Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഴിമതിയില്‍ ചീഞ്ഞുനാറുന്നു; മേയര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പിരക്കണം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടണമെന്ന് കുമ്മനം രാജശേഖരന്‍

മാലിന്യം ചീഞ്ഞു നാറുന്നതുപോലെ അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്നു. നഗരസഭാ ഭരണാധികാരിയുടെ ഹൃദയം മലിനമാണ്. അഴിമതിക്കും തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനില്‍ക്കുന്നതിനാലാണിത്. സംശുദ്ധമായ ഭരണം ആഗ്രഹിക്കുന്നുവെങ്കില്‍ മേയര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പിരക്കണമെന്നും കുമ്മനം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2022, 10:15 pm IST
inKerala

തിരുവനന്തപുരം: അഴിമതിയില്‍ ചീഞ്ഞുനാറുന്ന കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. ലോകത്ത് ഏതുവിഷയത്തെക്കുറിച്ചും അഭിപ്രായം പറയാറുള്ള മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൂക്കിനുതാഴെ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മേയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെഴുതിയ വിവാദ പിന്‍വാതില്‍ നിയമന കത്തുമായി ബന്ധപ്പെട്ട് നഗരസഭയ്‌ക്കു മുന്നില്‍ ബിജെപി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലിന്യം ചീഞ്ഞു നാറുന്നതുപോലെ അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്നു. നഗരസഭാ ഭരണാധികാരിയുടെ ഹൃദയം മലിനമാണ്. അഴിമതിക്കും തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനില്‍ക്കുന്നതിനാലാണിത്. സംശുദ്ധമായ ഭരണം ആഗ്രഹിക്കുന്നുവെങ്കില്‍ മേയര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പിരക്കണമെന്നും കുമ്മനം പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി വിശദീകരിക്കണം. സഹകരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നിയമനം നല്കണമെന്ന് നിര്‍ദേശം നല്കുന്ന സെക്രട്ടറിയുടെ പുതിയ കത്തും പുറത്തുവന്നിരിക്കുകയാണ്.

കത്തെഴുതിയതിന് തെളിവുണ്ടായിട്ടും ശാസ്ത്രീയ അന്വേഷണം നടത്താതെ പുകമറ സൃഷ്ടിച്ച് മേയറെ പിന്‍വാതിലിലൂടെ രക്ഷിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. പിഎസ്‌സി റാങ്ക് കിട്ടിയവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചവരാണ് സിപിഎം. മേയറുടെ തെറ്റ് അന്വേഷിക്കാത്തത് മുതിര്‍ന്ന നേതാക്കളും തെറ്റുചെയ്യുന്നതുകൊണ്ടാണ്. എകെജി സെന്ററിനെ പുതിയ സെക്രട്ടേറിയറ്റാക്കി മാറ്റിയിരിക്കുന്നു.

ജില്ലാഭരണ നിര്‍വഹണ കേന്ദ്രമായി ജില്ലാ കമ്മിറ്റി ഓഫീസിനെയും മാറ്റി. അഴിമതിയും തട്ടിപ്പും വെട്ടിപ്പും കണ്ട് സഹികെട്ടാണ് ഗവര്‍ണര്‍ ഭരണഘടനാപരമായി ഇടപെടുന്നത്. ഓംബുഡ്‌സ്മാനും കോടതിയും ഇടപെട്ടിട്ടും തങ്ങള്‍ ചെയ്യുന്നത് ശരിയാണെന്നാണ് സിപിഎം പറയുന്നത്. പ്രഥമദൃഷ്ട്യാ കുറ്റം നടന്നുവെന്ന് ബോധ്യമായതിനാലാണ് കോടതിയും ഓംബുഡ്‌സ്മാനും മേയര്‍ക്ക് നോട്ടീസയച്ചത്.

ഡി.ആര്‍. അനില്‍ താന്‍ കത്തെഴുതിയെന്നും നശിപ്പിച്ചു കളഞ്ഞെന്നുമാണ് പറയുന്നത്. ഔദ്യോഗിക പദവി വഹിക്കുന്ന അദ്ദേഹം കത്തില്‍ ഒപ്പിട്ടതോടെ അത് ഔദ്യോഗിക രേഖയായി. ഔദ്യോഗിക രേഖ നശിപ്പിച്ചതിന് അനിലിനെ അറസ്റ്റുചെയ്യണം.

കത്ത് വ്യാജമാണെന്ന് മേയര്‍ പറയുന്നില്ല. അതില്‍ തനിക്കുബന്ധമില്ലെങ്കില്‍ എന്തുകൊണ്ട് അടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്കുന്നില്ല. പോലീസും മന്ത്രിമാരും രാഷ്‌ട്രീയനേതൃത്വവും കൂട്ടുത്തരവാദിത്വത്തോടെ നടത്തുന്ന തട്ടിപ്പാണിത്. പോലീസിനെക്കൂടി പ്രതിയാക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്കെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Tags: തിരുവനന്തപുരം കോര്‍പ്പറേഷന്‍തിരുവനന്തപുരംKummanam Rajasekharanഅഴിമതിആര്യാ രാജേന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.