Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

ദേശീയ ഗെയിംസില്‍ രണ്ടു സ്വര്‍ണം കൂടി; കേരളത്തിന് ആകെ നാല് സ്വര്‍ണം, മൂന്ന് വെള്ളി, നാല് വെങ്കലം

വനിതകളുടെ റിലേയില്‍ വി.എസ്. ഭവിക, പി.ഡി. അഞ്ജലി, എ.പി. ഷില്‍ബി, എ.പി. ഷില്‍ഡ എന്നിവരടങ്ങുന്ന ടീം 45.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്. ഫോട്ടൊ ഫിനിഷിലാണ് തമിഴ്‌നാടിനെ മറികടന്നത്. ഫെന്‍സിങ് ഫോയില്‍ വ്യക്തിഗതയിനത്തില്‍ രാധിക പ്രകാശ് അവധിയാണ് സ്വര്‍ണം നേടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 10:37 pm IST
inAthletics

അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്നലെ രണ്ട് സ്വര്‍ണം കൂടി. വനിതകളുടെ 4-100 മീറ്ററിലും ഫെന്‍സിങ്ങിലുമാണ് സുവര്‍ണ നേട്ടം. അതേസമയം, പുരുഷ റിലേ ടീമിനും  ലോങ്ജമ്പില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് എം. ശ്രീശങ്കറിനും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ട് വെങ്കലവും ഇന്നലെ കേരളതാരങ്ങള്‍ സ്വന്തമാക്കി. ഇതോടെ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം നാല് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമായി.

വനിതകളുടെ റിലേയില്‍ വി.എസ്. ഭവിക, പി.ഡി. അഞ്ജലി, എ.പി. ഷില്‍ബി, എ.പി. ഷില്‍ഡ എന്നിവരടങ്ങുന്ന ടീം 45.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്. ഫോട്ടൊ ഫിനിഷിലാണ് തമിഴ്‌നാടിനെ മറികടന്നത്.  ഫെന്‍സിങ് ഫോയില്‍ വ്യക്തിഗതയിനത്തില്‍ രാധിക പ്രകാശ് അവധിയാണ് സ്വര്‍ണം നേടിയാണ്. മഹാരാഷ്‌ട്ര സ്വദേശിയായ രാധിക ഫൈനലില്‍ മണിപ്പൂരിന്റെ അനിത ചാനുവിനെ തോല്‍പ്പിച്ചു, സ്‌കോര്‍: 15-12.  

പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ എം. ഹിഷാം, കെ.എസ്. പ്രണവ്, കെ.പി. അശ്വിന്‍, ടി. മിഥുന്‍ എന്നിവരടങ്ങിയ ടീം 40.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. തമിഴ്‌നാടിനാണ് സ്വര്‍ണം. അതേസമയം, ലോങ്ജമ്പില്‍ സ്വര്‍ണം ഉറപ്പിച്ചിരുന്ന എം. ശ്രീശങ്കറിന് നിരാശ. 7.93 മീറ്റര്‍ ചാടിയാണ് വെള്ളി നേടിയത്. തമിഴ്‌നാടിന്റെ ജ്വെസിന്‍ ആല്‍ഡ്രിന്‍ 8.26 മീറ്റര്‍ ചാടി സ്വര്‍ണം നേടി. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് 7.92 മീറ്റര്‍ ചാടി മുഹമ്മദ് അനീസാണ് വെങ്കലവും കേരളത്തിന്റെ അക്കൗണ്ടിലെത്തിച്ചത്. പുരുഷന്മാരുടെ ഭാരോദ്വഹനം 73 കിലോഗ്രാം വിഭാഗത്തില്‍ ബി. ദേവപ്രീത് വെങ്കലം നേടി. 281 കിലോ ഉയര്‍ത്തി.  

അതേസമയം, ആദ്യദിനം  മൂന്ന് മെഡല്‍ ലഭിച്ച റോളര്‍ സ്‌കേറ്റിങ്ങില്‍ നിരാശ. അഭിജിത്ത്, വിദ്യാദാസ്, വിനീഷ് എന്നിവര്‍ക്കൊന്നും മെഡല്‍ ലഭിച്ചില്ല. കപ്പിള്‍ ഡാന്‍സില്‍ അഭിജിത്ത്-ഏയ്ഞ്ചലീന ടീം അഞ്ചാമതായി. സ്ലാലോം പെയര്‍ ഇന്‍ലൈന്‍ സ്‌കേറ്റിങ്ങില്‍ കേരളം ഏഴാമതായി. സ്‌കേറ്റ്ബോര്‍ഡ് സ്ട്രീറ്റില്‍ വിദ്യ ഏഴാമതും കിരണ്‍ നാലാമതും ജോഷന്‍ ഏഴാമതുമായി. കനോയിങ്ങില്‍ കേരളത്തിന്റെ നാല് ടീമുകള്‍ ഫൈനലിലെത്തി.

ബാസ്‌ക്കറ്റ്ബോളില്‍ സന്തോഷം. 5-5 വിഭാഗത്തില്‍ പുരുഷന്മാര്‍ ഹരിയാനയെയും (83-66) വനിതകള്‍ അസമിനെയുമാണ് (100-26) തോല്‍പ്പിച്ചു. വനിതകളുടെ ത്രീ ഓണ്‍ ത്രീയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായി. അതേസമയം, പുരുഷന്മാരില്‍ രണ്ട് തോല്‍വി, ഒരു ജയം.  

അംലാന്‍, ജ്യോതി വേഗമേറിയ  താരങ്ങള്‍

അസാമിന്റെ അംലാന്‍ ബൊര്‍ഗൊഹെയ്‌നും ഒഡീഷയുടെ ജ്യോതി യരാജിയും ദേശീയ ഗെയിംസിലെ വേഗമേറിയ താരങ്ങളായി. പുരുഷന്മാരില്‍ ബൊര്‍ഗൊഹെയ്ന്‍ 10.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമണിഞ്ഞു. ദ്യുതി ചന്ദും ഹിമ ദാസുമുള്‍പ്പെട്ട സൂപ്പര്‍ താരങ്ങളെ പിന്തള്ളിയാണ് യരാജിയുടെ സ്വര്‍ണ നേട്ടം, 11.51 സെക്കന്‍ഡ്.  

ഹരിയാന തന്നെ മുന്നില്‍

ഗെയിംസില്‍ ഹരിയാന മുന്നേറ്റം തുടരുന്നു. 64 മെഡലുകള്‍ നിശ്ചയിച്ചപ്പോള്‍ 11 സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവും അടക്കം 24 മെഡലായി. എട്ട് സ്വര്‍ണവുമായി സര്‍വീസസാണ് രണ്ടാമത്. ഏഴു സ്വര്‍ണമുള്ള ഉത്തര്‍പ്രദേശ് മൂന്നാമത്.  

ഇന്നലെ രണ്ട് ദേശീയ റിക്കാര്‍ഡുകള്‍ കൂടി പിറന്നു. വനിതകളുടെ പോള്‍വോള്‍ട്ടില്‍ 4.20 മീറ്റര്‍ ചാടി തമിഴ്നാടിന്റെ റോസി മീന പോള്‍രാജാണ് റിക്കാര്‍ഡിട്ടത്. വി.എസ്. സുരേഖയുടെ പേരിലുള്ള 4.15 മീറ്റര്‍ പഴങ്കഥയായി. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗം ഭാരോദ്വഹനം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ തമിഴ്നാടിന്റെ എന്‍. അജിത്ത് 174 കിലോഗ്രാം ഭാരം ഉയര്‍ത്തി ദേശീയ റിക്കാര്‍ഡിട്ടു. ആകെ 314 കിലോ ഉയര്‍ത്തി.

Tags: goldkerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.