Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

321 ഏക്കറുള്ള രാഷ്‌ട്രപതി ഭവന്റെ അധിപയായി എത്തുമ്പോഴും ദ്രൗപദി മുര്‍മുവിന്റെ ദുഖങ്ങള്‍ക്കുണ്ട് കടലാഴം…

സര്‍ എഡ്വിന്‍ ല്യൂട്ടെന്‍സും ഹെര്‍ബെര്‍ട്ട് ബേക്കറും രൂപകല്‍പന ചെയ്ത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ രാഷ്‌ട്രപതിയുടെ 321 ഏക്കര്‍ വരുന്ന വിശാലമായി രാഷ്‌ട്രപതി ഭവനിലേക്ക് വലതുകാല്‍വെച്ച് കയറാന്‍ പോവുകയാണ് ദ്രൗപദി മുര്‍മു. പക്ഷെ ജീവിതത്തില്‍ ഇവിടെയെത്താന്‍ നടന്ന ദൂരങ്ങളില്‍ നിറയെ അളക്കാനാവാത്ത സങ്കടക്കടല്‍ ഉണ്ട് മുര്‍മുവിന്റെ ജീവിതത്തില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 04:21 pm IST
inIndia

ന്യൂദല്‍ഹി: സര്‍ എഡ്വിന്‍ ല്യൂട്ടെന്‍സും ഹെര്‍ബെര്‍ട്ട് ബേക്കറും രൂപകല്‍പന ചെയ്ത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ രാഷ്‌ട്രപതിയുടെ 321 ഏക്കര്‍ വരുന്ന വിശാലമായി രാഷ്‌ട്രപതി ഭവനിലേക്ക് വലതുകാല്‍വെച്ച് കയറാന്‍ പോവുകയാണ് ദ്രൗപദി മുര്‍മു.  പക്ഷെ ജീവിതത്തില്‍ ഇവിടെയെത്താന്‍ നടന്ന ദൂരങ്ങളില്‍ നിറയെ അളക്കാനാവാത്ത സങ്കടക്കടല്‍ ഉണ്ട് മുര്‍മുവിന്റെ ജീവിതത്തില്‍.  

2009 മുതല്‍ 2015 വെരയുള്ള ആറ് വര്‍ഷത്തെ കാലയളവില്‍ മറ്റൊരു സ്ത്രീയും അനുഭവിയ്‌ക്കാത്ത അത്രയും വലിയ നഷ്ടങ്ങളിലൂടെ ദ്രൗപദി മുര്‍മു കടന്നുപോയി. ഭര്‍ത്താവ്, രണ്ട് ആണ്‍മക്കള്‍, അമ്മ, സഹോദരന്‍…ജീവിതത്തിലെ പ്രിയങ്കരരായ അഞ്ച് പേരാണ് ദ്രൗപദി മുര്‍മുവിനെ വേര്‍പിരിഞ്ഞുപോയത്. അതോടെ രാഷ്‌ട്രീയത്തോടൊപ്പം ദ്രൗപദി മുര്‍മു മറ്റൊരു വഴിയിലേക്ക് കൂടി കടന്നു. ആത്മീയതയും ധ്യാനവും. ബ്രഹ്മ കുമാരീസ് വഴിയാണ് അവര്‍ ധ്യാനം പഠിച്ചത്. അത് ജീവിതത്തില്‍ വിടാതെ പിന്തുടര്‍ന്നു.  

വ്യക്തിജീവിതത്തിലെ നികത്താനാവാത്ത നഷ്ടങ്ങള്‍ സംഭവിച്ചതോടെ അവര്‍ ബ്രഹ്മകുമാരീസിനെയും ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചു. ശ്യാം ചരണ്‍ മുര്‍മുവാണ് ഭര്‍ത്താവ്. മക്കളായി മൂന്ന് പേര്‍ രണ്ടാണും ഒരു പെണ്ണും. 2009ല്‍ ദുരൂഹസാഹചര്യത്തിലാണ് ആദ്യമകന്‍ മരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം 2012ല്‍ രണ്ടാമത്തെ മകന്‍ റോഡപകടത്തില്‍ മരിച്ചു. ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മു ഹൃദയസ്തംഭനം മൂലം മരിച്ചു.  വിഷാദത്തിന്റെ കടല്‍ നീന്താന്‍ മൗണ്ട് ആബുവിലെ ബ്രഹ്മകുമാരീസ് സന്‍സ്ഥാന്‍ എന്ന ആത്മീയ സംഘടനയുമായി വേര്‍പിരിയാത്ത ബന്ധം സ്ഥാപിച്ചു. സാമൂഹ്യസേവനങ്ങളില്‍ മനസ്സര്‍പ്പിച്ചു. 

ഒഡിഷയിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന മകള്‍ മാത്രമാണ് ഇപ്പോള്‍ കൂടെയുള്ളത്. ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറാണ് മുര്‍മു. 1958ല്‍ ജനിച്ച മുര്‍മു ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച് ആദ്യത്തെ രാഷ്‌ട്രപതി കൂടിയാകും. “അവര്‍ ഒട്ടേറെ വേദനകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയെങ്കിലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തകര്‍ന്നില്ല,” മുര്‍മുവിനെക്കുറിച്ച് ഒഡിഷയിലെ ബിജെപി പ്രസിഡന്‍റ് മന്‍മോഹന്‍ സിങ്ങ് സമല്‍ പറയുന്നു.  രാഷ്‌ട്രീയത്തിലേക്കിറങ്ങും മുന്‍പ് റൈറംഗപൂരില്‍ അരബിന്ദോ ഇന്‍റഗ്രല്‍ എഡ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപികയായിരുന്നു. 

സാന്താള്‍ എന്ന ആദിവാസി വിഭാഗത്തില്‍ ജനിച്ച മുര്‍മു സാന്താള്‍, ഒഡിയ ഭാഷകളില്‍ മികച്ച പ്രാസംഗികയാണ്. ആദിവാസി മേഖലകളില്‍ റോഡുകളും തുറമുഖങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് അക്ഷീണം പ്രയത്നിച്ച നേതാവാണ് ദ്രൗപദി മുര്‍മു. ജാര്‍ഖണ്ഡിലെ ഗവര്‍ണര്‍ പദവി ഒഴിഞ്ഞ ശേഷം രാഷ്‌ട്രീയവേദികളില്‍ നിന്നും വിട്ട് പൂര്‍ണ്ണമായും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ആത്മീയപ്രവര്‍ത്തനങ്ങളിലും മുഴുകി ജീവിക്കുകയായിരുന്നു. അതിനിടെയാണ് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണം ലഭിയ്‌ക്കുന്നത്. ഗവര്‍ണര്‍ എന്നതിന് പുറമെ ദീര്‍ഘകാലം മന്ത്രിയായി അനുഭവപരിചയും ഉണ്ട്. ഇക്കാലയളവില്‍ ഗതാഗതം, വാണിജ്യം, ഫിഷറീസ്, മൃഗസംരക്ഷണം എന്നിങ്ങിനെ ഒട്ടേറെ വകുപ്പുകള്‍ ഒഡിഷ സര്‍ക്കാരില്‍ കൈകാര്യം ചെയ്തു.  

എന്തായാലും മുര്‍മു രാഷ്‌ട്രപതിയാകുമെന്ന് ഉറപ്പായി. ജൂലായ് 18ന് നടക്കാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ 60 ശതമാനത്തില്‍ അധികം വോട്ട് ഉറപ്പാക്കിക്കഴിഞ്ഞു. ജയിച്ച് രാഷ്‌ട്രപതി ഭവനില്‍ എത്തുമ്പോള്‍ സങ്കുചിതമായ രാഷ്‌ട്രീയചേരിതിരിവുകളില്‍ ഒതുങ്ങാത്ത, സ്വന്തമായ അഭിപ്രായങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ പോന്ന പക്വതയുള്ള, ജീവിതത്തിന്റെ സമഗ്രമേഖലകളെയും സ്പര്‍ശിക്കുന്ന അനുഭവസമ്പത്തുള്ള രാഷ്‌ട്രപതിയായിരിക്കും ദ്രൗപദി മുര്‍മുവെന്ന് തീര്‍ച്ച. രാഷ്‌ട്രപതി പദവിയിലെത്തുന്നതോടെ ദ്രൗപദി മുര്‍മു ഒഡിഷയില്‍ നിന്നുള്ള രണ്ടാമത്തെ രാഷ്‌ട്രപതിയാകും- വി.വി. ഗിരിയ്‌ക്ക് ശേഷം. 

Tags: ദ്രൗപതി മുര്‍മുസാന്താള്‍ ഗോത്രവര്‍ഗ്ഗദ്രൗപദി മുര്‍മുlifebjpDraupadi Murmutribalരാഷ്ട്രപതി ഭവന്‍രാഷ്ട്രപതി തെരഞ്ഞെടുപ്പ്ഇന്ത്യന്‍ രാഷ്ട്രപതിരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.