Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kannur

ഭരണകൂട അവഗണന; സര്‍ക്കസ് മേഖലയുടെ നിലനില്‍പ്പ് ആശങ്കയില്‍, ആസ്വാദകരുടെ പങ്കാളിത്തത്തോടെ പ്രദര്‍ശനങ്ങള്‍ തിരിച്ചുവരവിന്റെ പാതയില്‍

കൊവിഡിന് മുമ്പ് തന്നെ ഊര്‍ദ്ധ്വശ്വാസം വലിച്ചു തുടങ്ങിയ മേഖല കൊവിഡാനന്തരം സര്‍ക്കസ് കലാകാരന്മാരെ ലഭ്യമാകാത്ത സ്ഥിതിയിലാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 12, 2022, 02:44 pm IST
inKannur

കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വന്‍തിരിച്ചടി നേരിട്ട മേഖലകളില്‍ ഒന്നായിരുന്നു സര്‍ക്കസ് മേഖല. കൊവിഡാനനന്തരം കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ നാമമാത്രമായ കമ്പനികള്‍ വീണ്ടും സര്‍ക്കസ് പ്രദര്‍ശനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു. കൊവിഡാനന്തരം സര്‍ക്കസിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന തലശ്ശേരിയുള്‍പ്പെടുന്ന കണ്ണൂരിലെ സര്‍ക്കസ് പ്രേമികള്‍ക്കും വീണ്ടും ഈ കലയെ നേരിട്ട് ആസ്വദിക്കാനുളള അവസരം സംജാതമായിരിക്കുകയാണ്. എന്നാല്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം കേരളത്തില്‍ പ്രദര്‍ശനം നടക്കുന്നയിടങ്ങളില്‍ സര്‍ക്കസ് സ്‌നേഹികളായ നാട്ടുകാര്‍ പ്രദര്‍ശനം കാണാനെത്തിച്ചേരുന്നുണ്ടെങ്കിലും മേഖലയുടെ മുന്നോട്ടുളള പ്രയാണം ആശങ്കയിലാണെന്ന് കണ്ണൂരില്‍ നടക്കുന്ന ജംബോ സര്‍ക്കസിന്റെ മാനേജിംഗ് പാര്‍ട്ണര്‍മാരില്‍ ഒരാളായ അജയ് ശങ്കര്‍ പറയുന്നു.  

കൊവിഡിന് മുമ്പ് തന്നെ ഊര്‍ദ്ധ്വശ്വാസം വലിച്ചു തുടങ്ങിയ മേഖല കൊവിഡാനന്തരം സര്‍ക്കസ് കലാകാരന്മാരെ ലഭ്യമാകാത്ത സ്ഥിതിയിലാണ്.  

പുതുതായി മേഖലയിലേക്ക് കടന്നുവരാന്‍ ആരും തയ്യാറാവാത്ത സ്ഥിതിയാണ്. ഇന്‍ഷൂറന്‍സ് ഒഴികെ ഒരുതരത്തിലുളള ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സര്‍ക്കസ് മേഖലയ്‌ക്കോ കലാകാരന്മാര്‍ക്കോ ഇതുവരെ അനുവദിക്കപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് രൂപയാണ് പ്രതിദിനം സര്‍ക്കസ് ടെന്റുകളിലെ ചിലവ്.

ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സാധന സാമഗ്രികള്‍ കടത്തിക്കൊണ്ടുപോകാന്‍ ട്രക്കുകള്‍ക്കടക്കം വലിയ വാടകയാണ് ചിലവഴിക്കേണ്ടി വരുന്നത്. പ്രദര്‍ശന നഗരികള്‍ക്കാവട്ടെ ഉയര്‍ന്ന വാടകയാണ് പല നഗരങ്ങളിലും നല്‍കേണ്ടി വരുന്നത്. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങളാണ് മേഖല അഭിമുഖീകരിക്കുന്നത്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായവരെ മാത്രമേ സര്‍ക്കസ് കലാകാരന്മാരായി ഉള്‍പ്പെടുത്താന്‍ പാടുളളൂവെന്ന നിയമം മേഖലയ്‌ക്ക് തിരിച്ചടിയായതായും ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. നന്നേ ചെറുപ്പത്തിലെ മെയ്‌വഴക്കം വരുത്തിയാല്‍ മാത്രമേ ട്രിപ്പീസ് അടക്കമുളള അഭ്യാസപ്രകടനങ്ങള്‍ നന്നായി കാഴ്ചവെയ്‌ക്കാനാകൂവെന്നിരിക്കെ പ്രായപൂര്‍ത്തിയായവര്‍ ഈ മേഖലയിലേക്കെത്തിയതു കൊണ്ട് വലിയ പ്രയോജനമില്ലാത്ത സ്ഥിതിയാണ്.

മേഖലയിലേക്ക് കടന്നുവരുന്ന കലാകാരന്മാരെ പരിശീലിപ്പിക്കാന്‍ പരിശീലകരെ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. ജംബോ സര്‍ക്കസ് കൂടാരത്തില്‍ 82 വയസ്സ് പിന്നിട്ട പരിശീലകന്‍ ഇപ്പോഴും പരിശീലനം നടത്തുകയാണ്. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തലശ്ശേരി കേന്ദ്രീകരിച്ച് സര്‍ക്കസ് അക്കാദമി പ്രഖ്യാപന നടത്തുകയും 2010ല്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് അക്കാദമിയില്‍ വിദ്യാര്‍ത്ഥികളെ കിട്ടാതായതോടെ പ്രവര്‍ത്തനം നിലയ്‌ക്കുകയായിരുന്നു. കേരളത്തില്‍ നിന്നുളള കലാകാരന്മാരെ മാത്രമേ പ്രവേശിപ്പിക്കൂയെന്ന നിബന്ധനയാണ് അക്കാദമിയുടെ പ്രവര്‍ത്തനം നിലയ്‌ക്കാന്‍ വഴിയൊരുക്കിയതെന്ന് സര്‍ക്കസ് സ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂരില്‍ പ്രദര്‍ശനം നടക്കുന്ന സര്‍ക്കസില്‍ ഒരേ ഒരു കലാകാരന്‍ മാത്രമാണ് കേരളത്തില്‍ നിന്നുളളത്. മറ്റുളളവരെല്ലാം നേപ്പാളില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ സര്‍ക്കസ് മേഖലയില്‍ കടന്നുവരുന്ന ഇതര സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ക്ക് പ്രവേശന അനുമതി നല്‍കിയിരുന്നുവെങ്കില്‍ അക്കാദമി നന്നായി വിജയിച്ചേനെയെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ സമീപഭാവിയില്‍ സര്‍ക്കസെന്ന കല നാടിന്റെ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാകുന്ന സ്ഥിതിയാണെന്ന് സര്‍ക്കസ് കലാകാരന്മാരും ഉടമകളും സാക്ഷ്യപ്പെടുത്തുന്നു.

കണ്ണൂരില്‍ നടക്കുന്ന ജംബോ സര്‍ക്കസ് ആരംഭിച്ചത് എം.വി. ശങ്കരനായിരുന്നു. മക്കളായ അജയ്ശങ്കറും അശോക് ശങ്കറുമാണ് നിലവില്‍ സര്‍ക്കസ് നടത്തി കൊണ്ടുപോകുന്നത്. കൊവിഡാനന്തരം ജോലിയില്ലാതായതോടെ നിരവധി പേര്‍ തിരിച്ച് സ്വന്തം നാടുകളിലേക്ക് പോയത് കനത്ത തിരിച്ചടിയായി. പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. എന്നാല്‍ നിലവില്‍ 160 ഓളം കലാകാരന്മാരുളള ജംബോ സര്‍ക്കസ് പുതുമയാര്‍ന്ന ഐറ്റങ്ങളോടെ നിറഞ്ഞ സദസ്സില്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പുരോഗമിക്കുകയാണെന്നും ഇരുവരും പറഞ്ഞു.

Tags: keralaSurvivalസര്‍ക്കസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.