Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കടല്‍ക്കാറ്റേറ്റ് ശാരീരികാസ്വാസ്ഥ്യം: ഫിഷറീസ് സ്‌കൂളിലെ 47 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, വിഷക്കാറ്റ് ഏറ്റത് അസ്വസ്ഥതയ്‌ക്ക് കാരണമെന്ന് നിഗമനം

കരയില്‍ നിന്നു ഒഴുകിയെത്തുന്ന വെള്ളവും കടല്‍ വെള്ളവും കൂടി ചേരുമ്പോള്‍ കടല്‍ ഇളകി പൊട്ടുന്നതിനാലാണ് ഇങ്ങനെ ദുര്‍ഗന്ധം ഉണ്ടാകുന്നതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2022, 10:01 am IST
inKasargod

കാഞ്ഞങ്ങാട്: കടലില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന വിഷക്കാറ്റ് ഏറ്റ് ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സ്‌കൂളിലെ 47 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ച ഭക്ഷണത്തിനു മുന്‍പായി കടല്‍ത്തീരത്തേക്ക്  പോയ വിദ്യാര്‍ത്ഥികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. തലകറക്കവും ചര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് ഉടന്‍ നീലേശ്വരം പേരോല്‍ താലൂക്ക് ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരിന്നു.  

നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ 7കുട്ടികളും 40 കുട്ടികള്‍ ജില്ലാ ആശുപത്രിയിലുമാണുള്ളത്. ആരുടെയും നില ഗുരുതരമല്ല. കടല്‍ തീരത്തേക്ക് പോയ 5, 6, 7 ക്ലാസിലെ കുട്ടികള്‍ക്കാണ് ആദ്യം അസ്വസ്ഥത ഉണ്ടായതെയെങ്കിലും ഈ കുട്ടികളെ ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോകുന്നത് കാണുകയും ചെയ്ത ചില കുട്ടികള്‍ തല കറങ്ങി വീഴുകയായിരുന്നു. കുട്ടികള്‍ക്ക് കൂട്ടത്തോടെ അസ്വസ്ഥത വരാനുള്ള സാഹചര്യം പരിശോധിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കരയില്‍ നിന്നു ഒഴുകിയെത്തുന്ന വെള്ളവും കടല്‍ വെള്ളവും കൂടി ചേരുമ്പോള്‍ കടല്‍ ഇളകി പൊട്ടുന്നതിനാലാണ് ഇങ്ങനെ ദുര്‍ഗന്ധം ഉണ്ടാകുന്നതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.  

വിഷക്കാറ്റ് ഏറ്റതാവാം അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ന് സ്‌കൂള്‍ അവധിയായിരിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേന അംബുലന്‍സ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ കാഞ്ഞങ്ങാട് നഗരസഭ പാലേറ്റിവ് ആംബുലന്‍സ്, ജില്ലാശുപത്രി ആംബുലന്‍സ്, മറ്റ് സ്വകാര്യ വാഹനങ്ങള്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വിവരം ലഭിച്ച ഉടന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ.നസറുദ്ദീന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ബിജു, നിഖില്‍, അജിത്ത്, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡര്‍ പി.പി.പ്രദീപ് കുമാര്‍, അംഗങ്ങളായ എച്ച്.അരുണ്‍, അനീഷ് കടപ്പുറം, അതുല്‍,സിറാജ്, അബ്ദുള്‍ സലാം എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ഡിഎംഒ ഡോ.എ.വി. രാംദാസ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ ജന.സെക്രട്ടറി എ. വേലായുധന്‍, വൈസ്  പ്രസിഡന്റ് എം.ബാല്‍രാജ്, മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത് സൗത്ത്, കൗണ്‍സിലര്‍ വീണദാമോദരന്‍ വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു.

ചികിത്സയിലുള്ള വിദ്യാര്‍ത്ഥികള്‍  

കടല്‍ കാറ്റേറ്റ  മരക്കാപ്പ് ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികളായ സഹല, റാലിയ, ആയിഷത്ത് ഫായിസ, ഫാത്തിമത്ത് ഹഫീദ, തഹ്രീഫ്, മുഹമ്മദ് ഷാസില്‍ അമീന്‍, ഷിഫാന, സനുഷ, നഫീസത്ത് സഫ, നിഹാല്‍, നയന ജയന്‍ , ഫാത്തിമത്ത് ഷിഫാന അഷ്‌റഫ്, ഷിഫാന, മുഹമ്മദ് അദില്‍, റംഷീദ്, ഷഹാന അഹമ്മദ്, ഷഹീമ ഹുബൈബ്, ഷമാഹില്‍, ഖൈറുന്നിസ, ഫാത്തിമത്ത് മബ്‌റൂറ, ഫാത്തിമത്ത് ഷബീബ, ആമേയ, യുവ റാണി, ആഷിമ, അദൈ്വത്, ആദിത്യ, റിഫാസ്, ഹിസാന്‍ അലി, അമേയ് ഷാജി, ആദില്‍ അബൂബക്കര്‍, വൈഗ, ആയിഷത്ത് ഷാലിമ, റാഹില, മുഹമ്മദ് അല്‍ത്താഫ്, മുഹമ്മദ് ഷാമില്‍.സി.കെ, ഫാത്തിമത്ത്‌നജില, ആര്‍ച്ച മോള്‍, മുഹമ്മദ് ആദില്‍, ഷാസിന്‍ അബ്ബാസ്, ഔരിഷ് എന്നിവര്‍ ജില്ലാ ആശുപത്രിയിലും ശ്രേയ, നിയാല്‍, ഷിവാനി, ആയിഷത്ത് സുറൂറ, താഹിറ, അനാമിക, സഹ്‌റ എന്നിവര്‍ നീലേശ്വരം താലൂക്കാശുപത്രിയിലും ചികിത്സ തേടി.

Tags: hospitalstudentschools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

പുതിയ വാര്‍ത്തകള്‍

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.