Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതുതലമുറയ്‌ക്ക് 15ാം രാഷ്‌ട്രപതിയാകാന്‍ എത്തുന്ന ദ്രൗപദി മുര്‍മുവിനേക്കാള്‍ വലിയ പ്രചോദനം എന്തുണ്ട്? വന്നത് ഈ പുല്‍മേഞ്ഞവീട്ടില്‍ നിന്നും….

പ്രയാസങ്ങളോടും പ്രതിസന്ധികളോടും പടവെട്ടി ഉയര്‍ന്നവിജയപഥങ്ങള്‍ താണ്ടാന്‍ ഭാരതത്തിലെ പുതുതലമുറയ്‌ക്ക് 15ാം രാഷ്ടപതിയാകുന്ന ദ്രൗപദി മുര്‍മു എന്ന ആദിവാസിഗോത്ര വനിതയേക്കാള്‍ വേറെ പ്രചോദനം ആവശ്യമുണ്ടോ? ഒഡിഷയിലെ ഉപര്‍ബേഡ ഗ്രാമത്തിലെ ബഡാസാഹിയിലെ ദ്രൗപദി മുര്‍മുവിന്റെ ജന്മവീട് പുല്‍മേഞ്ഞ മൂന്ന് കൊച്ചുമുറികളുള്ള ഈ മണ്‍കുടിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 04:53 pm IST
in India

ന്യൂദല്‍ഹി: പ്രയാസങ്ങളോടും പ്രതിസന്ധികളോടും പടവെട്ടി ഉയര്‍ന്നവിജയപഥങ്ങള്‍ താണ്ടാന്‍ ഭാരതത്തിലെ പുതുതലമുറയ്‌ക്ക് 15ാം രാഷ്ടപതിയാകുന്ന ദ്രൗപദി മുര്‍മു എന്ന ആദിവാസിഗോത്ര വനിതയേക്കാള്‍ വേറെ പ്രചോദനം ആവശ്യമുണ്ടോ? ഒഡിഷയിലെ ഉപര്‍ബേഡ ഗ്രാമത്തിലെ ബഡാസാഹിയിലെ ദ്രൗപദി മുര്‍മുവിന്റെ ജന്മവീട് പുല്‍മേഞ്ഞ മൂന്ന് കൊച്ചുമുറികളുള്ള ഈ മണ്‍കുടിലാണ്. ഈ എളിയ തുടക്കത്തില്‍ നിന്നാണ് അവര്‍ ജീവിത യാത്ര ആരംഭിയ്‌ക്കുന്നത്. ചുണ്ണാമ്പ് പൂശിയ മണ്‍ചുമരുകളില്‍ മുളങ്കമ്പുകള്‍ക്ക് മീതെ പുല്‍മേല്‍ക്കൂര.  

ഇനി ഈ രാഷ്‌ട്രപതി പോകുന്നത് സര്‍ എഡ്വിന്‍ ല്യൂട്ടെന്‍സും ഹെര്‍ബെര്‍ട്ട് ബേക്കറും രൂപകല്‍പന ചെയ്ത റെയ്സിന ഹില്‍സിലെ രാഷ്‌ട്രപതി ഭവനിലേക്കാണ്.  321 ഏക്കര്‍ വരുന്ന വിശാലമായി കോമ്പൗണ്ടില്‍ 340 മുറികളുള്ള രാഷ്‌ട്രപതി ഭവനിലെ  വലതുകാല്‍വെച്ച് കയറാന്‍ പോവുകയാണ് ദ്രൗപദി മുര്‍മു.  

എട്ടാം ക്ലാസ് വരെ ദ്രൗപദി മുര്‍മു പഠിച്ചത് ഈ മണ്‍കുടിലില്‍. പിന്നീട് ഹൈസ്കൂള്‍ കോളെജ് വിദ്യഭ്യാസത്തിന് ഭുവനേശ്വറിലേക്ക് മാറി. ബന്ധുവും മന്ത്രിയുമായ കാര്‍ത്തിക് ചന്ദ്രയാണ് നല്ലതുപോലെ പഠിക്കുന്ന മുര്‍മുവിനെ ഭുവനേശ്വറിലേക്ക് കൊണ്ടുപോയത്. പിന്നീട് അവധിക്കാലത്ത് മാത്രമേ ഇവിടേയ്‌ക്ക് മുര്‍മു എത്താറുള്ളൂ.  

ഈ ജന്മവീടിനോട് ചേര്‍ന്ന് 2003ലാണ് ദ്രൗപദി മുര്‍മു മൂന്ന് മുറികളുള്ള ഒരു വാര്‍ക്കവീട് പണിതത്. ഇവിടെ അച്ഛന്റെ സഹോദരന്റെ മകന്‍ ദുലാറാം ടുഡുവും ഭാര്യയും താമസിക്കുന്നു. മുര്‍മു ഇപ്പോള്‍ അകലെയല്ലാതെ റായ് രംഗ്പൂരില്‍ ഒരു വീട് പണികഴിച്ചു. അഞ്ചര വര്‍ഷക്കാലത്തെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി ഒഴിഞ്ഞപ്പോള്‍ മുര്‍മു നഗരങ്ങളില്‍ മണിമാളിക പണികഴിപ്പിച്ചില്ല. പകരം സ്വന്തം നാട്ടിലേക്ക് തന്നെ മടങ്ങി സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു. അതിനിടെയാണ് യാദൃച്ഛികമായി പ്രധാനമന്ത്രി മോദി മുര്‍മുവിനെ കണ്ടെടുക്കുന്നത്. ബിജെപിയുടെ ആവനാഴിയിലെ പ്രതിപക്ഷ നീക്കങ്ങളെ മുഴുവന്‍ തകര്‍ത്തെറിഞ്ഞ ആയുധമായി മുര്‍മു മാറി. അതിവാചാലതകൊണ്ട് മാധ്യമങ്ങളില്‍ യശ്വന്ത് സിന്‍ഹ ബഹളമായി നിറഞ്ഞപ്പോള്‍ മിതഭാഷിയായി, ധ്യാനാത്മകപ്രസാദത്തോടെ മുര്‍മു ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും പര്യടനം നടത്തി. പ്രതിപക്ഷത്തിന് പോലും ബഹുമാനിക്കാവുന്ന വ്യക്തിത്വമായി അവര്‍ മാറി.  

ജീവിതത്തില്‍ ഈ ഉയരങ്ങളില്‍ എത്താന്‍ നടന്നുതീര്‍ത്ത വഴികളില്‍ നിറയെ അളന്നുതീര്‍ക്കാനാവാത്ത സങ്കടക്കടല്‍ മുര്‍മുവിന്റെ ജീവിതത്തിലുണ്ടായിരുന്നു.   2009 മുതല്‍ 2015 വെരയുള്ള ആറ് വര്‍ഷത്തെ കാലയളവില്‍ മറ്റൊരു സ്ത്രീയും അനുഭവിയ്‌ക്കാത്ത അത്രയും വലിയ നഷ്ടങ്ങളിലൂടെ ദ്രൗപദി മുര്‍മു കടന്നുപോയി. ഭര്‍ത്താവ്, രണ്ട് ആണ്‍മക്കള്‍, അമ്മ, സഹോദരന്‍…ജീവിതത്തിലെ പ്രിയങ്കരരായ അഞ്ച് പേരാണ് ദ്രൗപദി മുര്‍മുവിനെ വേര്‍പിരിഞ്ഞുപോയത്. അതോടെ രാഷ്‌ട്രീയത്തോടൊപ്പം ദ്രൗപദി മുര്‍മു മറ്റൊരു വഴിയിലേക്ക് കൂടി കടന്നു. ആത്മീയതയും ധ്യാനവും. ബ്രഹ്മ കുമാരീസ് വഴിയാണ് അവര്‍ ധ്യാനം പഠിച്ചത്. അത് ജീവിതത്തില്‍ വിടാതെ പിന്തുടര്‍ന്നു.  

വ്യക്തിജീവിതത്തിലെ നികത്താനാവാത്ത നഷ്ടങ്ങള്‍ സംഭവിച്ചതോടെ അവര്‍ ബ്രഹ്മകുമാരീസിനെയും ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചു. ശ്യാം ചരണ്‍ മുര്‍മുവിനെ വാണ് ഭര്‍ത്താവ്. മക്കളായി മൂന്ന് പേര്‍ രണ്ടാണും ഒരു പെണ്ണും. 2009ല്‍ ദുരൂഹസാഹചര്യത്തിലാണ് ആദ്യമകന്‍ മരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം 2012ല്‍ രണ്ടാമത്തെ മകന്‍ റോഡപകടത്തില്‍ മരിച്ചു. പഹാര്‍പൂര്‍ സ്വദേശിയും ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനുമായ ശ്യാം ചരണ്‍ മുര്‍മുവിനെ വിവാഹം ചെയ്തതോടെയാണ് ദ്രൗപദി ടുഡു ദ്രൗപദി മര്‍മുവായത്. പക്ഷെ സ്നേഹനിധിയായ ഭര്‍ത്താവ് ശ്യാം ചരണ്‍ ഹൃദയസ്തംഭനം മൂലം മരിച്ചു.  വിഷാദത്തിന്റെ കടല്‍ നീന്താന്‍ മൗണ്ട് ആബുവിലെ ബ്രഹ്മകുമാരീസ് സന്‍സ്ഥാന്‍ എന്ന ആത്മീയ സംഘടനയുമായി വേര്‍പിരിയാത്ത ബന്ധം സ്ഥാപിച്ചു. സാമൂഹ്യസേവനങ്ങളില്‍ മനസ്സര്‍പ്പിച്ചു.  

ഒഡിഷയിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന മകള്‍ മാത്രമാണ് ഇപ്പോള്‍ കൂടെയുള്ളത്. ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറാണ് മുര്‍മു. 1958ല്‍ ജനിച്ച മുര്‍മു ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച് ആദ്യത്തെ രാഷ്‌ട്രപതി കൂടിയാകും. “അവര്‍ ഒട്ടേറെ വേദനകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയെങ്കിലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തകര്‍ന്നില്ല,” മുര്‍മുവിനെക്കുറിച്ച് ഒഡിഷയിലെ ബിജെപി പ്രസിഡന്‍റ് മന്‍മോഹന്‍ സിങ്ങ് സമല്‍ പറയുന്നു.  രാഷ്‌ട്രീയത്തിലേക്കിറങ്ങും മുന്‍പ് റൈറംഗപൂരില്‍ അരബിന്ദോ ഇന്‍റഗ്രല്‍ എഡ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപികയായിരുന്നു മുര്‍മു.  

സാന്താള്‍ എന്ന ആദിവാസി വിഭാഗത്തില്‍ ജനിച്ച മുര്‍മു സാന്താള്‍, ഒഡിയ ഭാഷകളില്‍ മികച്ച പ്രാസംഗികയാണ്. . ഗവര്‍ണര്‍ എന്നതിന് പുറമെ ദീര്‍ഘകാലം മന്ത്രിയായി അനുഭവപരിചയും ഉണ്ട്. ഇക്കാലയളവില്‍ ഗതാഗതം, വാണിജ്യം, ഫിഷറീസ്, മൃഗസംരക്ഷണം എന്നിങ്ങിനെ ഒട്ടേറെ വകുപ്പുകള്‍ ഒഡിഷ സര്‍ക്കാരില്‍ കൈകാര്യം ചെയ്തു.  എന്തായാലും ദരിദ്രരില്‍ ദരിദ്രരായവരുടെ ശബ്ദംകേള്‍ക്കാന്‍ ഈ രാഷ്‌ട്രപതിയ്‌ക്ക് കഴിയുമെന്ന് തീര്‍ച്ച. 

Tags: 15ാമത്.ഇന്ത്യന്‍ രാഷ്ട്രപതിhouseDraupadi Murmuരാഷ്ട്രപതി തെരഞ്ഞെടുപ്പ്ഇന്ത്യന്‍ രാഷ്ട്രപതിരാഷ്ട്രപതി സ്ഥാനാര്‍ത്ഥിദ്രൗപതി മുര്‍മുദ്രൗപദി മുര്‍മുകേരളം മുര്‍മുവിനൊപ്പം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.