Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറാകാം; ഒഴിവുകള്‍ 1673, പ്രായപരിധി 21-30 വയസ്

അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ 12 നകം സമര്‍പ്പിക്കേണ്ടതാണ്.

Janmabhumi Online by Janmabhumi Online
Sep 24, 2022, 05:14 pm IST
in Career
FacebookTwitterWhatsAppTelegramLinkedinEmail

സെലക്ഷന്‍ ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷ, സൈക്കോമെട്രി ടെസ്റ്റ്, ഇന്റര്‍വ്യു ആന്റ് ഗ്രൂപ്പ് എക്‌സര്‍സൈസ് മുഖാന്തിരം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ദേശീയതലത്തില്‍ ആകെ 1673 സീറ്റുകളാണുള്ളത്. (ജനറല്‍ 648, ഇഡബ്ല്യൂഎസ് 160, ഒബിസി-എന്‍സിഎല്‍ 464, എസ്‌സി 270, എസ്ടി 131). ശമ്പള നിരക്ക് 36000-63840 രൂപ. സ്‌കെയിലില്‍ വരെ ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡിലുള്ള തസ്തികയില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് തുടക്കത്തില്‍ 4 അഡ്വാന്‍സ് ഇന്‍ക്രിമെന്റ് ഉള്‍പ്പെടെ 41960 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. ക്ഷാമബത്ത, വീട്ടുവാടകബത്ത, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, ചികിത്‌സാ സഹായം ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങളുമുണ്ട്. സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careers, www.sbi.co.in/careers- വെബ്‌സൈറ്റുകളില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ ഡിഗ്രി വിദ്യാര്‍ത്ഥികളെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കുന്നതാണ്. ഡിസംബര്‍ 31 നകം യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. എന്‍ജിനീയറിങ്, മെഡിക്കല്‍ ബിരുദം, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് മുതലായ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

പ്രായപരിധി 1.4.2022 ല്‍ 21-30 വയസ്. 1992 ഏപ്രില്‍ രണ്ടിനും 2001 ഏപ്രില്‍ ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്‌സി/എസ്ടി വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും വിമുക്തഭടന്മാര്‍ക്കും മറ്റും നിയമാനുസൃതമായും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ 12 നകം സമര്‍പ്പിക്കേണ്ടതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷന്‍ ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, സൈക്കോമെട്രിക് ടെസ്റ്റ്, ഇന്റര്‍വ്യു, ഗ്രൂപ്പ് എക്‌സര്‍സൈസ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. ഡിസംബര്‍ 17 മുതല്‍ 20 വരെ നടത്തുന്ന പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗുവേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, റീസണിംഗ് എബിലിറ്റി എന്നിവയില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള 100 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. 100 മാര്‍ക്കിനാണിത്.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവരെ ജനുവരി/ഫെബ്രുവരിയില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത മെയിന്‍ പരീക്ഷക്ക് ക്ഷണിക്കും. ഇതിന് കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രമാണ്. സൈക്കോമെട്രിക് ടെസ്റ്റ്, ഇന്റര്‍വ്യു, ഗ്രൂപ്പ് എക്‌സര്‍സൈസ് എന്നിവ 2023 ഫെബ്രുവരി/മാര്‍ച്ചില്‍ ഉണ്ടാവും. മികവ് കാട്ടുന്നവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നല്‍കുന്നതാണ്.

ബാങ്ക് ഓഫ് ബറോഡയില്‍ ഡിജിറ്റല്‍ പ്രൊഫഷണല്‍സ്; ഒഴിവുകള്‍ 72

ബാങ്ക് ഓഫ് ബറോഡ ഡിജിറ്റല്‍ പ്രൊഫഷണലുകളെ തേടുന്നു. മുപ്പത് വ്യത്യസ്ത തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, റിസ്‌ക് സ്‌പെഷ്യലിസ്റ്റുകള്‍, ബിസിനസ് മാനേജര്‍ (മൊബൈല്‍ ബാങ്കിങ്), സ്‌പെഷ്യല്‍ അനലിസ്റ്റ്, ബിസിനസ് മാനേജര്‍ (ഡബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ്, ഫാസ്റ്റ്ടാഗ്), ലീഡ് യുപിഐ, ഡിജിറ്റല്‍ ബാങ്ക്, ബിസിനസ് ലീഡ്-സ്റ്റാര്‍ട്ട് അപ്‌സ്, അനലിസ്റ്റിക്‌സ്-പേഴ്‌സണല്‍ ലോണ്‍/ഓട്ടോലോണ്‍/ഗോള്‍ഡ് ലോണ്‍/ഹോംലോണ്‍/എംഎസ്എംഇ ലോണ്‍, ക്രിയേറ്റീവ് ഡിസൈനര്‍, ഡാറ്റാ എന്‍ജിനീയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷ്യന്‍ ലേണിങ് സ്‌പെഷ്യലിസ്റ്റ, മാനേജര്‍/അനലിസ്റ്റ്-ഡിജിറ്റല്‍ പേയ്‌മെന്റ് ഫ്രോഡ് പ്രിവന്‍ഷന്‍, പ്രോഡക്ട് ലീഡ് കിയോസ്‌ക്, യുഐ/യുഎക്‌സ് സ്‌പെഷ്യലിസ്റ്റ് (ഡിജിറ്റല്‍ ജേര്‍ണി) മുതലായ തസ്തികകളിലായി 72 ഒഴിവുകളുണ്ട്.

തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.bankofbaroda.in/careers ല്‍ കറന്റ് ഓപ്പര്‍ച്യൂണിറ്റീസ് ലിങ്കിലുണ്ട്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്‌ടോബര്‍ 11 വരെ സമര്‍പ്പിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്കാണ് നിയമനം.

പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിട്ടിയില്‍ ഓഫീസര്‍; ഒഴിവുകള്‍ 22

പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിട്ടിയില്‍ ഓഫീസര്‍ ഗ്രേഡ് എ/അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ജനറല്‍ (ഒഴിവുകള്‍-15), ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് (2), ഐടി (1), റിസര്‍ച്ച് (ഇക്കണോമിക്‌സ്) (1), ലീഗല്‍ (2), ഒഫീഷ്യല്‍ ലാംഗുവേജ് (രാഷ്‌ട്രഭാഷ) (1) വിഭാഗങ്ങളിലായി 22 ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.pfrda.org.in ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ 7 വരെ സമര്‍പ്പിക്കാം.

Tags: vacancyബാങ്ക് ഓഫ് ബറോഡസംസ്ഥാനസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഎസ്ബിഐ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ഒഴിവ്, പരിശീലനം, അപേക്ഷ, പരീക്ഷാ ഫലം

Career

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍, നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

Career

തൊഴിൽ, ഒഴിവ്, പ്രവേശനം, അപേക്ഷ: സി-ആപ്റ്റ് കോഴ്സുകൾ നടത്തുന്നതിന് ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു

Education

ഒഴിവ്, തൊഴിൽ, പരീക്ഷ: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് തൊഴിൽ മേള

Kerala

ഒഴിവ്, തൊഴിൽ, പരീക്ഷ: തൊഴിൽ മേള ഡിസംബർ 28ന്

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies