Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാട്ടുംപാടി ജയമുറപ്പിച്ച് ക്രിക്കറ്റ് താരം ജഡേജയുടെ ഭാര്യ റിവാബ; വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന 89 സീറ്റുകളില്‍ ഈ 7 മണ്ഡലങ്ങള്‍ ശ്രദ്ധേയം

ഇക്കുറി ഗുജറാത്തില്‍ തരംഗമായി മാറിയത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ജാംനഗറില്‍ സ്ഥാനാര്‍ത്ഥിയായ ഭാര്യ റിവാബയുമാണ്. കച്ച്-സൗരാഷ്‌ട്ര മേഖലകള്‍ ഈ ദമ്പതികള്‍ ഇളക്കിമറിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് പോലും റിവാബയുടെയും ജഡേജയുടെയും സ്ഥാനാര്‍ത്ഥിത്വം തലവേദനയായി. ഡിസംബര്‍ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന ജാംനഗറില്‍ റിവാബ ജയം ഉറപ്പിച്ച് കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 04:46 pm IST
in India

അഹമ്മദാബാദ്: ഇക്കുറി ഗുജറാത്തില്‍ തരംഗമായി മാറിയത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ജാംനഗറില്‍ സ്ഥാനാര്‍ത്ഥിയായ ഭാര്യ റിവാബയുമാണ്. കച്ച്-സൗരാഷ്‌ട്ര മേഖലകള്‍ ഈ ദമ്പതികള്‍ ഇളക്കിമറിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് പോലും റിവാബയുടെയും ജഡേജയുടെയും പ്രചാരണം തലവേദനയായി. ഡിസംബര്‍ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന ജാംനഗറില്‍ റിവാബ ജയം ഉറപ്പിച്ച് കഴിഞ്ഞു.  

1.ജാം നഗര്‍ നോര്‍ത്ത്.

2017ല്‍ ബിജെപി സ്ഥാനാര്‍ത്ഥി മെറുബ ജഡേജ 40963 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് ജാം നഗര്‍ നോര്‍ത്ത്. ഇവിടെ റിവാബയുടെ ഭൂരിപക്ഷം എത്രയെന്നേ അറിയേണ്ടു. 

2.മോര്‍ബി

ബിജെപി ഏറ്റവുമധികം അഗ്നി പരീക്ഷ നേരിടുന്ന മണ്ഡലം മോര്‍ബിയാണ്. അവിടെ തൂക്കുപാലം തകര്‍ന്നു വീണ് 135 പേരുടെ ജീവന്‍ നഷ്ടമായതിനെ രാഷ്‌ട്രീയവോട്ടാക്കി മാറ്റാന്‍ ആം ആദ്മിയും കോണ്‍ഗ്രസും ശ്രമിച്ചിരുന്നു. 1995 മുതല്‍ അഞ്ച് തവണ തുടര്‍ച്ചയായി ബിജെപിയുടെ അമൃത്യ കാന്തിലാല്‍ ജയിച്ച മണ്ഡലമാണിത്. എന്നാല്‍ ഒടുവിലത്തെ തെരഞ്ഞെടുപ്പ് നടന്ന 2017ല്‍ കോണ്‍ഗ്രസിന്റെ ബ്രിജേഷ് മെര്‍ജ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. എന്നാല്‍ ഈ ബ്രിജേഷ് മെര്‍ജ പിന്നീട് ബിജെപിയിലേക്ക് മാറുകയും തുടര്‍ന്ന് 2020ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വിജയം വരിയ്‌ക്കുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ ബിജെപിയ്‌ക്ക് വേണ്ടി മെര്‍ജ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി ജയന്തിലാല്‍ പട്ടേല്‍ മാറ്റുരയ്‌ക്കുന്നു. ദുരന്തം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി കയ്യടി വാങ്ങിയ നേതാവാണ് മെര്‍ജ.  

3.കംബാലിയ

കംബാലിയ എന്ന മണ്ഡലത്തില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദന്‍ ഗദ് വി മത്സരിക്കുന്ന മണ്ഡലമാണ്. ബിജെപിയ്‌ക്ക് വേണ്ടി കാലുബായ് ചാവ് ഡയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ വിക്രംഭായ് മാഡം 11,000വോട്ടുകള്‍ക്ക് 2017ല്‍ ജയിച്ച ഈ മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരം പ്രതീക്ഷിക്കുന്നു. ബിജെപിയുടെ ഒരു മുന്‍മന്ത്രിയും ഇവിടെ മത്സരിക്കുന്നുണ്ട്.  

4.കട്ടാര്‍ഗം

ബിജെപിയുടെ വിനോദ് ഭായി മൊറാദിയ മത്സരിക്കുന്ന മണ്ഡലമാണ് കട്ടാര്‍ഗം. 2017ല്‍ 70,000ല്‍പരം വോട്ടുകള്‍ക്ക് ജയിച്ച വിനോദ് ഭായി മൊറാദിയ ജയിച്ചിരുന്നു. ഇവിടെ നേരിടുന്നത് ആം ആദ്മിയുടെ ഗുജറാത്ത് അധ്യക്ഷനായ ഗോപാല്‍ ഇറ്റാലിയയെ ആണ്. മോദിയ്‌ക്കെതിരെ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയ ഗോപാല്‍ ഇറ്റാലിയയ്‌ക്കെതിരെ ശക്തമായ അമര്‍ഷം ജനങ്ങള്‍ക്കിടയിലുണ്ട്.  

5.വ്യാര

ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമുള്ള മണ്ഡലമാണ് വ്യാര. ഇവിടെ ബിജെപി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ ആണ് നിര്‍ത്തിയിരിക്കുന്നത്. മോഹന്‍ഭായ് കൊങ്കണിയെയാണ് ബിജെപി പരീക്ഷിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തില്‍ ശക്തമായ പ്രചാരണം ഇക്കുറി ബിജെപി അഴിച്ചുവിട്ടിട്ടുണ്ട്.  

6.വരാച്ച റോഡ്

വരാച്ച റോഡ് മണ്ഡലത്തില്‍ ബിജെപിയുടെ കിഷോര്‍ കനാനി മൂന്നാം ജയം തേടി ഇറങ്ങുന്നു. ഇവിടെ 2017ല്‍ 13000ല്‍ പരം വോട്ടുകള്‍ക്ക് ഇദ്ദേഹം ജയിച്ചിരുന്നു. ആം ആദ്മിയുടെ അല്‍പേഷ് കതിരിയ ആണ് എതിരാളി.

7.പോര്‍ബന്തര്‍

ബിജെപിയുടെ ബാബുഭായി ബോകിരിയ 2000ല്‍ താഴെ വോട്ടുകള്‍ക്ക് 2017ല്‍ ജയിച്ച മണ്ഡലം. ഇവിടെ പ്രധാന എതിരാളി കോണ്‍ഗ്രസിന്റെ അര്‍ജുന്‍ മോദ്വാദിയ. 

തെരഞ്ഞെടുപ്പ് പണ്ഡിതര്‍ ഉറ്റുനോക്കുന്ന ഈ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 89 മണ്ഡലങ്ങളില്‍ ഡിസംബര്‍ ഒന്നിന് വോട്ടെടുപ്പ് നടക്കും. തെക്കന്‍ ഗുജറാത്തിലെയും കച്ച് സൗരാഷ്‌ട്ര പ്രദേശത്തെയും 19 ജില്ലകളില്‍ ചിതറിക്കിടക്കുന്നവയാണ് ഈ 89 മണ്ഡലങ്ങള്‍. ബിജെപിയും കോണ്‍ഗ്രസും 89 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ ആം ആദ്മി 88 മണ്ഡലങ്ങളില്‍ മാറ്റുരയ്‌ക്കുന്നു.  

Tags: മോര്‍ബി കേബിള്‍ പാലംറിവാബ ജഡേജഗുജറാത്ത് തെരഞ്ഞെടുപ്പ്നരേന്ദ്രമോദിഅല്‍പേഷ് കതിരിയwifeബ്രിജേഷ് മെര്‍ജമാധ്യമ പ്രവര്‍ത്തകര്‍രവീന്ദ്ര ജഡേജജാംനഗര്‍ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022മോര്‍ബിഗോപാല്‍ ഇറ്റാലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

Kerala

പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്‌ക്കടിച്ച് കൊന്നു; മരിച്ചത് അസം സ്വദേശിനി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.