Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമന്റെ ധര്‍മാദര്‍ശങ്ങള്‍

രാമന്‍ ഈശ്വരനാണോ മനുഷ്യനാണോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. വാസ്തവത്തില്‍ ജീവനും ഈശ്വരനും ഒന്നുതന്നെ. ജീവന്റെ പരിമിതികള്‍ അതിക്രമിച്ച മനുഷ്യന്‍ ഈശ്വരന്‍ തന്നെയെന്നു പറയുന്നതില്‍ തെറ്റില്ല. ഒരു മനുഷ്യന്‍ ഈശ്വരപദത്തിലേക്ക് എങ്ങനെ ഉയരണം എന്നു പഠിപ്പിക്കാന്‍ തന്നെയാണ് ഈശ്വരന്‍ മനുഷ്യനായി അവതരിക്കുന്നത്.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Aug 1, 2022, 06:00 am IST
inSamskriti

മക്കളേ,  

രാമന്‍ ഈശ്വരനാണോ മനുഷ്യനാണോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. വാസ്തവത്തില്‍ ജീവനും ഈശ്വരനും ഒന്നുതന്നെ. ജീവന്റെ പരിമിതികള്‍ അതിക്രമിച്ച മനുഷ്യന്‍ ഈശ്വരന്‍ തന്നെയെന്നു പറയുന്നതില്‍ തെറ്റില്ല. ഒരു മനുഷ്യന്‍ ഈശ്വരപദത്തിലേക്ക് എങ്ങനെ ഉയരണം എന്നു പഠിപ്പിക്കാന്‍ തന്നെയാണ് ഈശ്വരന്‍ മനുഷ്യനായി അവതരിക്കുന്നത്. മനുഷ്യനായി അവതരിക്കുമ്പോള്‍ മാനുഷികമായ പരിമിതികള്‍ ഈശ്വരനും പ്രകടമാക്കും. മറ്റുള്ളവര്‍ക്ക് അവരോട് അടുക്കുവാനും അവരുടെ സാമീപ്യം അനുഭവിക്കുവാനും വേണ്ട സാഹചര്യം ഒരുക്കുവാന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. ഒരു ജീവന്‍ പൂര്‍ണതയിലേക്ക് എങ്ങനെ സഞ്ചരിക്കണം എന്നു പരമാത്മാവുതന്നെ  നമുക്കു കാട്ടിത്തരുന്നതാണ് രാമന്റെ ജീവിതം. ‘അയന’മെന്നാല്‍ സഞ്ചാരമെന്നര്‍ത്ഥം. ദേശകാലാതീതമായ പരമാത്മതത്ത്വത്തിനു സഞ്ചാരവുമില്ല, ഗതിയുമില്ല. എന്നാല്‍ മനുഷ്യനായി അവതരിക്കുമ്പോള്‍ തന്റെ ജീവിതലീലകളിലൂടെ മറ്റുള്ള ജീവന്മാര്‍ക്കു പൂര്‍ണതയിലേക്ക് ഉയരാനുള്ള മാതൃക കാട്ടുകയാണ് അവതാരപുരുഷന്മാര്‍ ചെയ്യുന്നത്.

രാമന്റെ ജീവിതം ആദ്യാവസാനം നിരീക്ഷിച്ചാല്‍ നമുക്കു ഒരു കാര്യം വ്യക്തമാകുന്നു. ഓരോ സമയത്തും ചെയ്യേണ്ട ധര്‍മത്തെ യാതൊരു വീഴ്ചയും കൂടാതെ അനുഷ്ഠിക്കുക എന്നതാണു ഭഗവാന്‍ സ്വജീവിതത്തില്‍ അനുവര്‍ത്തിച്ച ആദര്‍ശം. ജീവിതത്തില്‍ പാലിക്കേണ്ട കടമകള്‍ എത്ര നിസ്സാരമായാലും അവയെല്ലാം യാതൊരു വിട്ടുവീഴ്ചയും കൂടാതെ പാലിക്കുവാന്‍ അവിടുന്നു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈശ്വരന്‍ മനുഷ്യരൂപത്തില്‍ രാമനായി ജന്മമെടുത്തത്, മാനവലീലയാടിയത് ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടിയായിരുന്നു, മനുഷ്യരെ മാനവധര്‍മ്മപാഠങ്ങള്‍ പഠിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.  

രാമന്റെ ചരിതം ശ്രദ്ധയോടെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ധര്‍മ്മത്തെക്കുറിച്ചു  സൂക്ഷ്മമായ അവബോധമുണ്ടാകും. ഒരു വ്യക്തിക്ക് അച്ഛനമ്മമാരോടുള്ള ധര്‍മ്മം,  സഹോദരന്മാരോടും, ബന്ധുക്കളോടുമുള്ള ധര്‍മ്മം, സുഹൃത്തുക്കളോടും അനുചരന്മാരോടുമുള്ള ധര്‍മ്മം, സമൂഹത്തോടും രാജ്യത്തോടും രാജ്യത്തെ പൗരന്മാരോടുമുള്ള ധര്‍മ്മം ഇതെല്ലാം അണുവിട തെറ്റാതെ അവിടുന്ന് അനുഷ്ഠിച്ചു. ധര്‍മ്മപാലനത്തിനായി എത്ര വലിയ ത്യാഗം ചെയ്യാനും അവിടുന്ന് മടിച്ചില്ല.  

അഭിഷേകത്തലേന്നു രാത്രിയില്‍ മന്ഥരയുടെ ദുരുപദേശത്താല്‍ ബുദ്ധി കെട്ടുപോയ കൈകേയി ദശരഥനോടു്, തനിക്കു തരാനുള്ള രണ്ടു വരങ്ങളായി ഭരതന്റെ രാജ്യാഭിഷേകവും രാമന്റെ പതിനാലു വര്‍ഷത്തെ വനവാസവും ആവശ്യപ്പെട്ടപ്പോള്‍ ശ്രീരാമന് ദുഃഖമോ നിരാശയോ ക്രോധമോ ഉണ്ടായില്ല. നേരെമറിച്ച് അച്ഛനോടുള്ള തന്റെ കടമ നിര്‍വഹിക്കാനായി സന്തോഷപൂര്‍വം വനവാസത്തിനൊരുങ്ങി. തന്നെ ബന്ധനസ്ഥനാക്കി രാജ്യം പിടിച്ചെടുക്കാന്‍ ദശരഥന്‍ ആവശ്യപ്പെട്ടെങ്കിലും രാമന്‍ അതിനു തയ്യാറായില്ല. അച്ഛന്റെ വാക്ക് അസത്യമാകരുത് എന്ന കാര്യത്തില്‍ അവിടുത്തേയ്‌ക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. മാത്രമല്ല, വനവാസത്തിനു കാരണക്കാരിയായ കൈകേയിയോട് അല്പംപോലും ദേഷ്യമോ പകയോ അവിടുത്തെ മനസ്സില്‍ ഉണ്ടായിരുന്നില്ല.  

ഭരതന്‍ വനത്തില്‍ വന്നു രാമനെ തിരിച്ച് അയോദ്ധ്യയ്‌ക്കു കൂട്ടിക്കൊണ്ടുപോകാനും ഭരണമേല്പിക്കാനും ശ്രമിച്ചപ്പോഴും രാമന്‍ സ്വധര്‍മ്മത്തില്‍ ഉറച്ചുനിന്നു.

രാവണവധത്തിനുശേഷം പുത്രന്മാര്‍ ആരും ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ രാവണന്റെ ചിതകൊളുത്തുവാന്‍ വിഭീഷണന്‍ മടിച്ചപ്പോഴും രാമന്‍ വിഭീഷണനെ അതിന് പ്രേരിപ്പിക്കുകയാണുണ്ടായത്. വിഭീഷണന്‍ അതിനു തയ്യാറായില്ലങ്കില്‍ താന്‍തന്നെ അതു നിര്‍വഹിക്കുമെന്നും രാമന്‍ അറിയിച്ചു. തുടര്‍ന്ന് വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തതിലൂടെ ഒരു സുഹൃത്തിനോടുള്ള ധര്‍മ്മം എങ്ങനെ നിര്‍വഹിക്കണം എന്നു രാമന്‍ കാണിച്ചുതന്നു.

ജീവിതത്തില്‍ നമ്മുടെ കര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍ പല വെല്ലുവിളികളെയും നേരിടേണ്ടിവന്നേയ്‌ക്കാം. അപ്പോഴെല്ലാം എന്തൊക്കെ ത്യാഗം സഹിച്ചായാലും ധര്‍മ്മം നിര്‍വഹിക്കാന്‍ നമുക്കു കഴിയണം. അതിനുള്ള ഉള്‍ക്കാഴ്ചയും പ്രേരണയും രാമന്റെ ചരിതത്തില്‍നിന്ന് നമുക്കു ലഭിക്കുന്നു.

മാതാ അമൃതാനന്ദമയീ ദേവി  

Tags: ശ്രീരാമന്‍രാമായണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.