Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കൊവിഡ് അഴിമതിയുടെ കുരുക്ക് മുറുകുന്നു

ദുരന്തങ്ങളെ മറയാക്കി അഴിമതി നടത്തുകയാണെന്ന ആരോപണം പ്രളയകാലത്തും പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. അഴിമതി നടന്നിട്ടുണ്ട് എന്നതിനാലാണ് പിപിഇ കിറ്റ് വിവാദം ലോകായുക്ത അന്വേഷിക്കുന്നതിനെ ആരോപണവിധേയര്‍ എതിര്‍ക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ലോകായുക്തയുടെ പരിശോധന നടക്കുകയും കുറ്റവാളികള്‍ പിടികൂടപ്പെടുകയും വേണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 10:42 am IST
inEditorial

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതി അന്വേഷിക്കാന്‍ ലോകായുക്തയ്‌ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് നിര്‍ണായകമാണ്. ദുരന്തനിവാരണ നിയമപ്രകാരമാണ് പിപിഇ കിറ്റ് നല്‍കിയതെന്നും, ഇതിനാല്‍ ലോകായുക്തയ്‌ക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ ആവശ്യം തള്ളിയ കോടതിയുടെ നടപടി അഴിമതി നടത്താനും അന്വേഷണം അട്ടിമറിച്ച് കുറ്റക്കാരെ രക്ഷിക്കാനും ഏതറ്റംവരെയും പോകുന്ന പിണറായി സര്‍ക്കാരിന്റെ നയത്തിനേറ്റ തിരിച്ചടിയാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്താന്‍ ദുരന്തങ്ങളെ മറയാക്കരുതെന്ന കോടതിയുടെ നിരീക്ഷണം പിണറായി സര്‍ക്കാരിനെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. അഴിമതി നടന്നിട്ടില്ലെങ്കില്‍ അന്വേഷണത്തെ എന്തിന് ഭയക്കുന്നുവെന്ന കോടതിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരാണ് മറുപടി പറയേണ്ടത്. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മഹാരാഷ്‌ട്രയില്‍നിന്ന് ഉയര്‍ന്ന വിലയ്‌ക്ക് പിപിഇ കിറ്റ് വാങ്ങാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കരാറുണ്ടാക്കുകയായിരുന്നു. കുറഞ്ഞ വിലയ്‌ക്ക് പിപിഇ കിറ്റ് കിട്ടുമെന്നിരിക്കെ അഴിമതി ലക്ഷ്യംവച്ച് ഒരു കടലാസുകമ്പനിയുടെ പേരില്‍ കരാര്‍ ഒപ്പുവയ്‌ക്കുകയായിരുന്നുവത്രേ.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതികളിലൊന്നു മാത്രമാണ് പിപിഇ കിറ്റ് വാങ്ങിയതില്‍ നടന്നിട്ടുള്ളത്. അഴിമതി നടത്താന്‍ വേണ്ടി മാത്രമാണോ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന സംശയം ജനിപ്പിക്കുന്നവിധം ഒന്നിനു പുറകെ ഒന്നായി നിരവധി അഴിമതികളാണ് നടന്നത്. പിടിക്കപ്പെടുമെന്നായപ്പോള്‍ ചില ഇടപാടുകളില്‍നിന്ന് അവസാനനിമിഷം സര്‍ക്കാര്‍ പിന്‍മാറുകയും ചെയ്തു. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത്, അധികാരപദവിയുടെ മറവില്‍ നടന്നതായി കരുതപ്പെടുന്ന ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതിക്കേസ് എന്നിങ്ങനെ നിരവധി കേസുകള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലാണ്. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതിനാല്‍ സ്വര്‍ണക്കടത്തുകേസിന്റെ വിചാരണ കര്‍ണാടകയിലേക്ക് മാറ്റണമെന്ന അന്വേഷണ ഏജന്‍സിയുടെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഉന്നതര്‍ കുടുങ്ങുമെന്ന ഭയമുള്ളതിനാല്‍ ഈ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണവിധേയനായ സ്വര്‍ണക്കടത്തുകേസും ഡോളര്‍ കടത്തുകേസും മറ്റും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു. ഇതേ ലക്ഷ്യത്തോടെയാണ് സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ കര്‍ണാടകയിലേക്ക് മാറ്റുന്നതിനെയും എതിര്‍ക്കുന്നത്.

അഴിമതി നടത്താന്‍ ദുരന്തങ്ങള്‍ മറയാക്കരുതെന്ന കോടതിയുടെ പരാമര്‍ശം പിണറായി സര്‍ക്കാരിനുള്ള കുറ്റപത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇതാണ് സര്‍ക്കാര്‍ ചെയ്തത്. ഉയര്‍ന്ന വിലയ്‌ക്ക് പിപിഇ കിറ്റ് വാങ്ങാനും തുക ഒന്നിച്ചുനല്‍കാനുമൊക്കെ തീരുമാനിച്ചത് ആരോഗ്യമന്ത്രിയായിരുന്ന ശൈലജ മാത്രമല്ല. അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും തലേന്നും പിറ്റേന്നുമായി ഫയലില്‍ ഒപ്പുവച്ചതാണ്. ഇക്കാര്യം മറച്ചുപിടിച്ച് തന്നെ മാത്രം ക്രൂശിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരാറുണ്ടാക്കിയതെന്ന് ശൈലജ തുറന്നടിച്ചിരുന്നു. ഇത് വിവാദമാവുകയും ചെയ്തു. കൊവിഡിന്റെ മറവില്‍ ഒന്നിലധികം അഴിമതികളിലാണ് സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു ലോകായുക്തയുടെ ചിറകരിയാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. കൊവിഡ് മഹാമാരിയില്‍പ്പെട്ട് ജനങ്ങള്‍ നരകിക്കുമ്പോഴാണല്ലോ അവരുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി അഴിമതി നടത്താന്‍ ഒരു അമേരിക്കന്‍ കമ്പനിയുമായി ധാരണയുണ്ടാക്കിയത്. ദുരന്തങ്ങളെ മറയാക്കി അഴിമതി നടത്തുകയാണെന്ന ആരോപണം പ്രളയകാലത്തും പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. അഴിമതി നടന്നിട്ടുണ്ട് എന്നതിനാലാണ് പിപിഇ കിറ്റ് വിവാദം ലോകായുക്ത അന്വേഷിക്കുന്നതിനെ ആരോപണവിധേയര്‍ എതിര്‍ക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ലോകായുക്തയുടെ പരിശോധന നടക്കുകയും കുറ്റവാളികള്‍ പിടികൂടപ്പെടുകയും വേണം.

Tags: അഴിമതിcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.