Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

ഹിന്ദി ദൃശ്യം 2ന്റെ ആഗോളവരുമാനം 300 കോടി കടന്നു; ഹിന്ദിയില്‍ 2022ലെ കൂടുതല്‍ വരുമാനം നേടിയ മൂന്നാമത്തെ സിനിമ

അറിവുള്ളവരും സ്മാര്‍ട്ടുമായ പ്രേക്ഷകര്‍ക്ക് പുതുമയുള്ളതെന്തെങ്കിലും നല്‍കിയാല്‍ അവരെ രണ്ടരമണിക്കൂര്‍ നേരം പിടിച്ചിരുത്താന്‍ കഴിയും എന്ന അജയ് ദേവ്ഗണിന്റെ വാദം അക്ഷരാര്‍ത്ഥത്തില്‍ സത്യമായി. ഹിന്ദി ദൃശ്യം 2ന്റെ ആഗോളവരുമാനം 300 കോടി കടന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 06:59 pm IST
inBollywood

മുംബൈ: അറിവുള്ളവരും സ്മാര്‍ട്ടുമായ പ്രേക്ഷകര്‍ക്ക് പുതുമയുള്ളതെന്തെങ്കിലും നല്‍കിയാല്‍ അവരെ രണ്ടരമണിക്കൂര്‍ നേരം പിടിച്ചിരുത്താന്‍ കഴിയും എന്ന അജയ് ദേവ്ഗണിന്റെ വാദം അക്ഷരാര്‍ത്ഥത്തില്‍ സത്യമായി.  ഹിന്ദി ദൃശ്യം 2ന്റെ ആഗോളവരുമാനം 300 കോടി കടന്നിരിക്കുകയാണ്.  

ബോളിവുഡില്‍ 2022ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന മൂന്നാമത്തെ ചിത്രമായി ദൃശ്യം 2 മാറി. ബ്രഹ്മാസ്ത്ര (431 കോടി), കശ്മീര്‍ ഫയല്‍സ് (341 കോടി) എന്നിവയാണ് മുന്നില്‍ നില്‍ക്കുന്ന രണ്ട് ഹിന്ദി സിനിമകള്‍. വരും ദിവസങ്ങളില്‍ ദൃശ്യം 2 വരുമാനത്തിന്‍രെ കാര്യത്തില്‍ കശ്മീര്‍ ഫയല്‍സിനെ പിന്തള്ളിയേക്കും.  

ആദ്യദിനം സിനിമാ ക്രിറ്റിക്കുകള്‍ വിമര്‍ശിച്ച  ചിത്രമാണ് ജനങ്ങള്‍ ഏറ്റെടുത്തത്. സ്ഥിരം ബോളിവുഡ് സിനിമകളുടെ ബഹളവും തിളക്കവും ഒന്നുമില്ലാതെ തന്നെ, ഹൃദയം തൊടുന്ന കഥയിലെ സംഘര്‍ഷങ്ങള്‍ ജനം ഏറ്റെടുക്കുകയായിരുന്നു. കഥയുടെ മികവും ഉടനീളമുള്ള സസ്പെന്‍സ് ത്രില്ലറും ബോളിവുഡില്‍ ചലനമുണ്ടാക്കി.  

300 കോടിയില്‍ 52 കോടി മാത്രമാണ് വിദേശത്ത് നിന്നും ലഭിച്ചത്. ബാക്കിയെല്ലാം ഇന്ത്യയ്‌ക്കകത്ത് നിന്നു തന്നെയാണ്. അജയ് ദേവ്ഗണ് ഒരിയ്‌ക്കല്‍ കൂടി ജനത്തിന്റെ സൂപ്പര്‍ ഹീറോയായി. ദൃശ്യത്തിന്റെ വിജയത്തിന് ശേഷം മറ്റൊരു ഷൂട്ടിംഗ് സെറ്റില്‍ സ്കൂട്ടറില്‍ നീങ്ങുന്ന അജയ് ദേവ്ഗണെ സാധാരണക്കാര്‍ വളഞ്ഞത് മറക്കാനാവാത്ത അനുഭവമായി എന്ന് അജയ് ദേവ്ഗണ്‍ തന്നെ ഈയിടെ പ്രസ്താവിച്ചിരുന്നു.  മോഹന്‍ലാലിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യം 2 ഹിന്ദി റീമേക്ക് വെറും 50 കോടി മുടക്കുമുതലില്‍ നിര്‍മ്മിച്ച ചെറിയ സിനിമയാണ്.  

അന്യഭാഷകളില്‍ എടുത്ത റീമേക്ക് പതിപ്പുകളില്‍ തിയറ്ററുകളില്‍ നേരിട്ട് റിലീസ് ചെയ്തത് ദൃശ്യം 2 ഹിന്ദി പതിപ്പ് മാത്രമാണ്. കന്നടയും തമിഴും നേരിട്ട് ഒടിടികളിലാണ് റിലീസ് ചെയ്തത്. ഈ വര്‍ഷം ബ്രഹ്മാസ്ത്രയ്‌ക്കും ഭൂല്‍ ഭുലയ്യ 2നും നല്‍കിയ അതേ വരവേല്‍പാണ് ബോളിവുഡ് പ്രേക്ഷകര്‍ ദൃശ്യം 2ന് നല്‍കിയത്.  

അജയ് ദേവഗണിനെ സംബന്ധിച്ചിടത്തോളം ‘താനാജി’ എന്ന സിനിമയ്‌ക്ക് ശേഷം 200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി ദൃശ്യം 2 മാറും. ബോളിവുഡിനെ ഇപ്പോഴത്തെ മാന്ദ്യത്തില്‍ നിന്നും രക്ഷിയ്‌ക്കാന്‍ നാലോ അഞ്ചോ ദൃശ്യം വേണ്ടിവരുമെന്നാണ് സിനിമയുടെ വിജയത്തോട് പ്രതികരിച്ച് കഴിഞ്ഞ ദിവസം അജയ് ദേവ്ഗണ്‍ പറഞ്ഞത്. അതായത് മികച്ച കഥകളുണ്ടെങ്കില്‍ ആളുകള്‍ തിയറ്ററില്‍ എത്തുമെന്നാണ് അജയ് ദേവ്ഗണ്‍ പറയാന്‍ ശ്രമിച്ചത്.  

അജയ് ദേവ്ഗണും തബുവുമാണ് ഇതില്‍ മോഹന്‍ലാലിന്റെയും ആശ ശരത്തിന്റെയും പ്രധാനവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. തബുവിന്റെ പൊലീസ് വേഷവും ശ്രദ്ധേയമായി. മീനയ്‌ക്ക് പകരം ഹിന്ദി റീമേക്കില്‍ ആ റോള്‍ ചെയ്ത  ശ്രിയ ശരണും ജനശ്രദ്ധ പിടിച്ചുപറ്റി.  

ടി സീരീസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ് ആണ് മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസും ആന്‍റണി പെരുമ്പാവൂരും.  അതുകൊണ്ട് ലാഭവിഹിതത്തില്‍ ഒരു പങ്ക് ആശിര്‍വാദ് സിനിമയ്‌ക്കും ലഭിയ്‌ക്കും. 50 കോടിയായിരുന്നു മുതല്‍ മുടക്ക്. ദൃശ്യം 2 കുറഞ്ഞത് 300 കോടി ക്ലബ്ബിലെങ്കിലും കടക്കുമെന്നാണ് പ്രവചനം.  

അഭിഷേക് പത്താനാണ് സംവിധാനം. അക്ഷയ് ഖന്നയാണ് മുരളീ ഗോപി അവതരിപ്പിച്ച ഐജിയുടെ വേഷത്തില്‍. പൊലീസ് ഓഫീസറുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തിയ രജത് കപൂറും റോള്‍ മനോഹരമാക്കി. ദേവി ശ്രീ പ്രസാദാണ് സംഗീതം. 

Tags: ഹിന്ദി ദൃശ്യം-2bollywoodമോഹന്‍ലാല്‍Shriya SaranAashirvad Cinemasഅജയ് ദേവ്ഗണുംദൃശ്യം രണ്ട്'തബുഅഭിഷേക് പത്താനാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.