ആലപ്പുഴ: കായംകുളത്ത് ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു.പത്തിയൂര്‍ പടിഞ്ഞാറ് കോട്ടൂര്‍ തെക്കതില്‍ ആദിത്യന്‍ (16) ആണ് മരിച്ചത്. കായംകുളം കരിയിലക്കുളങ്ങരയിലാണ് അപകടം.
വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ പോകാന്‍ ദേശീയപാത മുറിച്ചുകടക്കാന്‍ ശ്രമിക്കവെ കാറിടിക്കുകയായിരുന്നു.ആദിത്യന്‍ ഡിവൈഡര്‍ ചാടിക്കടക്കുമ്പോള്‍ ദേശീയപാതയിലൂടെ എത്തിയ കാറിടിക്കുകയായിരുന്നു.
ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഉച്ചയോടെ മരിച്ചു.രാമപുരം ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.
















