Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് ചാരക്കപ്പലിന് ഇന്ത്യയുടെ പ്രതിരോധം:സിഗ്നല്‍ മതില്‍ തീര്‍ക്കാന്‍ ഇന്ത്യയുടെ നിരീക്ഷണക്കപ്പല്‍; അമ്പതോളം തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ജാഗ്രത

ഇന്ത്യന്‍ തീരത്തെ കൂടംകുളം, കല്‍പ്പാക്കം ആണവ നിലയങ്ങള്‍, ശ്രീഹരിക്കോട്ട, തുമ്പ ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍, പ്രതിരോധ ഗവേഷണ കേന്ദ്രങ്ങള്‍, കൊച്ചിയടക്കമുള്ള കപ്പല്‍ നിര്‍മാണകേന്ദ്രങ്ങള്‍, സൈനിക വിമാനത്താവളങ്ങള്‍ തുടങ്ങി അമ്പതോളം സ്ഥാപനങ്ങള്‍ ചൈനീസ് ചാരക്കപ്പലിന്റെ നിരീക്ഷണ പരിധിയിലുണ്ട്. ചൈനീസ് കപ്പല്‍ ലങ്ക വിടുന്ന 22 വരെ എല്ലാ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ജാഗ്രത പാലിക്കണമെന്നും സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ കൈമാറരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2022, 09:32 am IST
inIndia

ഷാജന്‍ സി. മാത്യു

കൊച്ചി: ശ്രീലങ്കന്‍ തീരത്തെത്തിയ ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5ന് പ്രതിരോധം തീര്‍ത്ത് ഇന്ത്യ. 750 കിലോമീറ്റര്‍ ചുറ്റളവില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള ചൈനീസ് കപ്പലിന് സിഗ്നല്‍ മതില്‍ തീര്‍ക്കാന്‍ ശനിയാഴ്ച തന്നെ ഇന്ത്യ യുടെ നിരീക്ഷണക്കപ്പല്‍ അറബിക്കടലില്‍ നിലയുറപ്പിച്ചിരുന്നു. ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച കപ്പലിന്റെ ദൗത്യം വിജയം കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ നാവിക ആസ്ഥാനമായ കൊച്ചിയില്‍ നിന്നാണ് ചൈനീസ് ചാരക്കപ്പലിനെതിരേയുള്ള പ്രതിരോധം ആസൂത്രണം ചെയ്യുന്നത്.  

ഇന്ത്യന്‍ തീരത്തെ കൂടംകുളം, കല്‍പ്പാക്കം ആണവ നിലയങ്ങള്‍, ശ്രീഹരിക്കോട്ട, തുമ്പ ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍, പ്രതിരോധ ഗവേഷണ കേന്ദ്രങ്ങള്‍, കൊച്ചിയടക്കമുള്ള കപ്പല്‍ നിര്‍മാണകേന്ദ്രങ്ങള്‍, സൈനിക വിമാനത്താവളങ്ങള്‍ തുടങ്ങി അമ്പതോളം സ്ഥാപനങ്ങള്‍ ചൈനീസ് ചാരക്കപ്പലിന്റെ നിരീക്ഷണ പരിധിയിലുണ്ട്. ചൈനീസ് കപ്പല്‍ ലങ്ക വിടുന്ന 22 വരെ എല്ലാ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ജാഗ്രത പാലിക്കണമെന്നും സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ കൈമാറരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്താണ് ചൈനീസ് ചാരക്കപ്പല്‍ ഇന്നലെ രാവിലെ 8.20ന് അടുത്തത്. ലങ്കന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ചേര്‍ന്ന് ആഘോഷപൂര്‍വമായാണു കപ്പലിനു സ്വീകരണം നല്കിയത്. ഇന്ത്യയും യുഎസും ശക്തമായി എതിര്‍ത്തിട്ടും കപ്പലിന് ലങ്ക പ്രവേശനാനുമതി കൊടുക്കുകയായിരുന്നു. ചാര പ്രവര്‍ത്തനം നടത്തില്ലെന്ന ഉറപ്പ് ചൈന നല്കിയിട്ടുണ്ടെന്നും ഇന്ധനം നിറയ്‌ക്കാനും ജീവനക്കാരുടെ വിശ്രമത്തിനുമാണ് കപ്പല്‍ വരുന്നതെന്നുമാണ് ലങ്കയുടെ പ്രസ്താവന. ഈ വിശദീകരണം ഇന്ത്യയും യുഎസും വിശ്വസിക്കുന്നില്ല. കപ്പല്‍ അടുക്കുന്ന ഹംബന്‍തോട്ട തുറമുഖം  പൂര്‍ണമായും ചൈനീസ് കമ്പനിയായ ചൈന മര്‍ച്ചന്റ്‌സ് പോര്‍ട്ടിന്റെ ഉടമസ്ഥതയിലാണ്. തുറമുഖത്തോടു ചേര്‍ന്നുള്ള 25,000 ഏക്കര്‍ സ്ഥലവും ഈ കമ്പനിയുടെ അധീനതയിലാണ്. ഇവിടെ ശ്രീലങ്കന്‍ സര്‍ക്കാരിനു കാര്യമായ നിയന്ത്രണമില്ല. രാജ്യാന്തര നിയമം അനുശാസിക്കുന്ന മട്ടിലുള്ള ശാസ്ത്രീയ ഗവേഷണങ്ങളാണ് യുവാന്‍ വാങ്-5 ലങ്കയില്‍ നടത്തുകയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ ഇന്നലെ വൈകുന്നേരത്തോടെ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ട്, കപ്പല്‍ ചാരപ്രവര്‍ത്തനം നടത്തുമെന്ന മട്ടിലുള്ള പ്രതിരോധ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. യുവാന്‍ വാങ്-5ല്‍നിന്ന് അയയ്‌ക്കുന്ന നിരീക്ഷണ കോഡുകളും സിഗ്നലുകളും നിര്‍ജ്ജീവമാക്കുകയും ഒപ്പം, ചാരക്കപ്പലിന്റെ നീക്കങ്ങള്‍ പ്രതിചാര പ്രവര്‍ത്തനങ്ങളിലൂടെ മനസ്സിലാക്കുകയുമാണ് ഇന്ത്യന്‍ കപ്പലിന്റെ ദൗത്യം. ഇന്ത്യയുടെ നിരീക്ഷണക്കപ്പല്‍ സ്മാര്‍ട്ടായി ജോലി ചെയ്യുന്നുവെന്നാണ് ദക്ഷിണ നാവിക ആസ്ഥാനത്തുനിന്നു ലഭിക്കുന്ന വിവരം. ഇന്ത്യന്‍ തീരത്ത് ചൈന സാന്നിധ്യം ശക്തമാക്കുന്നതില്‍ യുഎസിനു രൂക്ഷമായ എതിര്‍പ്പുണ്ട്. എന്നാല്‍, ലങ്കയെ പിണക്കുന്ന നടപടികളിലേക്കു പ്രവേശിക്കേണ്ടെന്നാണ് ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത തീരുമാനം.  

ഇന്ത്യ ഒരു ഡോണിയര്‍ നിരീക്ഷണ വിമാനം തിങ്കളാഴ്ച ലങ്കയ്‌ക്കു സൗജന്യമായി നല്കിയതിന്റെ തൊട്ടു പിറ്റേന്നാണ് ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത് എത്തിയതെന്ന വൈരുധ്യമുണ്ട്. കഴിഞ്ഞ 11നാണ് കപ്പല്‍ ലങ്കന്‍ തീരത്ത് എത്തേണ്ടിയിരുന്നത്. ഇന്ത്യയുടെയും യുഎസിന്റെയും എതിര്‍പ്പിനെ തുടര്‍ന്നാണ് അഞ്ചു ദിവസം നീട്ടിവച്ചത്.

Tags: indiaശ്രീലങ്കspyയുവാന്‍ വാങ് 5ചൈനീസ് കപ്പല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.