Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോലീസ് മേധാവിയുടെ ഉത്തരവ് തള്ളി; മരക്കൂട്ടത്ത് വീണ്ടും തീര്‍ഥാടകരെ തടഞ്ഞു, ശരംകുത്തി വഴി സന്നിധാനത്ത് എത്താന്‍ എടുത്തത് നാല് മണിക്കൂർ

ഒന്നേകാല്‍ ലക്ഷത്തോളം തീര്‍ഥാടകരെത്തിയ തിങ്കളാഴ്ച പോലും മരക്കൂട്ടത്തോ പമ്പയിലോ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ തൊണ്ണൂറായിരത്തില്‍ താഴെ തീര്‍ഥാടകരെത്തിയ ഇന്നലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ് ഭക്തര്‍ പറയുന്നത്.

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Dec 21, 2022, 10:52 am IST
inKerala

ശബരിമല: സന്നിധാനത്ത് ഇന്നലെ കാര്യമായ തിരക്കില്ലാഞ്ഞിട്ടും തീര്‍ഥാടകര്‍ ചന്ദ്രാനന്ദന്‍ റോഡിലൂടെ വലിയനടപ്പന്തലിലേക്ക്  പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു. ചന്ദ്രാനന്ദന്‍ റോഡിന് കുറുകെ വടംകെട്ടിയാണ് തീര്‍ഥാടകരെ തടഞ്ഞത്. മരക്കൂട്ടത്ത് തീര്‍ഥാടകരെ അനാവശ്യമായി തടയരുതെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് തള്ളിയായിരുന്നു  ഇന്നലെ പോലീസ് നടപടി. അപ്രതീക്ഷിത നടപടിയെ തുടര്‍ന്ന്  തീര്‍ഥാടകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.  

പിഞ്ചു കുട്ടികളുമായി എത്തിയവരെയും മാളികപ്പുറങ്ങളെയും ചന്ദ്രാനന്ദന്‍ റോഡ് വഴി കടത്തി വിടാതായതോടെ പമ്പയിലും തിരക്ക് അനുഭവപ്പെട്ടു. നടപ്പന്തലിന് പുറത്തേക്ക് ക്യൂ നീളുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ മരക്കൂട്ടത്തടക്കം നിയന്ത്രണം ഏര്‍പ്പെടുത്തൂ എന്ന്  കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ  ഡിജിപി അനില്‍കാന്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് വിരുദ്ധ നിലപാടാണ് ഇന്നലെ പോലീസിന്റെ ഭാഗത്തുനിന്ന്  ഉണ്ടായത്.  

ഒന്നേകാല്‍ ലക്ഷത്തോളം തീര്‍ഥാടകരെത്തിയ തിങ്കളാഴ്ച പോലും മരക്കൂട്ടത്തോ പമ്പയിലോ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ തൊണ്ണൂറായിരത്തില്‍ താഴെ  തീര്‍ഥാടകരെത്തിയ ഇന്നലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ് ഭക്തര്‍ പറയുന്നത്. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്ന തീര്‍ഥാടകരെ കഴിഞ്ഞദിവസം വരെ നീലിമല പാത വഴി പമ്പയിലേക്ക് മടങ്ങുവാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഇതും തടഞ്ഞു.  

ദര്‍ശനത്തിനെത്തിയ മുഴുവന്‍ തീര്‍ഥാടകരെയും ശരംകുത്തി വഴി കടത്തിവിട്ടതോടെ  മരക്കൂട്ടത്ത് നിന്നും സന്നിധാനത്ത് എത്താന്‍ തീര്‍ഥാടകര്‍ക്ക് നാലു മണിക്കൂറിലേറെ ക്യൂ നില്‍ക്കേണ്ടിവന്നു. എന്നാല്‍ തീര്‍ഥാടകരെ തടഞ്ഞില്ലെന്നും പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറില്‍ ശര്‍ക്കര എത്തിക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ ഒരു മണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. നട തുറന്നിരിക്കുമ്പോള്‍ ശരണപാതയിലൂടെ ട്രാക്ടര്‍ സര്‍വ്വീസ് നടത്താന്‍ പാടില്ലന്ന കോടതിവിധി നിലനില്‍ക്കെ പോലീസ് പറയുന്ന ന്യായത്തിന് കഴമ്പില്ല.

Tags: കേരള പോലീസ്PilgrimSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.