‍ക്കുന്നു, കോടിക്കണക്കിന് ജനങ്ങളുടെ പ്രാര്‍ത്ഥന താങ്കള്‍ക്കൊപ്പമുണ്ടെന്നുമായിരുന്നു അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചത്.  

‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാ ബായുടെ വിയോഗത്തില്‍ ദുഃഖമുണ്ട്. അമ്മയുടെ മരണം നികത്താന്‍ കഴിയാത്ത വിടവാണ് ഒരാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. പ്രധാനമന്ത്രി്ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നുവെന്നുമായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ മരണം അതിയായ ദുഃഖം ഉളവാക്കുന്ന വാര്‍ത്തയാണ്. സ്നേഹം, ലാളിത്യം, കഠിനാധ്വാനം, ജീവിതമൂല്യങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം മികച്ച ഉദാഹരണമായിരുന്നു ഹീരാബെന്‍. ദൈവം അമ്മയുടെ ആത്മാവിന് ശാന്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അറിയിച്ചു.  

‘ഒരു മകനെ സംബന്ധിച്ച് അമ്മയായിരിക്കും അവന്റെ ലോകം. അമ്മയുടെ മരണം മകനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ അമ്മയുടെ മരണം വളരെ ദുഃഖമുണ്ടാക്കുന്നു. അമ്മയുടെ ആത്മാവിന് ശ്രീരാമപാദങ്ങളില്‍ സ്ഥാനം ലഭിക്കട്ടെ’ എന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാതിന്റെ അനുശോചനം.  

‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാബെന്നിന്റെ മരണവാര്‍ത്ത വളരെ ദുഃഖകരമാണ്. അമ്മയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ബുദ്ധിമുട്ടേറിയ ജീവിതത്തിനിടയിലും ഹീരാബാ തന്റെ കുടുംബത്തിന് നല്‍കിയ മൂല്യങ്ങളിലൂടെയാണ് രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെ ലഭിച്ചതെന്നും’ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുറിച്ചു.  

പ്രധാനമന്ത്രി മരേന്ദ്രമോദിയുടെ അമ്മയുടെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഹീരാ ബാജിയുടെ പോരാട്ടവും പുണ്യപൂര്‍ണവുമായ ജീവിതം എപ്പോഴും പ്രചോദനകരമാണ്, അവരുടെ വാത്സല്യവും സത്യസന്ധതയും രാജ്യത്തിന് വിജയകരമായ നേതൃത്വം നല്‍കി. അമ്മയുടെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണ്, ഈ ശൂന്യത നികത്തുക അസാധ്യമാണെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രതികരിച്ചത്.  

ഏറെ ദുഃഖകരമായ വാര്‍ത്തയാണ്, പ്രധാനമന്ത്രിയോട് അനുശോചനങ്ങള്‍ അറിയിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കുറിച്ചു. ഹീരാബെന്നിന്റെ ആത്മാവിന് ദൈവം തന്റെ അരികില്‍ ഇടം നല്‍കട്ടെ, കുടുംബാംഗങ്ങള്‍ക്കും പ്രധാനമന്ത്രിക്കും ഈ വിയോഗം താങ്ങാനുള്ള ധൈര്യം ലഭിക്കട്ടെ എന്നും പ്രിയങ്ക വാദ്രയും ട്വീറ്റ് ചെയ്തിട്ടുണ്ട്.  

ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി ആശുപത്രിയെത്തി അമ്മയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഹീരാ ബെന്നിന്റ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. തുടര്‍ ചികിത്സയ്‌ക്കിടെയാണ് മരണം സംഭവിക്കുന്നത്.  

1922 ജൂണ്‍ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെന്നിന്റെ ജനനം. ചായ വില്‍പ്പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ വിവാഹം കഴിച്ചു. ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി- ഹീരാബെന്‍ ദമ്പതികളുടെ ആറു മക്കളില്‍ മൂന്നാമനാണ് നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകന്‍. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി. വാസന്തി ബെന്‍ എന്നിവരാണ് മറ്റു മക്കള്‍. ഭര്‍ത്താവിന്റെ മരണം വരെ വട്നഗറിലെ കുടുംബ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ മരണത്തോടെ ഇളയമകനായ പങ്കജ് മോദിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.  

Tags: Heera Benനരേന്ദ്രമോദിPrime Minister Narendra Modiനേതാക്കള്‍JPഹീരാബെന്‍ഖാര്‍ഗെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.