Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ഉത്പാദനച്ചെലവിന് അനുസൃതമായി പാലിന് വിലയില്ല; ക്ഷീര കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കാലിത്തീറ്റ വിലവര്‍ധന, ഒരുലിറ്റര്‍ പാലിന് ഏഴുരൂപയുടെ നഷ്ടം

10 ലിറ്റര്‍ പാലുത്പാദിപ്പിക്കുന്ന പശുവിന് കാലിത്തീറ്റയും വൈക്കോലും പച്ചപ്പുല്ലും ധാതുലവണ മിശ്രിതവുമുള്‍പ്പെടെ 440 രൂപ ചെലവാകും. പരിപാലനത്തിനുള്ള കൂലി പുറമെ. 10 ലിറ്റര്‍ പാല്‍ സംഘത്തില്‍ നല്‍കിയാല്‍ ശരാശരി 370 രൂപയാണ് ലഭിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 12:29 pm IST
inAgriculture

ആലത്തൂര്‍: ഉത്പാദനച്ചെലവിന് അനുസൃതമായി പാലിന് വില ലഭിക്കാതെ പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിലവര്‍ധന ഇരുട്ടടിയായി. മില്‍മ കാലിത്തീറ്റ വില കിലോയ്‌ക്ക് 3.20 രൂപയായാണ് വര്‍ധിപ്പിച്ചത്. സാധാരണ പാല്‍വില വര്‍ധിപ്പിച്ചശേഷം കാലിത്തീറ്റവില വര്‍ധിപ്പിക്കുന്ന രീതിയില്‍ നിന്നുമാറി ഇത്തവണ കാലിത്തീറ്റവിലയാണ് ആദ്യം കൂട്ടിയത്.  

അസംസ്‌കൃത സാധനങ്ങളുടെ വില വര്‍ധിച്ചതോടെയാണ് കാലിത്തീറ്റ വില കൂട്ടിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ ഉത്പാദനച്ചെലവ് വര്‍ധിച്ചതിന്റെ പേരില്‍ പാല്‍വില കൂട്ടിയാലും ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമാവില്ല. 2019 സപ്തംബര്‍ 19 മുതല്‍ പാല്‍വില നാലുരൂപ വര്‍ധിപ്പിച്ചശേഷം മൂന്നുവര്‍ഷത്തിനിടെ കാലിത്തീറ്റവില കിലോയ്‌ക്ക് 8.40 രൂപ കൂടി. അന്ന് 19.60 രൂപയായിരുന്ന ഒരുകിലോ കാലിത്തീറ്റയ്‌ക്ക് ഇപ്പോള്‍ 28 രൂപയാണ്. നാലുതവണയാണ് വിലവര്‍ധിപ്പിച്ചത്. പാല്‍വില ലിറ്ററിന് നാലുരൂപ വര്‍ധിപ്പിച്ചപ്പോള്‍ 3.35 രൂപയാണ് കര്‍ഷകന് ലഭിച്ചത്. വില്‍പ്പന വില ലിറ്ററിന് 48 രൂപയായി തുടരുമ്പോഴും കര്‍ഷകരില്‍നിന്ന് മില്‍മ സംഭരിക്കുന്ന പാലിന് ഇപ്പോഴും ശരാശരി 37 രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്.

കാലിത്തീറ്റ വില കുത്തനെ കൂടിയതോടെ കര്‍ഷകന് ഒരുലിറ്റര്‍ പാലിന് ഏഴുരൂപ നഷ്ടമുണ്ടാകും. 10 ലിറ്റര്‍ പാലുത്പാദിപ്പിക്കുന്ന പശുവിന് കാലിത്തീറ്റയും വൈക്കോലും പച്ചപ്പുല്ലും ധാതുലവണ മിശ്രിതവുമുള്‍പ്പെടെ 440 രൂപ ചെലവാകും. പരിപാലനത്തിനുള്ള കൂലി പുറമെ. 10 ലിറ്റര്‍ പാല്‍ സംഘത്തില്‍ നല്‍കിയാല്‍ ശരാശരി 370 രൂപയാണ് ലഭിക്കുക. 70 രൂപ നഷ്ടത്തിലാണ് കര്‍ഷകര്‍ പാല്‍ ക്ഷീരസംഘത്തില്‍ നല്‍കുന്നത്. പാല്‍വില ലിറ്ററിന് ഏഴുരൂപ വര്‍ധിപ്പിച്ചാലേ നഷ്ടമില്ലാതെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ. മില്‍മ നല്‍കുന്ന വിലയേക്കാള്‍ അധികമായി നാലുരൂപ എല്ലാമാസവും മില്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് ഒരുമാസം മാത്രമാണ് ലഭിച്ചത്. ഉത്പാദനച്ചെലവ് കൂടിയതോടെ കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്നതിന്റെ അളവ് കുറച്ച് പ്രാദേശിക വില്‍പ്പന സജീവമാക്കി.  

മിക്കകര്‍ഷകരും വീടുകള്‍തോറുമുള്ള വില്‍പ്പന കഴിഞ്ഞുള്ള പാലാണ് സംഘത്തിലേക്കു നല്‍കുന്നത്. പ്രാദേശികമായി ലിറ്ററിന് 48-50 രൂപയ്‌ക്കാണ് കര്‍ഷകര്‍ നേരിട്ട് പാല്‍വില്‍പ്പന നടത്തുന്നത്. ഈ വില ലഭിക്കുന്നതിനാല്‍ നഷ്ടമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Tags: കര്‍ഷകര്‍milkഉത്പാദനംCattle feed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.