ബറേലി: 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി പദം ഒഴിവുണ്ടാവില്ലെന്നും അത് നരേന്ദ്രമോദിക്കുള്ളതാണെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍.
2024ലെ തെരഞ്ഞെടുപ്പിലും പ്രതിപക്ഷം കളത്തിന് പുറത്തായിരിക്കുമെന്നും അനുപ്രിയ പട്ടേല്‍ പറഞ്ഞു. അപ്നാദള്‍ സോനെലാല്‍ പാര്‍ട്ടിയുടെ നേതാവ് കൂടിയായ അനുപ്രിയ കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ സഖ്യകക്ഷിയാണ്. ഇപ്പോള്‍ കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രിയാണ്.
“2024ലെ പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഞങ്ങള്‍ ഒരിയ്ക്കല്‍ കൂടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല. ആ സ്ഥാനം നരേന്ദ്രമോദിക്കുള്ളതാണ്. “- അനുപ്രിയ പട്ടേല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അനുദിനം ശക്തമാവുന്ന പാര്‍ട്ടിയാണ് അനുപ്രിയ പട്ടേലിന്റെ അപ്നാദള്‍. 2022ല്‍ യോഗിക്ക് തുടര്‍ഭരണം ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ മത്സരിച്ച അപ്നാദള്‍ 12 സീറ്റുകള്‍ നേടി. യുപിയിലെ കുമ്രി സമുദായത്തില്‍ ശക്തമായ അടിവേരുകളുള്ള പാര്‍ട്ടിയാണ്. 2014ലും 2019ലും ലോക്സഭയില്‍ ബിജെപി സഖ്യത്തില്‍ അപ്നാദള്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചു. രണ്ടിലും ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: