Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഗവര്‍ണറോടുള്ള വിരോധം ക്രിസ്തുമസിനോട് തീര്‍ക്കുന്നു

ഓണവും ക്രിസ്തുമസുമൊക്കെ മലയാളികള്‍ പൊതുവായി ആഘോഷിക്കുന്നതാണ്. രാഷ്‌ട്രീയം അതില്‍ കടന്നുവരാറില്ല. രാജ്ഭവനിലെ ക്രിസ്തുമസ് ആഘോഷത്തിനില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ശക്തിപ്പെടുത്തുകയും, ലീഗിനെപ്പോലുള്ള വര്‍ഗീയകക്ഷികളുടെ പിന്തുണയാര്‍ജിക്കുകയുമാണ് ഇതിനു പിന്നിലെ ദുഷ്ടലാക്ക്. ഈ വിഭാഗീയതക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 14, 2022, 05:00 am IST
inEditorial

രാജ്ഭവനിലെ ക്രിസ്തുമസ് ദിനാഘോഷത്തിലേക്കുള്ള ഗവര്‍ണറുടെ ക്ഷണം നിരസിച്ച സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും തീരുമാനം പ്രത്യക്ഷത്തില്‍ തന്നെ സാമാന്യമര്യാദയുടെ ലംഘനവും, ഭരണഘടനയെയും കീഴ്‌വഴക്കങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്. രാഷ്‌ട്രീയമോ നയപരമോ ആയ അഭിപ്രായ വ്യത്യാസങ്ങളുള്ളപ്പോഴും ഗവര്‍ണറുടെ ക്ഷണക്കത്തു ലഭിച്ചാല്‍ രാജ്ഭവനിലെ ആഘോഷങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കാറുണ്ട്. സര്‍ക്കാരിന്റെ പരിപാടിയില്‍ ഗവര്‍ണറും സംബന്ധിക്കും. ജനാധിപത്യപരവും ആരോഗ്യകരവുമായ ഈ പതിവ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരാണ് തെറ്റിച്ചത്. സര്‍ക്കാരിന്റെ ഇക്കഴിഞ്ഞ ഓണാഘോഷത്തിന് ക്ഷണിക്കാതിരുന്നതിനെത്തുടര്‍ന്ന് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കൊപ്പമാണ് ഗവര്‍ണര്‍ ഓണമാഘോഷിച്ചത്. വിദ്വേഷത്തിന്റേതായ ഈ അന്തരീക്ഷം സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സൃഷ്ടിയാണ്. ഭരണഘടനാപരമായി സര്‍ക്കാരിന്റെ അധിപനായിരുന്നിട്ടും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സിപിഎം നേതാക്കളും ഗവര്‍ണര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നിരുത്തരവാദപരവും നിന്ദ്യവുമായ പ്രസ്താവനകളുടെ തുടര്‍ച്ചയാണ് രാജ്ഭവനിലെ ക്രിസ്തുമസ് ആഘോഷങ്ങളിലേക്കുള്ള ക്ഷണം നിരസിച്ചിരിക്കുന്നതും. താന്‍ വഹിക്കുന്ന പദവിയുടെ മാന്യത കണക്കിലെടുക്കാതെ മുഖ്യമന്ത്രി തന്നെ ഗവര്‍ണറെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ രാജ്ഭവനിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു സര്‍ക്കാര്‍ പോകാതിരിക്കുന്നതില്‍ അതിശയോക്തിയില്ല.

വിദ്വേഷം സിപിഎമ്മിന് രാഷ്‌ട്രീയം തന്നെയാണ്.  രാഷ്‌ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുന്നതില്‍ മാത്രമല്ല, ഇടപെടുന്ന എല്ലാ മേഖലയിലും അവര്‍ അത് പ്രകടിപ്പിക്കും. അധികാരം കിട്ടുമ്പോഴൊക്കെ വെറുപ്പ് ആഘോഷമാക്കി മാറ്റും. നിയമസഭയ്‌ക്കകത്തുപോലും ഇങ്ങനെ ചെയ്തിട്ടുള്ളതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. അപ്പോഴും ഇക്കൂട്ടരുടെ ഇരട്ടനാവുകള്‍ സജീവമായിരിക്കും. നിയമസഭയിലെ അക്രമസംഭവങ്ങള്‍ക്ക് തെളിവില്ലെന്നാണല്ലോ കോടതിയില്‍ വാദിച്ചത്. എന്നിട്ട് സമാധാനത്തിന്റെയും പ്രതിപക്ഷബഹുമാനത്തിന്റെയുമൊക്കെ വക്താക്കള്‍ ചമയും. മതനേതാക്കളെയും രാഷ്‌ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും നീചമായ ഭാഷയില്‍ അധിക്ഷേപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പരമ്പരാഗത ശൈലി പോലും ഇതാണല്ലോ. ഇക്കൂട്ടരില്‍നിന്ന് മറിച്ചു പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരും. ഇത്തരം വിദ്വേഷത്തിന് പലപ്പോഴും ഇരയായിട്ടുള്ള ഇപ്പോഴത്തെ പ്രതിപക്ഷം തന്നെ ഗവര്‍ണര്‍ക്കും രാജ്ഭവനുമെതിരായ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നു എന്നത് വിചിത്രമാണ്. സര്‍ക്കാരിനോട് ഐക്യം പ്രഖ്യാപിച്ച് ഗവര്‍ണറുടെ ക്ഷണം നിരസിച്ച് രാജ്ഭവനിലെ ക്രിസ്തുമസ് ദിനാഘോഷത്തില്‍ പങ്കെടുക്കാതിരിക്കുന്നത് എന്തു കാരണത്താലാണെന്ന് കോണ്‍ഗ്രസ്സും പ്രതിപക്ഷ നേതാവും ജനങ്ങളോട് വിശദീകരിക്കണം. ഇസ്ലാമിക മതമൗലികവാദികളുടെ കണ്ണിലെ കരടായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുസ്ലിംലീഗ് കാണുന്നത് ശത്രുവായാണ്. ലീഗിന്റെ സമ്മര്‍ദ്ദഫലമായി അവരെ പ്രീതിപ്പെടുത്താനാണോ രാഷ്‌ട്രീയവും നയപരവുമായ യാതൊരു പ്രശ്‌നങ്ങളും അന്തര്‍ഭവിക്കാത്ത രാജ്ഭവനിലെ ക്രിസ്തുമസ് ദിനാഘോഷത്തില്‍നിന്ന് കോണ്‍ഗ്രസ്സ് വിട്ടുനില്‍ക്കുന്നത്? ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ നാവുകൊണ്ട് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി സഭയില്‍ സംസാരിക്കുന്നത് ഇതുകൊണ്ടാണോ?

ആരിഫ് മുഹമ്മദ് ഖാന്‍ എന്തുകൊണ്ടാണ് സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും അനഭിമതനായതെന്ന് എല്ലാവര്‍ക്കും അറിയാം. അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെ ഹൈജാക്കു ചെയ്യുകയും, പാര്‍ട്ടിവല്‍ക്കരിക്കുകയും ചെയ്യുന്നതിനെ എതിര്‍ക്കുന്നതാണ് കാരണം. സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങളും ബന്ധുനിയമനങ്ങളും ഗവര്‍ണര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങുകയും, അത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതാണ് ഗവര്‍ണറെ സര്‍ക്കാരിന്റെ ശത്രുവാക്കിയത്. അതിനു മുന്‍പ് ഓരോരോ കാര്യസാധ്യത്തിനുവേണ്ടി ഇക്കൂട്ടര്‍ രാജ്ഭവനില്‍ പാടുകിടന്നത് ആരും മറന്നിട്ടില്ല. ചാന്‍സലര്‍ പദവി ഒഴിയാന്‍ താന്‍ ഒരുക്കമാണെന്നു ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്യരുതെന്നു കത്തെഴുതിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ മുഖ്യമന്ത്രി ഇപ്പോള്‍ ചാന്‍സലറെ പുറത്താക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിലെ പരിഹാസ്യത സ്വബോധമുള്ളവര്‍ക്കൊക്കെ തിരിച്ചറിയാനാവും. ഗവര്‍ണറെ സ്വന്തം വരുതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പരമാവധി നോക്കി. വഴങ്ങുന്നില്ലെന്നു വന്നപ്പോഴാണ് ദുര്‍മുഖം കാട്ടാന്‍ തുടങ്ങിയത്. ഓണവും ക്രിസ്തുമസുമൊക്കെ മലയാളികള്‍ പൊതുവായി ആഘോഷിക്കുന്നതാണ്. രാഷ്‌ട്രീയം അതില്‍ കടന്നുവരാറില്ല. രാജ്ഭവനിലെ ക്രിസ്തുമസ് ആഘോഷത്തിനില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ശക്തിപ്പെടുത്തുകയും, ലീഗിനെപ്പോലുള്ള വര്‍ഗീയകക്ഷികളുടെ പിന്തുണയാര്‍ജിക്കുകയുമാണ് ഇതിനു പിന്നിലെ ദുഷ്ടലാക്ക്. ഈ വിഭാഗീയതക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍kerala governorക്രിസ്തുമസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.