Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐടിയും ഫാര്‍മയും ഒഴിവാക്കി; ഭാരതത്തെ തളര്‍ത്താതെ പകരച്ചുങ്കം, കൂടുതല്‍ വെല്ലുവിളി ചൈനയ്‌ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 11:02 am IST
inIndia

ന്യൂദല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ആഗോള വ്യാപാര വിപണിയെ പിടിച്ചുകുലുക്കിയെങ്കിലും ഭാരതത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കിയില്ല. പ്രഖ്യാപനം ചൈന, ജപ്പാന്‍, ബംഗ്ലാദേശ്. വിയറ്റ്നാം എന്നീരാജ്യങ്ങളുടെ വിപണിയില്‍ ഇടിവുണ്ടാക്കി. ചൈനയുടെ ഹാങ്‌സെങ് 2.5 ശതമാനമാണ് ഇടിവ് നേരിട്ടത്. ജപ്പാന്റെ നൈക്കെയും ദക്ഷിണ കൊറിയയുടെ കോസ്പിയും മൂന്ന് ശതമാനം താഴ്ന്നു. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് 1.4 ശതമാനവും ഇടിവ് നേരിട്ടു. എന്നാല്‍ ഭാരതത്തില്‍ .03 ശതമാനം മാത്രമാണ് താഴ്ന്നത്. പകരച്ചുങ്ക താരീഫില്‍ ഭാരതത്തിന്റെ ഐടിയും ഫാര്‍മയും ഒഴിവാക്കിയതാണ് ഇതിനുള്ള പ്രധാന കാരണം. കൂടാതെ അര്‍ധചാലകങ്ങള്‍, ചെമ്പ്, തടി, സ്വര്‍ണം, ഊര്‍ജം എന്നിവയേയും താരിഫില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

26 ശതമാനം തീരുവ യുഎസില്‍നിന്ന് ഭാരതം ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുള്ള നികുതിയേക്കാള്‍ കൂടുതലാണ്. 2024 സാമ്പത്തിക വര്‍ഷം 9.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള തുണിത്തരങ്ങളാണ് ഭാരതം കയറ്റുമതി ചെയ്തത്. ഈ വിഭാഗത്തിലെ മൊത്തം കയറ്റുമതിയുടെ 28 ശതമാനം. ഈ മേഖലയില്‍ ചൈനയ്‌ക്ക് 21ശതമാനവും വിയറ്റ്‌നാമിന് 19 ശതമാനവും വിഹിതമാണുള്ളത്. ഇവര്‍ക്ക് ഭാരതത്തിനേക്കാള്‍ ഉയര്‍ന്ന തീരുവയാണ് എര്‍പ്പെടുത്തിയത്.

പ്രഖ്യാപനം ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് ചൈനയ്‌ക്കാണ്. 34 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുണ്ടായിരുന്ന 20 ശതമാനത്തിനു മുകളില്‍ 34ശതമാനം അധിക തീരുവ കൂടി, അതായത് 54 ശതമാനം. ചൈനയ്‌ക്കുമേലുള്ള കൂടിയ തീരുവ ഭാരതത്തിന് സഹായകമാകും. അറുപതോളം രാജ്യങ്ങള്‍ക്കാണ്് പകരച്ചുങ്കം ഏര്‍പ്പെടുത്തിയത്.

ഭാരതത്തില്‍ നിന്നുള്‍പ്പടെയുള്ള എല്ലാ വിദേശ ഇറക്കുമതികള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതിയായും ബാക്കി അധിക നികുതിയുമായാണ് ഏര്‍പ്പെടുത്തിയത്. നിലവിലെ ലെവികളും പുതുക്കിയതും എടുത്തു കാണിക്കുന്ന ചാര്‍ട്ടും ട്രംപ് പുറത്തുവിട്ടിട്ടുണ്ട്.

ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 34 ശതമാനം അധിക നികുതിയും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനവും ദക്ഷിണ കൊറിയയ്‌ക്ക് 25 ശതമാനവും ജപ്പാന് 24 ശതമാനവും തായ്‌വാന് 32 ശതമാനവുമാണ് ചുമത്തിയിരിക്കുന്നത്. യുഎസില്‍ അസംബിള്‍ ചെയ്യാത്ത ഓട്ടോമൊബൈലുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തും

ഭാരതവും യുഎസും തമ്മില്‍ 137 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണുള്ളത്. 38 ബില്യണ്‍ ഡോളറിന്റെ വ്യാപരമിച്ചം ഭാരതത്തിനുണ്ട്. അമേരിക്കയിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ 4 ബില്യണ്‍ ഡോളറാണ് കമ്മി. അത് ഭാരതത്തിന്റെ മൊത്തം ജിഡിപിയുടെ 0.1 ശതമാനം മാത്രം. അതിനാല്‍ ട്രംപിന്റെ അധിക നികുതി നയം നമ്മുടെ സാമ്പത്തിക രംഗത്ത് കാര്യമായ പ്രതിസന്ധി ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം യുഎസിന് സമാനമായി മറ്റ് രാജ്യങ്ങളും പകരച്ചുങ്കം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അത് വ്യാപാര യുദ്ധത്തിനും കാരണമാകും.

 

Tags: IT SectorpharmaceuticalUS' reciprocal tariffs
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര ബജറ്റ്  : കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

ടെക്‌നോപാര്‍ക്കിലെ നാസ്‌കോം ഫയ:80 യുടെ ആഭിമുഖ്യത്തില്‍ എഡ്ജ് എഐയെക്കുറിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്തവര്‍ക്കൊപ്പം നേത്രസെമിയുടെ സഹസ്ഥാപകനും സിഇഒയുമായ ജ്യോതിസ് ഇന്ദിരാഭായ്.
News

ഐടി മേഖലയില്‍ എഡ്ജ് എഐയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്: ഫയ:80 സെമിനാര്‍

World

കുട്ടികളിലെ ഗുരുതര പേശീക്ഷയ രോഗമായ ഡിഎംഡിയ്‌ക്ക് മരുന്നായി ; പ്രതീക്ഷിക്കുന്ന വില ഏകദേശം 34 കോടി ഇന്ത്യൻ രൂപ

Main Article

എല്ലാമേഖലയിലും വികസനക്കുതിപ്പ്

India

ഐടി ഹാര്‍ഡ്‌വെയര്‍ രംഗത്തെ ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യപദ്ധതി സ്വാഗതാര്‍ഹം; ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ദൗത്യത്തിന് ഉത്തേജകമാകുമെന്ന് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.