Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ആദ്യത്തെ ആദിവാസി ഗോത്രവര്‍ഗ്ഗ രാഷ്‌ട്രപതിയെ ഒറ്റിയത് ആറ് പാര്‍ട്ടികള്‍- കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, തൃണമൂല്‍, ആം ആദ്മി, പിന്നെ ടിആര്‍എസും

ഇന്ത്യയുടെ 75 വര്‍ഷത്തെ സ്വാതന്ത്ര്യചരിത്രത്തില്‍ ആദ്യമായി ഏറ്റവും ദുര്‍ബ്ബലവിഭാഗങ്ങളിലൊന്നായ ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും രാഷ്‌ട്രപതിയാകാന്‍ എത്തിയ വനിതയെ വഞ്ചിച്ചത് ആറ് രാഷ്‌ട്രീയപാര്‍ട്ടികള്‍- കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, ആം ആദ്മി, തൃണമൂല്‍, പിന്നെ ടിആര്‍എസ്. ഈ ആറ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഇനി എല്ലാക്കാലത്തും ഈ വഞ്ചനയുടെയും ചതിയുടെയും പേരില്‍ 'തിളങ്ങി' നില്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 07:34 pm IST
in India

മുംബൈ: ഇന്ത്യയുടെ 75 വര്‍ഷത്തെ സ്വാതന്ത്ര്യചരിത്രത്തില്‍ ആദ്യമായി ഏറ്റവും ദുര്‍ബ്ബലവിഭാഗങ്ങളിലൊന്നായ ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും രാഷ്‌ട്രപതിയാകാന്‍ എത്തിയ വനിതയെ വഞ്ചിച്ചത് ആറ് രാഷ്‌ട്രീയപാര്‍ട്ടികള്‍- കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി,  ആം ആദ്മി, തൃണമൂല്‍, പിന്നെ ടിആര്‍എസ്. ഈ ആറ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഇനി എല്ലാക്കാലത്തും ഈ വഞ്ചനയുടെയും ചതിയുടെയും പേരില്‍ ‘തിളങ്ങി’ നില്‍ക്കും.  

ശനിയാഴ്ചയാണ് ആം ആദ്മി പാര്‍ട്ടി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്‌ക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ കൂടിയായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രഖ്യാപനം ആരെയും ചിരിപ്പിക്കുന്നതാണ് : “ദ്രൗപദി മുര്‍മുവിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷെ ഞങ്ങളുടെ വോട്ട് യശ്വന്ത് സിന്‍ഹയ്‌ക്ക് നല്‍കും.” ഇതില്‍ ഏറ്റവും പരിഹാസ്യയായിരിക്കുന്നത് മമത ബാനര്‍ജിയാണ്. പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം വിളിച്ച് യശ്വന്ത് സിന്‍ഹയെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മമത തന്നെയാണ്. എന്നാല്‍ ബംഗാളിലെ എട്ട് ശതമാനം വരുന്ന ആദിവാസി വോട്ടര്‍മാരെ പിണക്കാതിരിക്കാന്‍ പരസ്യമായി യശ്വന്ത് സിന്‍ഹയ്‌ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ പോലും അവര്‍ ഭയപ്പെടുന്നു.  

സിപിഎം ആണ് ആദ്യമായി യശ്വന്ത് സിന്‍ഹയെ പിന്തുണച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്കായി പൊരുതുന്നുവെന്ന് പ്രഖ്യാപിക്കുന്ന സിപിഎം ദ്രൗപദി മുര്‍മുവിനെ തള്ളിയതില്‍ ബംഗാളില്‍ വന്‍ പ്രതിഷേധം അരങ്ങേറുന്നു. അന്ധമായ ബിജെപി വിരോധത്തിലാണ് സിപിഎം നീങ്ങുന്നത്.  

കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ഒരു ബോംബും പൊട്ടിച്ചു. ദ്രൗപദി മുര്‍മു പ്രതിനിധീകരിക്കുന്നത് തിന്മയുടെ പ്രത്യയശാസ്ത്രത്തെയാണെന്നായിരുന്നു അജോയ് കുമാറിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായി ഇന്ത്യയില്‍ പ്രതിഷേധമുയര്‍ന്നു.  എന്‍സിപി നേതാവ് ശരത് പവാറും ടിആര്‍എസ് നേതാവ് ചന്ദ്രശേഖരറാവുവും പരസ്യമായി യശ്വന്ത് സിന്‍ഹയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഈ പാര്‍ട്ടികളെ ഏതെങ്കിലും ആദര്‍ശത്തിന്റെ കള്ളികളില്‍ അടയ്‌ക്കാന്‍ കഴിയുന്നവയല്ല. പലപ്പോഴും സ്വന്തം നിലനില്‍പ്പും അധികാരവും കേന്ദ്രീകരിച്ച് നീങ്ങുന്ന പാര്‍ട്ടികളാണിവ. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ ആദ്യമേ മുര്‍മുവിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. കാരണം ജാര്‍ഖണ്ഡ് മന്ത്രിസഭയില്‍ ജെഎംഎമ്മിന്റെ സഖ്യകക്ഷികളാണ് കോണ്‍ഗ്രസ്. പക്ഷെ പിന്നാക്കവിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയായതിനാല്‍ ജെഎംഎമ്മിന് ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചേ മതിയാവൂ.  

ഏറ്റവുമൊടുവില്‍ ദ്രൗപദി മുര്‍മുവിനെതിരെ മത്സരിക്കുന്ന വിഡ്ഡിത്തത്തില്‍ നിന്നും യശ്വന്ത് സിന്‍ഹയെ രക്ഷിക്കാന്‍ ഇന്ത്യയുടെ ഭരണഘടനാശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കറുടെ ചെറുമകന്‍ ഒരു ചെറിയ ശ്രമം നടത്തി. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും  പിന്മാറാനായിരുന്നു ഇദ്ദേഹം യശ്വന്ത് സിന്‍ഹയോട് അപേക്ഷിച്ചത്. പാര്‍ട്ടി ഭിന്നതകള്‍ മറന്ന് എല്ലാ പട്ടിക ജാതി പട്ടികവര്‍ഗ്ഗ അംഗങ്ങളും ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറാനാണ് യശ്വന്ത് സിന്‍ഹയ്‌ക്ക് പ്രകാശ് അംബേദ്കര്‍ നല്‍കുന്ന ഉപദേശം.  

എന്‍സിപിയും കോണ്‍ഗ്രസും സിപിഎമ്മും ആം ആദ്മിയും ടിആര്‍എസും മാത്രമാണ് ദ്രൗപദി മുര്‍മുവിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മമതയ്‌ക്ക് പരോക്ഷമായി മാത്രമേ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്‌ക്കാന്‍ കഴിയൂ. എന്തായാലും ദ്രൗപദി മുര്‍മു രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഇപ്പോഴേ 60 ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപദി മുര്‍മു ഉറപ്പാക്കിക്കഴിഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ അംഗമല്ലാത്ത  ബിജെഡി, വൈഎസ് ആര്‍സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ജെഡിഎസ്, ശിരോമണി അകാലിദള്‍, ജെഎംഎം എന്നീ പാര്‍ട്ടികള്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ജൂലായ് 18നാണ് രാഷ്ട്പതി വോട്ടെടുപ്പ്. 

Tags: congressരാഷ്ട്രപതി സ്ഥാനാര്‍ത്ഥിDraupadi Murmuദ്രൗപതി മുര്‍മുശരദ് പവാര്‍യശ്വന്ത് സിന്‍ഹമമതാ ബാനര്‍ജിദ്രൗപദി മുര്‍മുസോണി് ഗാന്ധിഎന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിcpimsitaram yechuryകെ.സി. ചന്ദ്രശേഖരറാവുരാഷ്ട്രപതി തെരഞ്ഞെടുപ്പ്ഇന്ത്യന്‍ രാഷ്ട്രപതികെ. ചന്ദ്രശേഖരറാവു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.