Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലോക ജനസംഖ്യ എട്ട് ബില്യണിലേക്ക്; അടുത്ത വര്‍ഷം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

2022 നവംബര്‍ പകുതിയോടെ ലോക ജനസംഖ്യ എട്ട് ബില്യണിലെത്തും. റിപ്പോര്‍ട്ട് അനുസരിച്ച്, 2022ല്‍, ഏറ്റവും ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങള്‍ ഏഷ്യയില്‍ ആണ്. ആഗോള ജനസംഖ്യയുടെ 29 ശതമാനവും കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യാമേഖലയിലാണ് (2.3 ബില്യണ്‍ ജനങ്ങള്‍).

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2022, 12:03 pm IST
inWorld

ന്യൂയോര്‍ക്ക് (യുഎസ്): അടുത്ത വര്‍ഷത്തോടെ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്‌ട്രസഭാ റിപ്പോര്‍ട്ട്. 2022 നവംബര്‍ പകുതിയോടെ ലോക ജനസംഖ്യ എട്ട് ബില്യണിലെത്തും. റിപ്പോര്‍ട്ട് അനുസരിച്ച്, 2022ല്‍, ഏറ്റവും ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങള്‍ ഏഷ്യയില്‍ ആണ്. ആഗോള ജനസംഖ്യയുടെ 29 ശതമാനവും കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യാമേഖലയിലാണ് (2.3 ബില്യണ്‍ ജനങ്ങള്‍).

മധ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ജനസംഖ്യ 2.1 ബില്യണ്‍ ആണ്. ഇത് ലോക ജനസംഖ്യയുടെ 26 ശതമാനം വരും. 1.4 ബില്യണിലധികം ജനസംഖ്യയുള്ള ചൈനയും ഇന്ത്യയുമാണ് ഈ രണ്ട് പ്രദേശങ്ങളിലെ പ്രബലശക്തികള്‍. യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സിന്റെ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് 2022-ന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ചൈനയുടെ 1.426 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 2022ല്‍ ഇന്ത്യയുടെ ജനസംഖ്യ 1.412 ബില്യണ്‍ ആണ്. 2050ല്‍ ഇന്ത്യക്ക് 1.668 ബില്യണ്‍ ജനസംഖ്യ ഉണ്ടാകുമെന്നാണ് പ്രവചനം.

ഐക്യരാഷ്‌ട്രസഭയുടെ ഏറ്റവും പുതിയ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030ല്‍ 8.5 ബില്യണിലേക്കും 2050ല്‍ 9.7 ബില്യണിലേക്കും 2100ല്‍ 10.4 ബില്യണിലേക്കും വളരുമെന്നാണ്. കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യയിലെ ജനസംഖ്യ 2030-കളുടെ മധ്യത്തോടെ കുറയാന്‍ തുടങ്ങുമെന്നതിനാല്‍ 2037-ഓടെ മധ്യ-ദക്ഷിണേഷ്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. 1965ന് ശേഷം ലോകജനസംഖ്യയുടെ വളര്‍ച്ച പകുതിയിലേറെയായി കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

ആഗോളതലത്തില്‍, 2022ല്‍ സ്ത്രീകളേക്കാള്‍ (49.7 ശതമാനം) പുരുഷന്മാര്‍ (50.3 ശതമാനം) അല്‍പ്പം കൂടുതലാണ്. 2050 ആകുമ്പോഴേക്കും സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തിന് തുല്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2020ലും 1950ന് ശേഷം ആദ്യമായി ജനസംഖ്യാ വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയായി കുറയുകയും അടുത്ത ഏതാനും ദശകങ്ങളിലും ഈ നൂറ്റാണ്ടിന്റെ അവസാനത്തിലും ഇത് മന്ദഗതിയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിന്റെ ചില ഭാഗങ്ങളില്‍, ജനസംഖ്യാ മാറ്റത്തിന്റെ പ്രധാന ഘടകമായി അന്താരാഷ്‌ട്ര കുടിയേറ്റം മാറിയിരിക്കുന്നു. 2010 നും 2021 നും ഇടയില്‍ പത്ത് രാജ്യങ്ങളില്‍ ഒരു ദശലക്ഷത്തിലധികം കുടിയേറ്റക്കാര്‍ പുറത്തേക്ക് ഒഴുകിയതായി കണക്കാക്കപ്പെടുന്നു. ജനസംഖ്യയും സുസ്ഥിര വികസനവും തമ്മിലുള്ള ബന്ധം കാലാവസ്ഥാ വ്യതിയാനത്തിന്റെയും സുസ്ഥിര വികസനത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന മറ്റ് ആഗോള പാരിസ്ഥിതിക വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ പരിഗണിക്കണമെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറഞ്ഞു.

Tags: indiaറിപ്പോര്‍ട്ട്chinaജനസംഖ്യജനസംഖ്യാവര്‍ധനയുഎന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

India

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്‍ ഉപാധ്യക്ഷന്‍, പദവിക്കായി തമ്മിലടിച്ച് വിമത സഖ്യവും പിളര്‍ന്നു

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.