Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നീലക്കടലേറ്റം

പല നിറങ്ങളിലാണ് ഫ്രാന്‍സ് ഒരുമിക്കുന്നത്... പല മുഖച്ഛായയിലാണ് അവര്‍ കളിയിലും കലയിലും അരങ്ങ് വാഴുന്നത്. ഏത് നാടും അവര്‍ക്ക് സ്വന്തം നാടാവുന്നത് അങ്ങനെയാണ്... ഇക്കുറി രാജാക്കന്മാരുടെ പരിവേഷമുണ്ട് ഫ്രഞ്ച് പടയ്‌ക്ക്.

എം. സതീശന്‍byഎം. സതീശന്‍
Nov 11, 2022, 12:57 pm IST
inFootball

വിപ്ലവം… യുദ്ധം… കുടിയേറ്റം… ഫ്രാന്‍സ് കുതിച്ചതും കിതച്ചതും ഇങ്ങനെയൊക്കെയാണ്. എല്ലാക്കാലത്തും നിലപാടുകള്‍ കൊണ്ട് ലോകത്തിന്റെ തറവാട്ടുകോലായില്‍ കസേര വലിച്ചിട്ടിരുന്നിട്ടുണ്ട് പ്രൗഢമായ പാരീസിന്റെ പാരമ്പര്യം… പോരാട്ടം ശീലമാക്കിയവര്‍, വിയര്‍പ്പൊഴുക്കി ജീവിതം കൊയ്തവര്‍, അടിയറ്റു വീഴാതിരിക്കാന്‍ കരുതലോടെ കാത്തവര്‍… ഭീകരതയും സാമ്രാജ്യത്തവും ഇരുവശത്തും നിന്ന് കടന്നാക്രമിക്കുമ്പോഴും തോല്‍ക്കാതിരിക്കാന്‍ അവര്‍ പൊരുതിക്കൊണ്ടേയിരിക്കും. തല ഉയര്‍ത്തി നിന്ന് അവര്‍ വെല്ലുവിളിക്കും. മുന്‍നിരക്കാര്‍ പതറിയാല്‍ പിന്നില്‍ നില്‍ക്കുവോര്‍ ആര്‍ത്തുകയറും.  

പല നിറങ്ങളിലാണ് ഫ്രാന്‍സ് ഒരുമിക്കുന്നത്… പല മുഖച്ഛായയിലാണ് അവര്‍ കളിയിലും കലയിലും അരങ്ങ് വാഴുന്നത്. ഏത് നാടും അവര്‍ക്ക് സ്വന്തം നാടാവുന്നത് അങ്ങനെയാണ്… ഇക്കുറി രാജാക്കന്മാരുടെ പരിവേഷമുണ്ട് ഫ്രഞ്ച് പടയ്‌ക്ക്. പോള്‍ പോഗ്ബയും എന്‍ഗോള കാന്റെയുമില്ലെങ്കിലും ആ വരവ് രാജകീയമാണ്. മുന്നേറ്റ നിരയില്‍ എംബാപ്പെയുണ്ട്… മൈതാനം നിറഞ്ഞൊഴുകാന്‍ ശേഷിയുള്ളവന്‍… മലയിറങ്ങിയൊഴുകുന്ന അരുവിയായി… പന്ത് കൊടുത്തും വാങ്ങിയും നിറഞ്ഞൊഴുകുന്ന പുഴയായി.. നീലാകാശനിറമാര്‍ന്ന ഗ്യാലറികളിലെ ആവേശത്തിമിര്‍പ്പില്‍ എതിര്‍ഗോള്‍മുഖത്തേക്ക് കടലിരമ്പമായി ആക്രമിച്ചുകയറാന്‍ കരുത്തുള്ളവന്‍…  

പോയകാലം റഷ്യയുടെ മണ്ണിലാണ് എംബാപ്പെയുടെ പിറവി ലോകം അടയാളപ്പെടുത്തിയത്. ദിദിയര്‍ ദെഷാംപിന്റെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ചയും തീര്‍ച്ചയും പകര്‍ന്ന പുത്തന്‍ ആയുധമായി എംബാപ്പെ മിന്നല്‍പ്പിണര്‍ പോലെ എതിര്‍ ഗോള്‍ മുഖങ്ങളില്‍ വിനാശം വിതച്ചു. കലാശപ്പോരില്‍ ക്രൊയേഷ്യന്‍ കണ്ണുനീര്‍ മഴയായ് പെയ്ത രാവിലും എംബാപ്പെ അവതാരപ്പിറവിയായി തല ഉയര്‍ത്തി മൈതാനത്തിന് വലംവച്ചു.  

അതിനും ഇരുപത് കൊല്ലം മുമ്പാണ് സിദാന്‍ പിറന്നത്. പാരീസില്‍, സ്വന്തം മണ്ണില്‍ ബ്രസീലിയന്‍ മോഹങ്ങള്‍ക്ക് ചരമഗീതം കുറിച്ച് സിദാന്റെ മാന്ത്രിക സ്പര്‍ശമുള്ള മുന്നേറ്റങ്ങള്‍… വംശീയതയുടെയും കുടിയേറ്റത്തിന്റെയും ചരിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ച് അധിക്ഷേപിച്ചവര്‍ക്കു മുന്നിലൂടെ സിദാനും കൂട്ടരും അന്ന് സ്വര്‍ണക്കപ്പുമായി വലംവച്ചു.  

ആ സമ്മോഹനചിത്രങ്ങളില്‍ ഇന്നും മായാതെ നില്‍ക്കുന്ന കളിമുഹൂര്‍ത്തങ്ങളിലൊന്നില്‍ ലിലിയന്‍ തുറാമെന്ന കരുത്തനുണ്ട്… സിദാന്റെ ഫ്രാന്‍സിനെ ലോക കീരിടത്തിലേക്ക് നയിക്കാന്‍ വഴിതുറന്നത് തുറാമിന്റെ ഇരട്ടഗോളായിരുന്നു. അന്നേവരെ കളിച്ച 111 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ തുറാം അടിക്കുന്ന ആദ്യ ഗോള്‍.  

അക്കാലം കരുത്തനായ ഗോളി ഫാബിയാന്‍ ബാര്‍ത്തേസിന് തുണനില്‍ക്കുക മാത്രമായിരുന്നു തുറാമിന്റെ പണി. വലിയ പെരുമയ്‌ക്കൊന്നും അവസരമില്ലാത്ത ജോലി. തനിക്ക് തന്റെ ജോലിയെന്ന് അടങ്ങിയൊതുങ്ങി കഴിയുമ്പോഴാണ് സെമിയില്‍ ഡേവ് സുകേറിന്റെ നേതൃത്വത്തില്‍ ക്രൊയേഷ്യയുടെ ചെക്ക് കുപ്പായക്കാര്‍ ഫ്രഞ്ച് പടയ്‌ക്ക് കുറുകെ നിന്നത്. അവര്‍ പേരുകേട്ട ഫ്രാന്‍സ് നിരയെ വരിഞ്ഞുമുറുക്കി.  

സിദാനും പെറ്റിറ്റും ഹെന്‍ട്രിയും യോര്‍ക്കേഫും ദുഗാരിയും ലിസാറാസുവുമൊക്കെ ചങ്ങലപ്പൂട്ട് വീണതുപോലെ നിശ്ചലരായി. കളി കൈവിടുമെന്ന് കണ്ടപ്പോഴാണ് തുറാം പന്ത് തട്ടിക്കയറിയത്. കൊമ്പന്മാര്‍ തോറ്റിടത്ത് അവന്‍ കൊടുങ്കാറ്റായി. വലതുവിങ്ങിലൂടെ പാഞ്ഞുകയറി ഗോള്‍ പോസ്റ്റിന് 25 വാര അകലെനിന്ന് തൊടുത്ത പന്തിന് വല തുളയ്‌ക്കാനുള്ള കരുത്തുണ്ടായിരുന്നു. ഗ്യാലറിയില്‍ ആരവങ്ങള്‍ നിലയ്‌ക്കുകയും ആവേശം അമ്പരപ്പിന് വഴിമാറുകയും ചെയ്ത ആ രാത്രി മൈതാനത്തിന് നടുവില്‍ അന്തംവിട്ട് മൂക്കിന്‍തുമ്പത്ത് വിരല്‍വച്ചിരിക്കുന്ന തുറാമിന്റെ ചിത്രം അമ്പട ഞാനേ എന്ന അടിക്കുറിപ്പോടെ അടുത്ത നാള്‍ ലോകം ഏറ്റെടുത്തു.  

ഫ്രാന്‍സ് അങ്ങനെയാണ്… എംബാപ്പെയും ഗ്രീസ്മന്നും കളംവാഴാന്‍ കുതിക്കുമ്പോഴും പ്രതീക്ഷകളെയും വിസ്മയിപ്പിച്ച് ചില അത്ഭുതങ്ങള്‍ പൊട്ടിമുളയ്‌ക്കും. തോല്‍ക്കാതിരിക്കാനുള്ള പോരാട്ടം അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

Tags: franceQuaterഫിഫ ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Football

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.