Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ ശുചീകരണം തുടങ്ങാത്തത് അയ്യപ്പന്മാരോടുള്ള വെല്ലുവിളി: വിഎച്ച്പി

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പമ്പയിലെ സ്ഥലത്ത് പാര്‍ക്കിങ് സംവിധാനം നടപ്പാക്കാത്തത് കെഎസ്ആര്‍ടിയുടെ കൊള്ളയ്‌ക്ക് കൂട്ടുനില്‍ക്കാനാണ്. വലിയ വാഹനങ്ങള്‍ക്ക് അതിനുള്ള സൗകര്യം ഇല്ലെങ്കില്‍ ഭക്തരെ പമ്പയില്‍ ഇറക്കിയ ശേഷം നിലയ്‌ക്കലില്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 10:23 pm IST
inKerala

കൊച്ചി:  ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടില്ലെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി.  ശുചീകരണ  പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഇത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പമ്പയിലെ സ്ഥലത്ത് പാര്‍ക്കിങ് സംവിധാനം നടപ്പാക്കാത്തത് കെഎസ്ആര്‍ടിയുടെ കൊള്ളയ്‌ക്ക് കൂട്ടുനില്‍ക്കാനാണ്. വലിയ വാഹനങ്ങള്‍ക്ക് അതിനുള്ള സൗകര്യം ഇല്ലെങ്കില്‍ ഭക്തരെ പമ്പയില്‍ ഇറക്കിയ ശേഷം നിലയ്‌ക്കലില്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണം. ഫെസ്റ്റിവല്‍ അലവന്‍സ്, കട്ട് റോഡ് അലവന്‍സ്, ഹില്‍ അലവന്‍സ് എന്നിങ്ങനെ അമിത നിരക്ക് ഈടാക്കാനാണ് നീക്കം. ടിക്കറ്റ് സംവിധാനത്തിലും അപാകതയുണ്ടെന്നും സിംഗിള്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും എറണാകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിജി തമ്പി ആവശ്യപ്പെട്ടു.

പോലീസുകാരുടെ അമിത ഇടപെടലുകള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധമാണ്. വര്‍ഷങ്ങളായി പമ്പയില്‍ നിന്നുള്ള പരമ്പരാഗത പാതയിലെ പടവുകള്‍ ഇന്ത്യന്‍ ബാങ്കുമായിട്ടുള്ള കരാര്‍ പ്രകാരമാണ് നിര്‍മിച്ചത്. എന്നാല്‍ കരാര്‍ ലംഘിച്ച്  നിര്‍മിക്കുന്ന പുതിയ പടവുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. ശബരിമലയുടെ തനിമയും പ്രാചീനതയും നശിപ്പിക്കുവാനുള്ള നിഗൂഢ ശ്രമങ്ങളാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലോകകപ്പിനോട് അനുബന്ധിച്ച് പമ്പാതീരം ഫുട്‌ബോള്‍ ഗ്രൗണ്ടാക്കി മാറ്റാനാണ് നീക്കമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ ചൂണ്ടിക്കാട്ടി. ആചാരാനുഷ്ഠാനങ്ങളും അയ്യപ്പ ധര്‍മ്മവും പാലിക്കുന്നവരെ മാത്രമേ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിശ്ചയിക്കാന്‍ പാടുള്ളൂ. അന്നദാനം നടത്താന്‍ വിഎച്ച്പി സന്നദ്ധത അറിയിച്ചെങ്കിലും ദേവസ്വം ബോര്‍ഡ് ഹോട്ടല്‍ ലോബിയെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. ഭക്തര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ ശബരിമല പാതയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കാമെന്ന് അറിയിച്ചിട്ടും മറുപടിയുണ്ടായിട്ടില്ലെന്നും രാജശേഖരന്‍ പറഞ്ഞു.  

ശബരിപാതയ്‌ക്ക് വേണ്ടി ഭൂമിയേറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ചെങ്ങന്നൂരില്‍ നിന്ന് മെട്രോ റെയില്‍ സംവിധാനം പമ്പവരെ എത്തിച്ചാല്‍ യാത്രാ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുമെന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ  ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.  ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റേയും റെയില്‍വേയുടേയും അനുമതി ലഭിച്ചു. ഗംഗ ട്രെയിന്‍ പദ്ധതിയോട് ഒപ്പം പമ്പയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പമ്പ വരെ പത്ത് സ്റ്റേഷനുകള്‍. ഈ സ്റ്റേഷനുകള്‍ക്ക് ദശാവതാരങ്ങളുടെ പേരിടാനാണ് കേന്ദ്ര തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Tags: വിഎച്ച്പിശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.