Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരള അതിര്‍ത്തികളില്‍ സിസിടിവി ക്യാമറകള്‍ ; പോലീസ് ക്യാമ്പുകള്‍ തുറക്കും; 55 റോഡുകളില്‍ കര്‍ശന നിരീക്ഷണം; നടപടി കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

എല്ലാ സെന്‍സിറ്റീവായ സ്ഥലങ്ങളിലും താല്‍ക്കാലിക പോലീസ് ക്യാമ്പുകള്‍ തുറക്കും. പോലീസ് സേനയില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ദക്ഷിണ കന്നഡ ജില്ലയിലേക്ക് മറ്റൊരു കെഎസ്ആര്‍പി ബറ്റാലിയനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 09:45 pm IST
inIndia

ബെംഗളൂരു: കേരള അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളിലെ പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജി, ഐജിപി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

എല്ലാ സെന്‍സിറ്റീവായ സ്ഥലങ്ങളിലും താല്‍ക്കാലിക പോലീസ് ക്യാമ്പുകള്‍ തുറക്കും. പോലീസ് സേനയില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ദക്ഷിണ കന്നഡ ജില്ലയിലേക്ക് മറ്റൊരു കെഎസ്ആര്‍പി ബറ്റാലിയനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പ്രത്യേക പോലീസ് നടപടികള്‍ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി, യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലപാതകം ആസൂത്രിതവും അന്തര്‍സംസ്ഥാന പ്രശ്‌നവുമാണെന്ന് പറഞ്ഞു.

താന്‍ സംസ്ഥാന ഡയറക്ടര്‍ ജനറലുമായും ഇന്‍സ്‌പെക്ടര്‍ ജനറലുമായി (ഡിജിഐജി) ചര്‍ച്ച ചെയ്യുകയും എല്ലാ വിശദാംശങ്ങളും ശേഖരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അന്വേഷണം ഗൗരവത്തോടെയാണ് നടക്കുന്നത്. എല്ലാ വിശദാംശങ്ങളും ലഭിച്ച ശേഷം ഞങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം മംഗളൂരുവിന് സമീപം സൂറത്ത്കലില്‍ നടന്ന കൊലപാതകവും ഗൗരവമായി കാണും. പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജില്ലാതലത്തിലെ പ്രമുഖ മതനേതാക്കളെ ഉള്‍പ്പെടുത്തി സമാധാന സമിതി യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

തീരദേശ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. തീരദേശ ജില്ലകളിലെ അക്രമസംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുമെന്നും കേരള അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന 55 റോഡുകളില്‍ കര്‍ശന നിരീക്ഷണം തുടങ്ങിയ വിഷയങ്ങളും മറ്റ് വശങ്ങളും ചര്‍ച്ച ചെയ്യുമെന്നും ബൊമ്മൈ പറഞ്ഞു.

ചില കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 ദിവസങ്ങളിലുണ്ടായ മൂന്ന് കൊലപാതകങ്ങളും സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അന്വേഷണം നടക്കുകയാണ്. ഇത്തരം പ്രവൃത്തികള്‍ പാടില്ല. സാമൂഹിക വിരുദ്ധ ശക്തികള്‍ക്ക് രാഷ്‌ട്രീയ പ്രേരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങള്‍ക്ക് പല മാനങ്ങളുണ്ട്. ഇവയെല്ലാം നിയന്ത്രിക്കാന്‍ ഞങ്ങള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു.

മേഖലയില്‍ ആദ്യമായി കൊല്ലപ്പെട്ട മസൂദിന്റെ കൊലയാളികളെ പിടികൂടിയതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റ് രണ്ട് കേസുകളിലെയും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതൊരു നിസാര കൊലപാതകമല്ല. സംഭവത്തിന് പിന്നില്‍ കുബുദ്ധികളായ സംഘടനകളുണ്ട്. ഇവയ്‌ക്കെതിരെയുള്ള നടപടികളെ കുറിച്ച് അടുത്ത ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ബൊമ്മൈ പറഞ്ഞു. ഓരോ വ്യക്തിയുടെയും ജീവനാണ് ഞങ്ങള്‍ക്ക് പ്രധാനം. ഞങ്ങള്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.  

സിദ്ധരാമയ്യ പറയുന്നതെന്തും ആത്യന്തിക സത്യമല്ല

തീരദേശത്തെ കൊലപാതകങ്ങളില്‍ രാഷ്‌ട്രീയം കൊണ്ടുവന്നതിന് നിയമസഭയിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും മുഖ്യമന്ത്രി മറുപടി നല്‍കി. സിദ്ധരാമയ്യ പറയുന്നതെന്തും ആത്യന്തിക സത്യമല്ല. 32 ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ നടന്നത് കോണ്‍ഗ്രസ് ഭരണകാലത്താണെന്ന് അദ്ദേഹം ഓര്‍ക്കട്ടെ. ആ സമയത്ത് അവര്‍ എന്തുചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സെയ്‌ത്തിനെ ആക്രമിച്ചതിന് ഇരുന്നൂറോളം എസ്ഡിപിഐ, പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിച്ചതായി ബൊമ്മൈ പറഞ്ഞു.

 ഇതേ സംഘടനകള്‍ ഇപ്പോള്‍ സജീവമാണ്. സിദ്ധരാമയ്യ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐക്കും പിഎഫ്‌ഐക്കും ബിജെപി ഫണ്ട് നല്‍കുന്നുവെന്ന മുന്‍ മുഖ്യമന്ത്രിയുടെ അവകാശവാദം പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ചിരിപ്പിക്കുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്‌ട്രീയ പാപ്പരത്തം കാണിക്കുന്നു. ആരും രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ എല്ലാ സാമൂഹിക വിരുദ്ധരെയും ഞങ്ങള്‍ ശക്തമായി നേരിടുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags: keralabjpകേരള സര്‍ക്കാര്‍ബസവരാജ് ബൊമ്മെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.