Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അനധികൃത നികത്തല്‍: സിപിഎം സഹകരണ ആശുപത്രി നികത്തിയ നിലങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

അനധികൃതമായി നിലം മണ്ണിട്ട് നികത്തുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വടക്കേവിള വില്ലേജാഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിലം നികത്തല്‍ തടഞ്ഞ് നിരോധന ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഫോട്ടോകളിലും വ്യാപകമായി കരമണ്ണ് നിക്ഷേപിച്ച് സ്ഥലം രൂപാന്തരപ്പെടുത്തിയിട്ടുള്ളതായി വ്യക്തമാകുന്നതായും കളക്ടറുടെ ഉത്തരവിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2022, 07:05 pm IST
inKollam

കൊല്ലം: സിപിഎം സഹകരണ സംഘം ഭരണസമിതി നേതൃത്വം നല്‍കുന്ന കൊല്ലം എന്‍എസ് ആശുപത്രി അനധികൃതമായി നികത്തിയ നിലങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവിട്ടു.

എന്‍എസ് ആശുപത്രി അധികൃതര്‍ ഒരാഴ്ചക്കകം കരമണ്ണ് നീക്കം ചെയ്ത് നിലം പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ പൂര്‍വ സ്ഥിതിയിലാക്കുന്നതിന് കൊല്ലം സബ് കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ഇതിനു വേണ്ടി വരുന്ന ചെലവ് കക്ഷിയില്‍ നിന്നും ഈടാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഡേറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത കൊല്ലം വടക്കേവിള വില്ലേജ് ബ്ലോക്ക് 24 റിസര്‍വ്വേ 558/2, 558/3 ലെ യഥാക്രമം 29.20, 08.50 ആര്‍സ് നിലങ്ങളാണ് ആശുപത്രി നികത്തി കരഭൂമിയാക്കിയത്. ഈ സ്ഥലങ്ങള്‍ അടിസ്ഥാന ഭൂനികുതി രജിസ്റ്ററിലും തണ്ടപ്പേര്‍ അക്കൗണ്ടിലും നിലമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സിപിഎം നേതാവും കൊല്ലം മുന്‍ എംപിയുമായ പി. രാജേന്ദ്രനാണ് എന്‍എസ് ആശുപത്രി പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ പേരിലാണ് നിലങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അനധികൃതമായി നിലം മണ്ണിട്ട് നികത്തുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വടക്കേവിള വില്ലേജാഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിലം നികത്തല്‍ തടഞ്ഞ് നിരോധന ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഫോട്ടോകളിലും വ്യാപകമായി കരമണ്ണ് നിക്ഷേപിച്ച് സ്ഥലം രൂപാന്തരപ്പെടുത്തിയിട്ടുള്ളതായി വ്യക്തമാകുന്നതായും കളക്ടറുടെ ഉത്തരവിലുണ്ട്.  

പരാതിയിന്മേല്‍ കളക്ടര്‍ നടത്തിയ ഹിയറിങില്‍ വിചിത്രമായ മറുപടിയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഈ സ്ഥലത്ത് 50 വര്‍ഷത്തിലേറെ പഴക്കമുള്ള തെങ്ങുകളും വൃക്ഷങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രളയം മൂലം ഒലിച്ചുപോയിട്ടുള്ള മണ്ണ് പുനസ്ഥാപിക്കുന്നതിനും എന്‍എസ് ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും വേണ്ടിയാണ് അമ്പത് ലോഡ് മണ്ണ് നിക്ഷേപിച്ചിട്ടുള്ളതെന്നായിരുന്നു വിശദീകരണം. ആഗസ്ത് 20ന് നടന്ന ഹിയറിങില്‍ പി. രാജേന്ദ്രനും, എന്‍എസ് ആശുപത്രി സെക്രട്ടറി പി. ഷിബുവുമാണ് പങ്കെടുത്തത്.

ഡേറ്റാബാങ്കില്‍ ഈ നിലങ്ങള്‍ ഉള്‍പ്പെട്ടുവരുന്നില്ലെന്നും എന്നാല്‍ നിലങ്ങള്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ഭൂരേഖ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അത് പരിശോധിച്ച് സബ് കളക്ടര്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Tags: cpmhospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.