Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ് പ്രതിസന്ധിയില്‍ മോദി ജയിച്ചു; ചൈനയും ഷീ ജിന്‍പിങ്ങും തോറ്റു

മൂന്ന് കോവിഡ് തരംഗങ്ങളെ അതിവിദഗ്ധമായി അതിജീവിച്ചതാണ് പ്രധാനമന്ത്രി മോദിയുടെ വിജയം. ലോകത്തിനാകെയുള്ള മരുന്നുകളുടെ ഫാക്ടറി എന്ന വിശേഷണം പോലും ഇന്ത്യയ്‌ക്ക് ലഭിച്ചത് ഈ കോവിഡ് കാലത്ത് അതിവേഗം ഗുണനിലവാരമുള്ള വാക്സിന്‍ വിപണിയില്‍ എത്തിച്ചതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2022, 06:50 pm IST
inIndia

ന്യൂദല്‍ഹി: മൂന്ന് കോവിഡ് തരംഗങ്ങളെ അതിവിദഗ്ധമായി അതിജീവിച്ചതാണ് പ്രധാനമന്ത്രി മോദിയുടെ വിജയം.എന്നാല്‍ തെറ്റായ കോവിഡ് നയം നടപ്പാക്കാന്‍ ശ്രമിച്ച് ജനങ്ങളുടെ രോഷം ഏറ്റുവാങ്ങി ഗത്യന്തരമില്ലാതെ അത് പിന്‍വലിക്കേണ്ടി വന്നു എന്ന് മാത്രമല്ല, കോവിഡ് അനിയന്ത്രിതമാകുക വഴി വന്‍പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ചൈന. 

 ലോകത്തിനാകെയുള്ള മരുന്നുകളുടെ ഫാക്ടറി എന്ന വിശേഷണം പോലും ഇന്ത്യയ്‌ക്ക് ലഭിച്ചത് ഈ കോവിഡ് കാലത്ത് അതിവേഗം ഗുണനിലവാരമുള്ള വാക്സിന്‍ വിപണിയില്‍ എത്തിച്ചതാണ്.  സാമൂഹ്യ അകലവും ലോക് ഡൗണും സാമ്പത്തിക സഹായവും വാക്സിനും അതിശക്തമായ ആശുപത്രി-ചികിത്സാ സംവിധാനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതാണ് മോദിയുടെ വിജയം. താരതമ്യം ചെയ്യാനാവാത്ത  വലിയ പകര്‍ച്ചവ്യാധി പ്രതിസന്ധി എന്ന നിലയില്‍ ചില പാളിച്ചകള്‍ വന്നപ്പോള്‍ പ്രതിപക്ഷപാര്‍ട്ടികളും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും ആഗോളമാധ്യമങ്ങള്‍ ഉപയോഗിച്ച് മോദിക്കെതിരെ പ്രചാരണം നടത്തിയിട്ടും മോദി ആ പരീക്ഷണം അതിജീവിച്ചു. ഇന്ന് ലോകത്തെ വികസിത രാജ്യങ്ങളുടെ സമ്പദ് ഘടനകള്‍ തകരുമ്പോല്‍ മരുപ്പച്ചയായി നിലകൊള്ളുക ഇന്ത്യ മാത്രമാണെന്ന വിലയിരുത്തലുകളാണ് വന്നത്. റേഷന്‍ സംവിധാനം ഫലവത്തായി നിലനിര്‍ത്തുക വഴി ക്ഷാമത്തില്‍ നിന്നും വിശപ്പില്‍ നിന്നും കോവിഡ് പ്രതിസന്ധിക്കാലത്ത് സാധാരണക്കാരെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു.  

എന്നാല്‍ ഷീ ജിന്‍ പിങ്ങിന്റെ ചൈന വലിയൊരു പ്രതിസന്ധിയിലാണ്. ഒരാള്‍ പോലും കോവിഡ് മൂലം മരിച്ചുകൂടെന്ന വാശിയില്‍ ഷീ ജിന്‍പിങ്ങ് കര്‍ശനമായ ലോക്ഡൗണ്‍ ഏറെക്കാലം ചൈനക്കാരില്‍ അടിച്ചേല്‍പിച്ചു. പുറത്തിറങ്ങാന്‍ അനുവദിക്കാതെ മാസങ്ങളോളം ചൈനക്കാര്‍ വീടുകളുടെ നാല് ചുമരുകള്‍ക്കുള്ളില്‍ കുടുങ്ങി. പലപ്പോഴും ഭക്ഷണം വേണ്ടത്ര കിട്ടാതെ വന്നപ്പോല്‍ അവര്‍ സീറോ കോവിഡ് നയത്തിനെതിരെ തെരുവിലിറങ്ങി സമരം ചെയ്തു. ഇത് ഒരു കലാപമായി മാറുമെന്ന ഘട്ടത്തിലാണ് ഷീ ജിന്‍പിങ്ങ് കര്‍ശനമായി ലോക് ഡൗണ്‍ നയം പിന്‍വലിച്ചു. സീറോ കോവിഡ് നയം വലിച്ചെറിയേണ്ടി വന്നു.  

അതോടെ ചൈനയില്‍ അതിവേഗം കോവിഡ് പടര്‍ന്നു പിടിച്ചു. ചൈനയില്‍ ദിവസേന 5000 പേര്‍ വീതം കോവിഡ് ബാധ മൂലം മരിയ്‌ക്കാനും.  ദിവസേന 10 ലക്ഷം വീതം പേര്‍ക്ക് കോവിഡ് ബാധയുണ്ടാകാനും സാധ്യതയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.  

ശ്മശാനങ്ങള്‍ നിറയുകയാണ്. ആശുപത്രികളില്‍ രോഗികളെ വേണ്ടതുപോലെ പരിചരിക്കാന്‍ ഡോക്ടറില്ല. വാക്സിനുകള്‍ മതിയായ അളവിലില്ല. ഒമിക്രോണ്‍ ബിഎക്സ് എക്സ് എന്ന വകഭേദമാണ് ചൈനയ്‌ക്ക് ഭീഷണിയായിരിക്കുന്നത്.  

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍ഫിനിറ്റി പറയുന്നത് ഇതേ നില തുടര്‍ന്നാല്‍ 2023 ജനവരിയില്‍ ദിവസേന 37 ലക്ഷം പേര്‍ക്ക് വീതം കോവിഡ് ബാധിച്ചേക്കുമെന്നാണ്. അതുപോലെ 2023 മാര്‍ച്ചാകുമ്പോഴേക്കും ദിവസേന 42 ലക്ഷം പേര്‍ക്ക് വീതം കോവിഡ് ബാധ ഉണ്ടാകാന്‍  സാധ്യതയുണ്ട്.  

ചൈനയിലെ വ്യവസായങ്ങള്‍ പ്രതിസന്ധിയിലാണ്. മറ്റ് രാജ്യങ്ങളിലേക്ക് ചൈനയുടെ ഉല്‍പന്നങ്ങള്‍ സമയത്തിന് എത്തുന്നില്ല. ഇതും നേട്ടമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് ഇന്ത്യ. ആപ്പിള്‍ ഉള്‍പ്പെടെ വമ്പന്‍ കമ്പനികള്‍ ചൈനയ്‌ക്ക് ബദലായി ഇന്ത്യയില്‍ ഫാക്ടറികള്‍ ആരംഭിക്കുകയാണ്. ഇന്ത്യയാകട്ടെ വന്‍തോതില്‍ ഉല്‍പാദനം നടത്തുന്ന കമ്പനികള്‍ക്ക് സാമ്പത്തിക ഇളവുകള്‍ നല്‍കുകയാണ്.  

Tags: കോവിഡ് അതിവ്യാപനംഷീ ജിന്‍പിങ്കോവിഡ് ക്രൈസിസ്indiaഒമിക്രോണ്‍ ബിഎഫ് 7modiഒമിക്രോണ്‍ ബിഎക്സ് എക്സ്chinaചൈന കോവിഡ് കേസുകള്‍നരേന്ദ്രമോദിcovidകോ വിഡ് മരണംചൈനകോവിഡ് നിയന്ത്രണച്ചട്ടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.