Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോറൂണും തുലാഭാരവും ക്ഷേത്രത്തിന് പുറത്തേക്ക്; ഗുരുവായൂരിലെ അശാസ്ത്രീയ പരിഷ്‌കാരങ്ങളില്‍ ഭക്തജനരോഷം ഉയരുന്നു

കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പരിഷ്‌കാരങ്ങളില്‍ പലതും കാലഘട്ടത്തിന് അനുയോജ്യമാണെങ്കിലും അതിവിശേഷവുമായ കുട്ടികള്‍ക്കുള്ള ചോറൂണും, തുലാഭാരവും ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റുന്നതാണ് പരിഷ്‌കാരത്തില്‍ മുന്‍പന്തിയിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 11:20 am IST
inKerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍, ദേവസ്വം ഭരണാധികാരികള്‍ ക്ഷേത്രസംസ്‌കാരത്തെ പുറന്തള്ളുന്നതായി ഭക്തജനങ്ങള്‍ക്കിടയില്‍ ആക്ഷേപം ശക്തമാകുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്റെ നേതൃത്വത്തില്‍ അശാസ്ത്രീയമായ 33 ഇന ഭരണപരിഷ്‌കാരങ്ങള്‍ തയ്യാറാക്കിയാണ് ദേവസ്വം ഭരണസമിതി, ദേവസ്വം കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം.

കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പരിഷ്‌കാരങ്ങളില്‍ പലതും കാലഘട്ടത്തിന് അനുയോജ്യമാണെങ്കിലും അതിവിശേഷവുമായ കുട്ടികള്‍ക്കുള്ള ചോറൂണും, തുലാഭാരവും ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റുന്നതാണ് പരിഷ്‌കാരത്തില്‍ മുന്‍പന്തിയിലുള്ളത്. 1988 ല്‍ പി.എം. നാരായണന്‍ ചെയര്‍മാനായുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്താണ് അന്നത്തെ ദേവസ്വം മന്ത്രി വി. വിശ്വനാഥമേനോന്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം കലാപരിപാടികളുള്‍പ്പെടെയുള്ള വിവിധ ആഘോഷങ്ങള്‍ക്കായി ഭക്തര്‍ക്ക് തുറന്നുകൊടുത്തത്.  

ചോറൂണിനും തുലാഭാരത്തിനുമായി കലാപരിപാടികള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നിന്നും തെക്കെ നടയിലെ ഗുരുവായൂരപ്പന്‍ വേദിയിലേക്ക് മാറ്റുന്നത് തെക്കെനടയില്‍ അനിയന്ത്രിതമായി തിരക്ക് വര്‍ധിപ്പിക്കാനെ സഹായിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഭക്തര്‍ പറയുന്നു. ക്ഷേത്രത്തില്‍ തിരക്ക് വര്‍ധിച്ചതുകൊമ്ടാണ് പുതിയ പരിഷ്‌കാരമെന്നാണ് ദേവസ്വത്തിന്റെ ന്യായീകരണം. തുലാഭാര തിരക്ക് നിയന്ത്രിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വര്‍ണക്കൊടിമര തറയ്‌ക്ക് മുന്നില്‍ തെക്കുഭാഗത്തായി രണ്ടാമതൊരു തുലാഭാര കൗണ്ടര്‍ സ്ഥാപിച്ചതായിരുന്നു. എന്നാല്‍ ആ കൗണ്ടര്‍ അധികം താമസിയാതെ ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അവിടെ  തുലാഭാരം ഇല്ലാതായി. വടക്കുഭാഗത്തെ തുലാഭാര കൗണ്ടര്‍ മാത്രമായി മാറി. നോമ്പുനോറ്റ് കണ്‍മണികള്‍ക്ക് കണ്ണന്റെ തിരുനടയില്‍ ചോറു കൊടുക്കുകയും, തിരുനടയില്‍ തന്നെ തുലാഭാരം നടത്തുകയുമെന്ന ഭക്തന്റെ പ്രാര്‍ത്ഥനയുടെ കടയ്‌ക്കലാണ് ഭരണസമിതി കത്തിവെച്ച് അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്.

നിലവില്‍ ചോറൂണ്‍ നടക്കുന്ന സ്ഥലത്ത് കാര്യമായ അപര്യാപ്തതകള്‍ ഒന്നുംതന്നെ ഇല്ലെന്നിരിക്കെ, ക്ഷേത്രസംസ്‌കാരത്തെ ഇഞ്ചിഞ്ചായി ഇല്ലായ്‌മ ചെയ്യാനാണ് അവിശ്വാസികള്‍ ഭരിക്കുന്ന ഭരണസമിതിയുടെ ഗൂഢലക്ഷ്യമെന്നും ഭക്തര്‍ ആരോപിക്കുന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് തുലാഭാരവും, കുട്ടികള്‍ക്കുള്ള ചോറൂണും മാറ്റുന്നതിലൂടെ പരോക്ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മതേതരത്വം സ്ഥാപിക്കാനുള്ള ഗൂഢ നീക്കമാണ് ഭരണസമിതി നടത്തുന്നതെന്നും ഭക്തജന സമൂഹം ആരോപിക്കുന്നുണ്ട്. ക്ഷേത്രത്തിലെ വരുമാനം മറ്റ് മതസ്ഥരുടേയും കൂടിയാണെന്ന വിചിത്ര വാദം ഉന്നയിച്ച് മതേതരത്വത്തിന്റെ വിത്തുപാകിയാണ് മുന്‍ ഭരണസമിതി ചെയര്‍മാന്‍ അഡ്വ. കെ.ബി.  മോഹന്‍ദാസ് പടിയിറങ്ങിയത്. പിന്‍മുറക്കാര്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിക്കപ്പെടുന്നു. കുട്ടികള്‍ക്കുള്ള ചോറൂണും തുലാഭാരവും ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്.

കെ. വിജയൻ മേനോൻ

Tags: ഗുരുവായൂര്‍Devoteesdevelopment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Thiruvananthapuram

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.