Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘കേരളത്തിലും താമര വിരിയും; അധികാരത്തിലെത്തും’

നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനകീയ പദ്ധതികളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്കെത്തിയാല്‍ ഉറപ്പായും കേരളത്തിലും താമര വിരിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കേരളത്തില്‍ അധികാരം അകലെയല്ലെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിച്ചു. സമൂഹത്തിന് സേവനം ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാകണം. ലോക്‌സഭയില്‍ 303 അംഗങ്ങളും രാജ്യസഭയില്‍ 92 അംഗങ്ങളും 1398 എംഎല്‍എമാരും 117 മേയര്‍മാരും ആയിരക്കണക്കിന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുമുള്ള ജനകീയ പാര്‍ട്ടിയാണ് ബിജെപി. കേരളവും അതിനൊപ്പം ചേരും. ബിജെപിയുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായിക്കൊണ്ടാണ് സംഘടനാ പ്രവര്‍ത്തനം നടത്തുന്നതെന്ന് നദ്ദ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപിയുടെ ബൂത്തുതല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.പി.നദ്ദയുടെ പ്രസംഗത്തിന്റെ പ്രധാനഭാഗങ്ങള്‍ ചുവടെ:

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 27, 2022, 05:22 am IST
in Main Article

ബിജെപി പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. പ്രത്യയശാസ്ത്ര അടിത്തറയില്‍ വ്യതിചലിക്കാത്ത ഏക ദേശീയ പാര്‍ട്ടിയാണ് ബിജെപി. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി. 18 കോടി അംഗങ്ങളുള്ള, ദേശീയ താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം. നാളിതുവരെ ബിജെപി മുന്നോട്ടുവച്ച പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തിലായാലും സാധാരണക്കാരെ ബാധിക്കുന്ന സാമ്പത്തിക നയത്തിന്റെ കാര്യത്തിലായാലും കര്‍ഷകരുടെ കാര്യത്തിലായാലും യുവജനങ്ങളുടെയും മഹിളകളുടെയും കാര്യത്തിലായാലും അന്നും ഇന്നും ബിജെപിയുടെ നയത്തില്‍ മാറ്റമുണ്ടായിട്ടില്ല. ഏകാത്മ മാനാവദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ഫെഡറലിസത്തില്‍ വിശ്വസിക്കുന്ന, പ്രാദേശിക വികാരങ്ങളെ മാനിക്കുന്ന ബഹുജനപ്രസ്ഥാനമാണ് ബിജെപി.

ദേശീയവാദത്തില്‍ യാതൊരു വിട്ടുവീഴ്ചയും പുലര്‍ത്താതിരിക്കുമ്പോഴും പ്രാദേശിക വികാരങ്ങളെ പാര്‍ട്ടി എന്നും വിലമതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാശ്മീര്‍ മുതല്‍ കേരളം വരെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് ജനപ്രതിനിധിസഭകളില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ 303 അംഗങ്ങളും രാജ്യസഭയില്‍ 92 അംഗങ്ങളും 1398 എംഎല്‍എമാരും 117 മേയര്‍മാരും ആയിരക്കണക്കിന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുമുള്ള ജനകീയ പാര്‍ട്ടിയാണ് ബിജെപി. ബിജെപിയുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായിക്കൊണ്ടാണ് സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്. കൊവിഡ് കാലത്ത് രാജ്യം അതു കണ്ടതാണ്. ബിജെപി പ്രവര്‍ത്തകരുടെ സമര്‍പ്പണ മനോഭാവത്തിന്റെയും സേവനതല്പരതയുടെയും ഫലമായാണ് കൊവിഡ് പ്രതിരോധത്തിലും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളിലും കേന്ദ്ര സര്‍ക്കാരിന് ലോകത്തിനു തന്നെ മാതൃകയാകാന്‍ കഴിഞ്ഞത്. കൊവിഡ്കാലത്ത് 17 കോടി മാസ്‌കുകളാണ് ബിജെപി വിതരണം ചെയ്തത്. 15 കോടിയിലേറെപ്പേര്‍ക്ക് ഭക്ഷണമെത്തിച്ചു. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് അരിയും പയറുമെത്തിച്ചു. കേരളത്തിലും അതിന്റെ ആനുകൂല്യം ലഭിച്ചു.  

135 കോടി ജനങ്ങള്‍ളിലേക്ക് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും എത്തിക്കാനായി. 100 രാജ്യങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ വാക്‌സിനേഷന്‍ മരുന്ന് എത്തിച്ചു. 48 രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ കഴിഞ്ഞു. മറ്റു രാജ്യങ്ങളില്‍ നിന്ന്  സഹായം സ്വീകരിക്കുന്ന രാജ്യം എന്നതില്‍ നിന്നും മറ്റ് രാജ്യങ്ങള്‍ക്ക് സഹായം എത്തിക്കുന്ന രാജ്യം എന്നതിലേക്ക് മാറാന്‍ ഭാരതത്തിനായി. വന്ദേഭാരതം പദ്ധതിയിലൂടെ 14 ലക്ഷം പേരാണ് കേരളത്തിലെത്തിയത്. ഉക്രയിന്‍ യുദ്ധസമയത്ത്  കുടുങ്ങിപ്പോയ 23000 വിദ്യാര്‍ഥികളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയോടും ഉക്രൈയിനോടും യുദ്ധം നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്  നാട്ടിലെത്തിച്ചത്. ഇതില്‍ 3000 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. പ്രധാനമന്ത്രിയുടെ സാമൂഹ്യ സേവന പദ്ധതികളിലൂടെ രാജ്യത്തെ സാധാരണക്കാരിലേക്ക് വികസനമെത്തി. പാവങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. സ്വച്ഛ്ഭാരതിലൂടെ വനിതാ ശാക്തീകരണം സാധ്യമായി. 12 കോടി ജനങ്ങള്‍ക്കാണ് ശൗചാലയം യാഥാര്‍ത്ഥ്യമായത്. കേരളത്തില്‍ 2.3 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന നടപടിയായിരുന്നു ഇത്. ബിജെപി സാമൂഹ്യമുഖമുള്ള, മനുഷ്യത്വത്തിന്റെ മുഖമുള്ള പാര്‍ട്ടിയാണെന്ന് വ്യക്തമാക്കുന്നതാണിതെല്ലാം.

വികസന രംഗത്ത് കേരളത്തിന് കോടികളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ദേശീയപാതാ വികസനത്തിന് 55000 കോടിയാണ് ചെലവഴിച്ചത്. മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് തുകയനുവദിച്ചു. കോഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്, പാലക്കാട് ഐഐടി, മുംബൈ കന്യാകുമാരി കോറിഡോര്‍ തുടങ്ങിയവ പ്രവര്‍ത്തനപാതയിലാണ്. 650 ഓളം റോഡുകള്‍ക്കായി 50,000 കോടിയാണ് അനുവദിച്ചത്. എന്നാല്‍ കേരളത്തില്‍ ഇത്രയും കരുതല്‍ കേന്ദ്രം നല്‍കുമ്പോള്‍ കേരളം കടക്കെണിയിലേക്ക് പോവുകയാണ്. കേരളത്തിലെ കടബാധ്യത ഇടതുഭരണത്തില്‍ ഇരട്ടിയായി. സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസുവരെ സ്വര്‍ണക്കടത്ത് വിവാദത്തില്‍പ്പെട്ടു. പ്രതിയായ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും ഓഫീസിനും കുടുംബത്തിനുമെതിരെ വരെ ആരോപണമുന്നയിച്ചു. സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സ്വജനപക്ഷപാതമാണ്. വേണ്ടപ്പെട്ടവരെ നിയമിക്കുന്നു. ലോകായുക്തയുടെ അധികാരം എടുത്തുകളയുന്നു. സര്‍വമേഖലകളിലും അഴിമതിയാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വെള്ളംചേര്‍ത്തു. അഴിമതിയും കുടുംബാധിത്യഭരണവുമാണ് ഇന്ന് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ നയിക്കുന്നത്.  

കേരളം തീവ്രവാദികളുടെ വിളനിലമായിമാറി. അക്രമങ്ങളും അരാജകത്വവും പേറുന്ന തീവ്രവാദശക്തികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു. തീവ്രവാദത്തെ പരിപോഷിപ്പിക്കുന്ന ഇടതുസര്‍ക്കാര്‍ എന്തുഭരണമാണ് നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധ നയങ്ങളും മോദിസര്‍ക്കാരിന്റെ ജനകീയ പദ്ധതികളും ബുത്തുതലത്തിലെ പ്രവര്‍ത്തകര്‍ വീടുകളിലേക്കെത്തിച്ചാല്‍ കേരളത്തില്‍ ഉറപ്പായും താമരവിരിയും. പുതിയ ബിജെപി തിരുവനന്തപുരം ജില്ലാ കാര്യാലയം  ഓഫീസ് എന്നതിലുപരി ഒരു സാംസ്‌കാരികകേന്ദ്രമായി മാറണം. സമൂഹത്തിന് സേവനം നല്‍കാന്‍ തലസ്ഥാനത്തെ എല്ലാ ബിജെപി പ്രവര്‍ത്തകര്‍ക്കും പത്മനാഭസ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ.

(തയ്യാറാക്കിയത്: സി.രാജ)

Tags: keralabjpജെ.പി.നദ്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

പുതിയ വാര്‍ത്തകള്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.