Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരിയുടെ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക്; എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കാതെ സംസ്‌കാരം, കാരണം മുഖ്യമന്ത്രിയുടെ വിദേശ യാത്രയോ?

പൊതുവേ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിന്റെ എകെജി സെന്ററിലെത്തിച്ച് അന്തിമ അഭിവാദ്യം നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് രണ്ട് വട്ടം സംസ്ഥാന സെക്രട്ടറിയായ ഉന്നത നേതാവിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2022, 03:03 pm IST
in Kerala

തിരുവനന്തപുരം :  മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കാതെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളുണ്ടോ?. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ മൃതദേഹം പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസായ എകെജി സെന്ററില്‍ പൊതു ദര്‍ശനത്തിന് വെയ്‌ക്കുന്ന പതിവുള്ളതാണ്. എന്നാല്‍ കോടിയേരിയുടെ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച് അവിടെ പൊതുദര്‍ശനത്തിന് വെച്ച് സംസ്‌കരിക്കുകയായിരുന്നു.  

അര്‍ബുദത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഒക്ടോബര്‍ ഒന്നിനാണ് കോടിയേരി ബാലകൃഷ്ണന്‍ മരിക്കുന്നത്. ഇതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായതിനാല്‍ പത്തു ദിവസത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര മാറ്റിവെച്ച് അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കുകയായിരുന്നു.  

പൊതുവേ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിന്റെ എകെജി സെന്ററിലെത്തിച്ച് അന്തിമ അഭിവാദ്യം നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് രണ്ട് വട്ടം സംസ്ഥാന സെക്രട്ടറിയായ ഉന്നത നേതാവിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്തിയത്. ചെന്നൈയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച് എം.വി. ഗോവിന്ദന്‍ വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങുകയായിരുന്നു.  

എകെജി സെന്ററിലെത്തിച്ച് പൊതുദര്‍ശനത്തിന് വെക്കുമെന്ന് കരുതിയ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക് എത്തിക്കുകയും മാടപ്പീടികയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചശേഷം കണ്ണൂരിലെ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിക്കുകയും പിന്നിട് തിങ്കളാഴ്ച 3.30 ഓടുകൂടി പയ്യാമ്പലത്ത് കോടിയേരിയുടെ ഭൗതികദേഹം സംസ്‌കരിക്കുകയായിരുന്നു. മുന്‍ സിപിഎം നേതാക്കളായ ഇ.കെ. നയനാര്‍, ചടയന്‍ ഗോവിന്ദന്‍, എന്നിവരുടെ സ്മൃതി കുടീരങ്ങള്‍ക്ക് സമീപത്തായാണ് കോടിയേരിയേയും സംസ്‌കരിച്ചത്.

കോടിയേരിയെ സഹോദര തുല്യനായാണ് വേര്‍പാടിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്. കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയില്‍ ഇരിക്കേ പിണറായിയുമായി വളരെ അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു. എന്നാല്‍ ആ കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പും ഉടലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം പിന്നേയും നീട്ടിവെയ്‌ക്കാന്‍ വിസമ്മതിച്ചതാണ് സംസ്‌കാര ചടങ്ങുകള്‍ വേഗത്തിലാക്കാനുള്ള കാരണമെന്നാണ് പ്രവര്‍ത്തകര്‍ക്കുള്ളിലെ മുറുമുറുപ്പ്. എന്തായാലും കോടിയേരിയുടെ ചടങ്ങുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ നോര്‍വ്വേയ്‌ക്ക് തിരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം എന്നീ മേഖലകളിലെ വിദേശ മാതൃകകള്‍ പഠിക്കുന്നതിനായാണ് ഈ യാത്ര.

Tags: cpmPinarayi VijayanവിദേശംpinarayiAKG Centreകോടിയേരിkodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.