Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജപ്തി ‘നാണം കെടുത്തല്‍’ കേരള ബാങ്കില്‍ മാത്രം; ബോര്‍ഡ് സ്ഥാപിക്കല്‍ സജീവമായത് ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രസിഡന്റ് ആയ ശേഷം

സിപിഎമ്മുമായി എന്തെങ്കിലും ബന്ധമുള്ളവരോ പാര്‍ട്ടി ശിപാര്‍ശ ചെയ്യുന്നവരോ ആയവര്‍ എത്ര കുടിശിക വരുത്തിയാലും നടപടി സ്വീകരിക്കരുതെന്ന് മേല്‍ഘടകത്തില്‍ നിന്നും നിര്‍ദേശം നല്‍കും

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Sep 22, 2022, 09:05 am IST
inKerala

ശാസ്താംകോട്ട: വായ്‌പ കുടിശിക വരുത്തിയാല്‍ കുടിശികക്കാരന്റെ വീടിനു മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിക്കുന്ന ‘നാണം കെടുത്തല്‍’ നടപടി ഇന്ന് സംസ്ഥാനത്ത് നടപ്പാക്കുന്നത് കേരള ബാങ്ക് മാത്രം. കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമി (19) ബാങ്കിന്റെ ഈ ‘ക്രൂരവിനോദ’ത്തിന്റെ ഇരയാണ്.  

2020 നവംബറില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രസിഡന്റ് ആയ ശേഷമാണ് ഈ ബോര്‍ഡ് സ്ഥാപിക്കല്‍ സജീവമാക്കിയത്. അതും തിരിച്ചടവിന് മാര്‍ഗമില്ലാത്തവരെ തിരഞ്ഞ് പിടിച്ച്. സിപിഎമ്മുമായി എന്തെങ്കിലും ബന്ധമുള്ളവരോ പാര്‍ട്ടി ശിപാര്‍ശ ചെയ്യുന്നവരോ ആയവര്‍ എത്ര കുടിശിക വരുത്തിയാലും നടപടി സ്വീകരിക്കരുതെന്ന് മേല്‍ഘടകത്തില്‍ നിന്നും നിര്‍ദേശം നല്‍കും.

കേരള ബാങ്കിന്റെ പല ശാഖകളിലും വന്‍ കുടിശിക വരുത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ഫയല്‍ മാറ്റി വച്ചിരിക്കുന്ന നിരവധി പേരുണ്ടെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു.  മറ്റു ബാങ്കുകളില്‍ നിന്നും വ്യത്യസ്ഥമായി കേരള ബാങ്ക് ബോര്‍ഡ് സ്ഥാപിക്കുന്നതിനെ പ്രതീകാത്മക കൈവശപ്പെടുത്തല്‍ (സിംബോളിക്ക് പൊസഷന്‍) എന്നാണ് പറയുന്നത്. മൂന്നു മാസം തിരച്ചടവ് മുടക്കി കുടിശിക വരുത്തുന്നവര്‍ക്ക് ആദ്യം ഒരു നോട്ടീസ് അയക്കും. സര്‍ഫാസി ആക്ട് 2002 ലെ 13 (2) വകുപ്പ് അനുസരിച്ച് കുടിശികക്കാരന് രണ്ട് മാസത്തെ സമയം കൊടുക്കണം എന്നാണ് നിയമം. പിന്നീടാണ് നടപടിയിലേക്ക് നീങ്ങുന്നത്.

എന്നാല്‍ അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ 2019 ജൂണിലാണ് 10 ലക്ഷം രൂപ കേരള ബാങ്ക് പതാരം ശാഖയില്‍ നിന്നും വായ്‌പ എടുത്തത്. ലോക്ഡൗണ്‍ തുടങ്ങുന്ന 2020 മാര്‍ച്ചു വരെ മുടങ്ങാതെ വായ്‌പ അടച്ചു. അന്ന് അജികുമാര്‍ വിദേശത്തായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അജികുമാര്‍ തിരികെ വന്നതോടെ തിരിച്ചടവ് മുടങ്ങി. ആ വര്‍ഷം ഒക്ടോബര്‍ വരെ എല്ലാ ബാങ്കുകളും മോറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ നടപടിയുണ്ടായില്ല. ഇതിനിടെ അജികുമാറിന്റെ അച്ഛന്‍ ശശിധരന്‍ ആചാരി രോഗബാധിതനായി കിടപ്പിലായതോടെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. ബാങ്ക് ഉദ്യോഗസ്ഥര്‍ നിരന്തരം വീട്ടില്‍ കയറിയിറങ്ങാന്‍ തുടങ്ങിയതോടെ കഴിഞ്ഞ മാര്‍ച്ചില്‍ പലയിടത്തു നിന്നുമായി കടം വാങ്ങി ഒന്നര ലക്ഷം രൂപ ബാങ്കിലടച്ചു. കുറച്ച് സാവകാശം തരണമെന്നും ഒരു വര്‍ഷത്തിനകം കുടിശിക അടക്കാമെന്നും ബാങ്ക് അധികൃതരെ ധരിപ്പിച്ചിരുന്നു.  

എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. സാധാരണ ദേശസാല്‍കൃത ബാങ്കുകള്‍ അടക്കം വായ്‌പക്കാരന്‍ കുടിശിക വരുത്തിയാല്‍ സ്വീകരിക്കുന്ന നടപടി മറിച്ചാണ്.  സര്‍ഫാസി നിയമം 2002 പ്രകാരമുള്ള എല്ലാ അറിയിപ്പുകളും കുടിശികക്കാരന് രേഖാമൂലം നല്‍കിയ ശേഷം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. വായ്‌പക്കാരനെ കോടതി വിളിച്ചുവരുത്തി ഗഡുക്കള്‍ അനുവദിച്ചു നല്‍കും. വായ്‌പക്കാരന്‍ കോടതിയില്‍ ഹാജരാകാത്ത പക്ഷം അഡ്വക്കേറ്റ് കമ്മീഷന്‍ വായ്‌പക്കാരന്റെ വീട്ടിലെത്തി നിശ്ചിത സമയമനുവദിച്ചു കൊണ്ടുള്ള നോട്ടീസ് നല്‍കും. ഇതിനു ശേഷമാണ് കമ്മീഷന്‍ എത്തി വീട് മുദ്ര ചെയ്യുന്നത്. യഥാര്‍ത്ഥ കൈവശം (ആക്ചൗല്‍ പൊസഷന്‍) എന്ന നടപടിയില്‍ വായ്‌പ കുടിശിക വരുത്തുന്നവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കും നിരവധി അവസരങ്ങളും ഉണ്ടാകും.

Tags: keralasuicideകേരള ബാങ്ക്‌Revenue Recovery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.