ആലപ്പുഴ: മലയാളി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കര്‍ണ്ണാടകയില്‍ മുങ്ങിമരിച്ചു. ഹരിപ്പാട് കരുവാറ്റ സ്വദേശിയായ വിനീത് (32) ആണ് തടാകത്തില്‍ മുങ്ങിമരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടം. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് ശേഷം നടക്കുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ അശ്വതി, രണ്ടര വയസ്സ് പ്രായമുള്ള മകനും ഉണ്ട്.
















