Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പയ്യോളി എക്‌സ്പ്രസ് പുതിയ ട്രാക്കില്‍

ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയോഗം ഹൈദരാബാദില്‍ നടന്നതിനു തൊട്ടുപിന്നാലെയാണ് ദക്ഷിണ സംസ്ഥാനങ്ങളിലെ നാല് പ്രതിഭാശാലികള്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ ദക്ഷിണേന്ത്യയെ അവഗണിക്കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പൊള്ളത്തരവും ഈ തീരുമാനം തുറന്നുകാട്ടുന്നുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 8, 2022, 05:00 am IST
inEditorial

ദക്ഷിണേന്ത്യയില്‍ നിന്ന് നാല് പ്രമുഖരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തപ്പോള്‍ അതിലൊരാള്‍ നമ്മുടെ സ്വന്തം പി.ടി. ഉഷയായതില്‍ മലയാളികള്‍ക്കുള്ള അഭിമാനം പറഞ്ഞറിയിക്കാവുന്നതല്ല. നാമനിര്‍ദേശത്തിലൂടെ രാജ്യസഭയിലെത്തുന്ന ആദ്യ മലയാളി വനിതയും എട്ടാമത്തെ മലയാളിയുമാണ് ഉഷയെന്നത് വലിയ ബഹുമതി തന്നെയാണ്. തെന്നിന്ത്യന്‍ സംഗീത സാമ്രാജ്യത്തിന്റെ സിംഹാസനത്തില്‍ പതിറ്റാണ്ടുകളായി വിരാജിക്കുന്ന ഇളയരാജ, കര്‍ണാടകയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മഹാമാതൃകയായ വീരേന്ദ്ര ഹെഗ്‌ഡെ, തിരക്കഥാകൃത്തും സംവിധായകനുമെന്ന നിലയ്‌ക്ക് പ്രതിഭാശാലിയായ ആന്ധ്രയിലെ വിജയേന്ദ്ര പ്രസാദ് എന്നിവരാണ് മറ്റ് മൂന്നുപേര്‍. ഈ പദവിയിലെത്താന്‍ വേണ്ടതിലേറെ യോഗ്യതയുള്ളവരാണ് നാലു പേരും. ഒരാള്‍ക്കുപോലും ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമുണ്ടാവാനിടയില്ല. യോഗ്യതയും അര്‍ഹതയും നോക്കി സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ സവിശേഷമായ ശ്രദ്ധയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പുലര്‍ത്തുന്നത്. പ്രാഞ്ചിയേട്ടന്മാരെ സൃഷ്ടിച്ചുകൊണ്ടിരുന്ന പത്മ പുരസ്‌കാരങ്ങള്‍ക്ക് അടുത്തിടെയായി അര്‍ഹരാകുന്നവര്‍ ആരൊക്കെയാണെന്ന് നോക്കിയാല്‍ തന്നെ ഇത് വ്യക്തമാവും. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടും അംഗീകാരം ലഭിക്കാതെ പോയ എത്രയോ ആളുകളെയാണ് ഒരാളുടെയും സ്വാധീനമില്ലാതെ പത്മപുരസ്‌കാരങ്ങള്‍ തേടിയെത്തിയത്. സാംസ്‌കാരിക രംഗത്ത് വലിയ ശുദ്ധീകരണം തന്നെയാണ് ഇതിലൂടെ സംഭവിച്ചതെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയൊന്നുമില്ല.

കേരളത്തിലെ പയ്യോളി എന്ന ഉള്‍ഗ്രാമത്തില്‍ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് പി.ടി. ഉഷ കായികരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പങ്കെടുത്ത് നൂറിലേറെ മെഡലുകളാണ് ഉഷ നേടിയത്. ലോസേഞ്ചലസ് ഒളിമ്പിക്‌സില്‍ സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തിലാണ് ഈ സ്പിന്റ് റാണിക്ക്  മെഡല്‍ നഷ്ടമായത്. രാജ്യത്ത് ഇങ്ങനെയൊരു ദുര്യോഗം അനുഭവിക്കേണ്ടിവന്ന മറ്റൊരു കായികതാരം ഉണ്ടെന്നു തോന്നുന്നില്ല. ഇന്നത്തേതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ നമ്മുടെ കായികരംഗത്തെ സൗകര്യങ്ങള്‍ ഏറെ പരിമിതമായിരുന്ന ഒരു കാലത്താണ് ഉഷ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. ട്രാക്കിലിറങ്ങുമ്പോള്‍  നല്ലൊരു ബൂട്ടുപോലും ഇല്ലാതിരുന്നതിന്റെ അനുഭവം ഈ കായികതാരം ഒരിക്കല്‍ പങ്കുവച്ചിട്ടുണ്ട്. ആത്മാര്‍ത്ഥതയും സമര്‍പ്പണവുമാണ് കായികജീവിതത്തിലുടനീളം നേട്ടങ്ങള്‍ കൈവരിക്കാന്‍ ഉഷയ്‌ക്ക് സഹായകമായത്. ഒ.എം.നമ്പ്യാര്‍ എന്ന അനുഗൃഹീതനായ പരിശീലകന്റെ പിന്തുണയായിരുന്നു മറ്റൊരു ഘടകം. സ്വന്തം പരിശ്രമംകൊണ്ട് ജീവിതവിജയം കൈവരിച്ചയാളെന്ന നിലയ്‌ക്ക് ഉഷ പുതുതലമുറയ്‌ക്കു വലിയ പ്രചോദനമാണ്. കായികതാരമെന്ന നിലയ്‌ക്ക് ട്രാക്കില്‍നിന്ന് വിടപറഞ്ഞപ്പോഴും കായിക ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്നത് അവരുടെ മഹത്വമാണ്. ‘ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്’ എന്ന സ്ഥാപനം തുടങ്ങി പുതുതലമുറയിലെ കായികതാരങ്ങളെ പരിശീലിപ്പിക്കുന്നതിലാണ് ഉഷ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിര്‍ഭാഗ്യംകൊണ്ടു മാത്രം തനിക്ക് ലഭിക്കാതെ പോയ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ പിന്‍മുറക്കാരിലൂടെ നേടിയെടുക്കുകയാണ് ഉഷയുടെ സ്വപ്‌നം.  

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഒന്നിലേറെ തവണ കായിക മന്ത്രിയുടെ പദവി ഏറ്റെടുക്കാന്‍ ഉഷയ്‌ക്ക് ക്ഷണമുണ്ടായിരുന്നു. കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് ക്ഷണം വിനയത്തോടെ നിരസിക്കുകയായിരുന്നു. പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന മാനിച്ച് അവിടുത്തെ കായികതാരങ്ങളെ പരിശീലിപ്പിച്ചു. ഇപ്പോള്‍ രാജ്യസഭാംഗത്വം സ്വീകരിക്കുമ്പോള്‍ മലയാളികള്‍ അഭിമാനം കൊള്ളുന്നു. അര്‍ഹിക്കുന്ന അംഗീകാരമാണ് ‘പയ്യോളി എക്‌സ്പ്രസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഉഷയെ തേടിയെത്തിയിരിക്കുന്നത്. ‘ഇസൈ ജ്ഞാനി’യായ ഇളയരാജ പാര്‍ലമെന്റിന്റെ ഉപരിസഭയിലെത്തുന്നതും വലിയൊരു ആദരവാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള ഇളയരാജ ഏഴായിരത്തിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ദക്ഷിണകന്നട ജില്ലയിലെ ധര്‍മശാല മഞ്ജുനാഥ ക്ഷേത്രത്തിന് നേതൃത്വം നല്‍കുന്ന വീരേന്ദ്ര ഹെഗ്‌ഡെയുടെ ആരോഗ്യ-വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് മൂല്യവത്തായ സേവനങ്ങള്‍ ലോകപ്രശസ്തമാണ്. ഭാരതത്തിന്റെ സാംസ്‌കാരിക മഹിമ സിനിമാ രംഗത്ത് പ്രതിഫലിപ്പിക്കുന്നതില്‍ വിജയിച്ചയാളാണ് ബാഹുബലിയുടെ സംവിധായകന്‍ രാജ മൗലിയുടെ പിതാവായ വിജയേന്ദ്ര പ്രസാദ്. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയോഗം ഹൈദരാബാദില്‍ നടന്നതിനു തൊട്ടുപിന്നാലെയാണ് ദക്ഷിണ സംസ്ഥാനങ്ങളിലെ നാല് പ്രതിഭാശാലികള്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ ദക്ഷിണേന്ത്യയെ അവഗണിക്കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പൊള്ളത്തരവും ഈ തീരുമാനം തുറന്നുകാട്ടുന്നുണ്ട്.

Tags: രാജ്യസഭP.T Usha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

India

‘ഖേലോ ഇന്ത്യ’ പദ്ധതിക്കായി 1000 കോടി; കായിക മേഖലയ്‌ക്ക് ഊര്‍ജ്ജമേകും: പി.ടി. ഉഷ

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് വേണ്ടി പി.ടി. ഉഷ എംപി മുരുഗണിയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു
Kerala

ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നാട്; പാലക്കാട്ടെ ഒരു ഗ്രാമം ദത്തെടുക്കും: പി.ടി. ഉഷ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.