Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ നാലു മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് 42,699 എംഎസ്എംഇ സംരംഭങ്ങള്‍; സംരംഭകര്‍ക്ക് പുതിയ വായ്‌പാ പദ്ധതിയുമായി വ്യവസായ വകുപ്പ്

'എന്റെ സംരംഭം നാടിന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തോടെ ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പ്രോത്സാഹനമേകുന്ന പുതിയ സംരംഭ വായ്‌പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 07:36 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം നാലു മാസം പിന്നിടുമ്പോള്‍ ഇതുവരെ 42699 എംഎസ്എംഇകള്‍ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) രജിസ്റ്റര്‍ ചെയ്തതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിലൂടെ 92855 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായി. കഴിഞ്ഞ വര്‍ഷം 17,000 സംരംഭങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ സംരംഭ മേഖലയില്‍ വലിയ ഉണര്‍വാണ് പ്രകടമാകുന്നതെന്നും മന്ത്രി പറഞ്ഞു.

‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്ന മുദ്രാവാക്യത്തോടെ ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പ്രോത്സാഹനമേകുന്ന പുതിയ സംരംഭ വായ്‌പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംരംഭകര്‍ക്കായി പുതിയ വായ്‌പ പദ്ധതി ആരംഭിച്ചിട്ടുള്ളത്. 10 ലക്ഷം വരെയുള്ള വായ്‌പകള്‍ നാലു ശതമാനം പലിശനിരക്കില്‍ ആണ് സംരംഭകര്‍ക്ക് ലഭ്യമാക്കുന്നത്. വ്യവസായ വകുപ്പിന്റെ പ്രത്യേക പലിശ സബ്‌സിഡിയും ഈ വായ്‌പ പദ്ധതിയുടെ ആകര്‍ഷണമാണെന്ന് മന്ത്രി വിശദീകരിച്ചു. വായ്‌പ പദ്ധതിയുടെ ആദ്യ 13 ഗുണഭോക്താക്കള്‍ക്കുള്ള വായ്‌പ അനുമതി സര്‍ട്ടിഫിക്കറ്റ് മന്ത്രി ചടങ്ങില്‍ കൈമാറി.

എംബിഎക്കാരായ ആയിരത്തിലേറെ ഇന്റേണുകളെ നിയമിച്ച് നവസംരംഭകരെ സഹായിക്കാന്‍ വകുപ്പ് പ്രത്യേക ഹെല്‍പ് ഡെസ്‌ക് സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സംരംഭകരെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഇന്റേണുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മന്ത്രിതലം മുതല്‍ പരിശോധിക്കാനും വിലയിരുത്താനും കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. ബാങ്കുകളുടെ സഹായത്തോടെ ഒരു പഞ്ചായത്തില്‍ 1000 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും പുതിയ സംരംഭക വായ്‌പ പദ്ധതിയിലൂടെ സംരംഭക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അധ്യക്ഷനായിരുന്ന വി.കെ പ്രശാന്ത് എം.എല്‍.എ പറഞ്ഞു.

മുദ്രാലോണിന്റെ അതേ നടപടി ക്രമങ്ങള്‍ പാലിച്ചാണ് സംരംഭക വായ്‌പാ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുള്ളത്. വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി എംഡി എം.ജി  രാജമാണിക്കം, കെ.എഫ്.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രന്‍, സംസ്ഥാന ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനര്‍ എസ്. പ്രേംകുമാര്‍, അസോസിയേഷന്‍ പ്രതിനിധികള്‍, ബാങ്കുകളുടെ പ്രതിനിധികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: keralaകേരള സര്‍ക്കാര്‍MSMEപി. രാജീവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.