Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക് അവിശുദ്ധ കൂട്ടുകെട്ട് അപകടകരം, സംസ്ഥാന സർക്കാരിന്റെ തന്ത്രപരമായ നീക്കം ആപത്തിലേക്ക് നയിക്കും: ആര്‍എസ്എസ്

സംസ്ഥാനത്ത് ഭരണ തണലില്‍ ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു. രാജ്യവ്യാപകമായി ഈ സംഘടനകളുടെ ഓഫീസുകളും, വീടുകളും എന്‍ഐഎ റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ കേരളത്തില്‍ മാത്രമാണ് ഹര്‍ത്താലിന് ആഹ്വാനമുണ്ടായത്. രാജ്യത്ത് മറ്റൊരിടത്തും അക്രമങ്ങളുണ്ടായില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 10:29 am IST
in Kerala
വിജയദശമയിടോനുബന്ധിച്ച് പാലക്കാട് സംഘജില്ലയുടെ ആഭിമുഖ്യത്തില്‍ കോട്ടമൈതാനത്ത് നടന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

വിജയദശമയിടോനുബന്ധിച്ച് പാലക്കാട് സംഘജില്ലയുടെ ആഭിമുഖ്യത്തില്‍ കോട്ടമൈതാനത്ത് നടന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

പാലക്കാട്:  കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക് അവിശുദ്ധ കൂട്ടുകെട്ട് അപകടകരമായ സൂചനയാണെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍. പോപ്പുലര്‍ഫ്രണ്ട് അടക്കമുള്ള ഭീകരവാദസംഘടനകളെ രാജ്യത്ത് നിരോധിച്ചപ്പോള്‍ അനുകൂലമായി പ്രതികരിച്ചില്ലെന്ന് മാത്രമല്ല സംഘത്തിനെതിരെയും ഇത്തരത്തിലുള്ള നടപടി ഉണ്ടാവണമെന്നാണ് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വിജയദശമയിടോനുബന്ധിച്ച് പാലക്കാട് സംഘജില്ലയുടെ ആഭിമുഖ്യത്തില്‍ കോട്ടമൈതാനത്ത് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഭരണ തണലില്‍ ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു. രാജ്യവ്യാപകമായി ഈ സംഘടനകളുടെ ഓഫീസുകളും, വീടുകളും എന്‍ഐഎ റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ കേരളത്തില്‍ മാത്രമാണ് ഹര്‍ത്താലിന് ആഹ്വാനമുണ്ടായത്. രാജ്യത്ത് മറ്റൊരിടത്തും അക്രമങ്ങളുണ്ടായില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്.  

എന്നാല്‍, കേരളത്തില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടപ്പോള്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. പോലീസ് യഥാസമയം ഉണര്‍ന്നിരുന്നുവെങ്കില്‍ അക്രമത്തെ അടിച്ചമര്‍ത്താന്‍ കഴിയുമായിരുന്നു. സംസ്ഥാനത്തെ ഇവരുടെ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ പോലും നിയമപ്രകാരമുള്ള നടപടിയെടുത്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞത്.

കേരളത്തിലെ ആയിരത്തോളം ഉന്നതരടക്കമുള്ള പോലീസുകാര്‍ക്ക് പോപ്പുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടെന്ന എന്‍ഐഎയുടെ കണ്ടെത്തല്‍ ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നത്. പോലീസ് സേനയുടെ നീക്കങ്ങള്‍ ഇവര്‍ വഴിയാണ് ചോര്‍ത്തിക്കൊടുക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഒരുവിഭാഗത്തിന്റെ വോട്ട് നേടിയെടുക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത്, വന്‍ ആപത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമൂഹത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്ന സംഘടനകളെ ലോകം മുഴുവന്‍ നിരോധിച്ചിട്ടുണ്ട്.

വിവിധ രംഗങ്ങളില്‍ ഭാരതം ശക്തമായ മുന്നേറ്റം നടത്തുമ്പോള്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. കഴിഞ്ഞ 75 വര്‍ഷത്തിനിടക്ക് സമസ്തരംഗങ്ങളിലും രാജ്യം ശക്തമായ നിലയില്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലുള്ള പരിശ്രമങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉണ്ടാവുന്നത്. എന്നാലിത് വിജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ മുഖമുദ്ര ഹിന്ദുത്വമാണ്. സമസ്ത മേഖലയിലും ശക്തിപ്രാപിച്ച ഭാരതത്തെ ലോകമിന്ന് അംഗീകരിച്ചു. സാമ്പത്തിക ശക്തികളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭാരതത്തിന്റെ ശബ്ദത്തെ ലോകം കാതോര്‍ക്കുന്നു. 97 വര്‍ഷത്തെ സംഘത്തിന്റെ പ്രവര്‍ത്തനം രാജ്യത്ത് സമൂലമായ പരിവര്‍ത്തനത്തിന് വേദിയൊരുക്കി. സംഘം കടന്നുചെല്ലാത്ത മേഖലകള്‍ ഇന്ന് രാജ്യത്തില്ല. സേവനപ്രവര്‍ത്തനങ്ങളിലൂടെ ജനമനസുകള്‍ കീഴടക്കാന്‍ സംഘത്തിന് കഴിഞ്ഞുവെന്നതിന് ഉദാഹരണങ്ങളേറെയാണ്. അധികാരത്തിന്റെ തണലിലല്ല, മറിച്ച് പ്രവര്‍ത്തനത്തിലൂടെയാണ് സംഘത്തിന്റെ വളര്‍ച്ചയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചേറ്റൂര്‍ കുടുംബാംഗവും റിട്ട.റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനുമായ സി. കൃഷ്ണന്‍കുട്ടി അധ്യക്ഷതവഹിച്ചു.

ജില്ലാ കാര്യവാഹ് എ.സി. രാജേന്ദ്രന്‍,  വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ജില്ലാ സംഘചാലക് എം. അരവിന്ദാക്ഷന്‍ പങ്കെടുത്തു.

Tags: ആര്‍എസ്എസ്terrorismislamistsകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.