Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോകോത്തര ശേഖരം അടങ്ങിയ താളിയോല രേഖാ മ്യൂസിയം നാളെ നാടിന് സമര്‍പ്പിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയം ഉദ്ഘാടനം നിര്‍വഹിക്കും

സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ്, പുരാരേഖാ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ച താളിയോലകളില്‍ നിന്ന് തെരഞ്ഞെടുത്ത അമൂല്യങ്ങളായ 187 രേഖകളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2022, 05:54 pm IST
inKerala

തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും കൂടുതലും പഴക്കമുള്ളതുമായ താളിയോല രേഖകള്‍ അടങ്ങിയ സംസ്ഥാന പുരാരേഖ വകുപ്പിന്റെ താളിയോല രേഖാ മ്യൂസിയം തിരുവനന്തപുരം സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ് ഫോര്‍ട്ടില്‍ ഡിസംബര്‍ 22 നാടിന് സമര്‍പ്പിക്കുന്നു. ഉച്ചയ്‌ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയം ഉദ്ഘാടനം നിര്‍വഹിക്കും. സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ്, പുരാരേഖാ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ച താളിയോലകളില്‍ നിന്ന് തെരഞ്ഞെടുത്ത അമൂല്യങ്ങളായ 187 രേഖകളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

മൂന്നാം നൂറ്റാണ്ട് മുതലുള്ള താളിയോലകള്‍ ഇതിലുണ്ട്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ രാജ്യങ്ങളുടെ സമഗ്ര ചരിത്രം വെളിവാക്കുന്ന അത്യപൂര്‍വ്വ രേഖകളാണ് ഇതില്‍ പലതും. കോടിക്കണക്കായ പേപ്പര്‍ രേഖകള്‍ക്ക് പുറമേ താളിയോലകള്‍, ചെപ്പേടുകള്‍, മുളക്കരണങ്ങള്‍ എന്നിവയും ശേഖരത്തില്‍ ഉള്‍പ്പെടുന്നു. പതിനായിരത്തിലേറെ ചുരുളുകളില്‍ ആയി ഒന്നരക്കോടിയോളം താളിയോല രേഖകള്‍ ആണ് പുരാരേഖാ വകുപ്പ് സൂക്ഷിച്ചു വരുന്നത്. പ്രാചീന ലിപികള്‍ ആയ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നിവയിലും പ്രാചീന മലയാളം, തമിഴ് എന്നിവയിലും എഴുതപ്പെട്ട ഈ താളിയോല രേഖകളിലെ ഉള്ളടക്കം ആളുകള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ മലയാളത്തില്‍ വിവരിച്ചിട്ടുണ്ട്.

തിരുവനന്തപുരം മേഖലാ ഓഫീസ് ആയ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ് മന്ദിരത്തില്‍ മൂന്ന് കോടി രൂപ ചെലവിട്ട് 6000 ചതുരശ്ര അടിയില്‍ എട്ട് ഗാലറികളില്‍ ആയിട്ടാണ് താളിയോല രേഖാ മ്യൂസിയം ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. വിഷയാധിഷ്ഠിതമായി എട്ട് ഗാലറികളിലായിട്ടാണ് താളിയോലകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ എഴുത്ത് ലിപികള്‍, 300 വര്‍ഷം പഴക്കമുള്ള ആര്‍ക്കൈവ്‌സ് കെട്ടിടത്തിന്റെ ചരിത്രം, ഭൂമി ഇടപാടുകള്‍, യുദ്ധവും സമാധാനവും, വിദ്യാഭ്യാസവും ആരോഗ്യവും, സ്ത്രീശാക്തീകരണം, ഭരണസംവിധാനം, സ്‌കൂള്‍ ആരംഭം, മതിലകം രേഖകള്‍ എന്നിങ്ങനെയാണ് വിവിധ ഗാലറികള്‍.

പ്രധാന താളിയോല രേഖകളില്‍ 180 വര്‍ഷം മുമ്പ് ആശുപത്രിക്കായി പണം നീക്കിവെച്ച ഭരണാധികാരിയുടെ ഉത്തരവും 150 വര്‍ഷം മുന്‍പ് ഇംഗ്ലീഷ് വിഭാഗത്തിനായി പണം മാറ്റിവെച്ച ഉത്തരവും ബംഗാള്‍ ക്ഷാമകാലത്ത് ഇവിടെ നിന്ന് ധനസഹായം നല്‍കിയതിന്റെ രേഖകളും ഉള്‍പ്പെടുന്നു. കൊല്ലവര്‍ഷം 1039 ലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, കൊല്ലവര്‍ഷം 984 ലെ വേലുത്തമ്പിദളവയുടെ തിരോധാനം,  കൊല്ലവര്‍ഷം 1060 ല്‍ രാജ്യത്തെ സ്ത്രീകളെ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിനുള്ള സംഭാവന നല്‍കിയത് എന്നിവയെക്കുറിച്ചെല്ലാം വ്യക്തമാക്കുന്ന അനവധി അപൂര്‍വ്വ രേഖകളുണ്ട്.

ഈ കൂട്ടത്തില്‍ വസൂരിക്കാലത്ത് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിച്ചിരുന്നത് വ്യക്തമാക്കുന്ന രേഖയും ഉള്‍പ്പെടുന്നു. 300 വര്‍ഷം പഴക്കമുള്ള സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ് മന്ദിരം തന്നെ ഒരു ചരിത്രമാണെന്ന്  വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.  വേണു വി ചൂണ്ടിക്കാട്ടി. 200 വര്‍ഷം മുമ്പ് തടവറയായിരുന്ന അതേ കെട്ടിടമാണ് ഇന്ന് അറിവിന്റെ നിലവറയായി മാറിയിരിക്കുന്നത്.

ചരിത്രകാരന്‍മാരിലും ഗവേഷകരിലും ഒതുങ്ങിനിന്നിരുന്ന സമഗ്ര ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടിയും പുതുതലമുറയ്‌ക്ക് ചരിത്രത്തില്‍ താല്പര്യം ജനിപ്പിക്കാന്‍ വേണ്ടിയുമാണ് മ്യൂസിയമെന്ന് മന്ത്രി ദേവര്‍കോവില്‍ വ്യക്തമാക്കി. ഉദ്ഘാടനശേഷം ക്രിസ്മസ്പുതുവര്‍ഷം പ്രമാണിച്ച് ആദ്യത്തെ ഒരു മാസം മ്യൂസിയത്തില്‍ പ്രദര്‍ശനം സൗജന്യമായിരിക്കും. പഴയ കാലത്തെ തിട്ടൂരം, നീട്ട്, ഒഴുക്, ആയക്കെട്ട് തുടങ്ങിയ ഭൂമി രേഖകളൊക്കെ പ്രദര്‍ശനത്തിലുണ്ട്. മ്യൂസിയം വികസനത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, വി ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ശശി തരൂര്‍ എം.പി, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ്, മ്യൂസിയം വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു.  പുരാരേഖാ വകുപ്പ് ഡയറക്ടര്‍ രജികുമാര്‍ ജെ, കേരള ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Pinarayi Vijayanതിരുവനന്തപുരംമ്യൂസിയംDocument
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.