ബെംഗളൂരു ; ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം. ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ ആണ് സ്വീകരണമൊരുക്കിയത്. 13 വർഷമായി പോറ്റി താമസിക്കുന്ന ഫ്ലാറ്റിന് സമീപത്തായിട്ടാണ് ഈ ക്ഷേത്രമുള്ളത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കാനാണ് 20 ദിവസത്തെ ഇളവ് അനുവദിച്ചത്.
എന്നാൽ സ്വീകരണം തങ്ങളുടെ അറിവോടുകൂടിയല്ലെന്നാണ് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികളുടെ പ്രതികരണം. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സംഭവത്തിൽ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.
2019 ജൂണിലും ഓഗസ്റ്റിലുമായി 21 പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിൽ തന്നെ ചില വ്യക്തത ഇന്നലത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. 2019 ൽ പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചു സ്വർണ്ണം വേർതിരിച്ചെടുത്തു, 474.99 ഗ്രാം സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തു എന്ന് SIT വ്യക്തമാക്കുന്നുണ്ട്.
















