Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കനത്ത മഴ: കാസർകോട് പരക്കെ നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, പലകുടുംബങ്ങളും താമസം മാറി, സീതാംഗോളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി

കാസര്‍കോട് നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തളങ്കര പടിഞ്ഞാര്‍, ബങ്കരക്കുന്ന് കുദൂര്‍, തുരുത്തി, ചെമ്മനാട്, പെരുമ്പള, മധൂര്‍ ക്ഷേത്രത്തിലും പടഌതുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 10:04 am IST
inKasargod

കാസര്‍കോട്: തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് കാസർകോട് ജില്ലയിൽ പരക്കെ നാശ നഷ്ടം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. കാസര്‍കോട് ഫയര്‍സ്‌റ്റേഷന് മുകളില്‍ മരം ഒടിഞ്ഞ് വീണു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോ.ജനാര്‍ദ്ദനന്‍ നായ്‌കിന്റെ നുള്ളിപ്പാടി പിഎംഎസ് റോഡിലെ വീട്ടിലേക്ക് മരം ഒടിഞ്ഞ് വീണു. തീരദേശ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്.

മഴവെള്ളം ഒഴുകി പോവാന്‍ സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. പലകുടുംബങ്ങളും താമസം മാറി. കാസര്‍കോട് നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തളങ്കര പടിഞ്ഞാര്‍, ബങ്കരക്കുന്ന് കുദൂര്‍, തുരുത്തി, ചെമ്മനാട്, പെരുമ്പള, മധൂര്‍ ക്ഷേത്രത്തിലും പടഌതുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറിട്ടുണ്ട്.  

വെള്ളം ഒഴുകി പോവാന്‍ സൗകര്യമില്ലാത്തത് കാരണം ചൂരി കാളിയങ്കാട്ട് ഏതാനും വീടുകളില്‍ വെള്ളം കയറി. മഞ്ചേശ്വരത്തെ ഒരു വീട്ടില്‍ വെള്ളം കയറിയതില്‍ ഫയര്‍ ഫോഴ്‌സെത്തി മാറ്റി പാര്‍പ്പിച്ചു. സീതാംഗോളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. ഈ ഭാഗത്ത് വാഹനഗതാഗതവും തടസപ്പെട്ടു. പോലീസ് എയ്ഡ് പോസ്റ്റില്‍ വെള്ളം കയറിയിട്ടുണ്ട്. ഓട്ടോസ്റ്റാന്റ് വെള്ളത്തിനിടയിലായതോടെ ഓട്ടോ സര്‍വീസും നടത്താനാകുന്നില്ല. ബസുകള്‍ക്കും ടൗണില്‍ കടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സീതാംഗോളി ടൗണില്‍ ബസ് കയറാനെത്തുന്നവര്‍ ഇതോടെ ദുരിതത്തിലായി. ശക്തമായ മഴയില്‍ ചെര്‍ക്കള ബാളക്കണ്ടത്തില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറുമെന്ന ഭീഷണിയിലാണ്. 

കുമ്പള: മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂര്‍ വില്ലേജില്‍ നാഷണല്‍ ഹൈവേ റോഡ് വികസന പ്രവൃത്തി നടക്കുന്നതിനാല്‍ റോഡില്‍ നിന്നും വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.  കുമ്പള റെയിവേ സ്റ്റേഷനില്‍ വെള്ളം കയറി.ദേശീയ പാതയില്‍ നിന്നടക്കം വെള്ളം സ്റ്റേഷനിലേക്ക് ഇരച്ച് കയറിയിരുന്നു. ടിക്കറ്റ് കൗണ്ടറിലും പ്ലാറ്റ് ഫോമിലും മലിനജലം ഒഴുകി.റോഡില്‍ നിന്ന് താഴ്ചയിലാണ് കുമ്പള റെയിവേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടാണ് ഇവിടെ വെള്ളം കയറുന്നത്.  

വെള്ളരിക്കുണ്ട്: മലയോരത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. ബളാല്‍ പഞ്ചായത്തിലെ എടത്തോട് വീടിന് മുകളില്‍ മരംവീണ് വാട്ടര്‍ ടാങ്ക് തകര്‍ന്നു. എ.വി.കണ്ണന്റെ വീടിന് മുകളിലേക്കാണ് തേക്ക് മരം കടപുഴകിയത്.പരപ്പച്ചാലില്‍ മരം വീണ് രണ്ട് ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞു വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.

ബോവിക്കാനം: മതിലിടിഞ്ഞു വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. മുളിയാര്‍ ബാലനടുക്കയിലെ റൈനയുടെ പുതുതായി നിര്‍മിച്ച വീടിന് മുകളിലേക്കാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതില്‍ തകര്‍ന്ന് വീണത്. മതിലിലെ കല്ലുകള്‍ വീണ് വീടിന്റെ ജനലുകള്‍ തകരുകയും ചുമരുകള്‍ക്കും, മേലേ കെട്ടിയ പയര്‍ പറ്റുകള്‍ക്കും വിള്ളല്‍ വീഴുകയും ചെയ്തു. വീടിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ജലസംഭരണിയും പൈപ്പ് ലൈനുകള്‍ തകര്‍ന്നു.

നീലേശ്വരം: പുതുക്കൈയില്‍ വീണ്ടും കിണര്‍ താഴ്ന്നു. ബി.ലക്ഷ്മിയുടെ ആള്‍മറയോടെയുള്ള കിണറാണ് താഴ്ന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ ദിവസംഅയല്‍വാസിയായ പി.സുരേന്ദ്രന്റെ കിണറും തകര്‍ന്നിരുന്നു. വീടും അപകടാവസ്ഥയിലാണ്. മടിക്കൈ വില്ലേജിലെ കുഞ്ഞിരാമന്റെ വീടിന് മുകളില്‍ മരം വീണു. ക്ലായിക്കോട് വില്ലേജിലെ പി.ഗോപി, നീലേശ്വരം വില്ലേജിലെ അമ്മാളു എന്നിവരുടെ വീടുകളും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ അഴിത്തല കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ സംഗീത ഷാജിയുടെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. വീട്ടില്‍ ഉറങ്ങുകയായിരുന്നു കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തകര്‍ന്ന സംഗീതയുടെ വീടിന് 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗോപിയുടെ വീടിന് 10,000 രൂപയുടെയും മറ്റു വീടുകള്‍ക്ക് 15,000 രൂപയുടെയും നഷ്ടം സംഭവിച്ചു.

കാഞ്ഞങ്ങാട്: മാവുങ്കാല്‍ ടൗണില്‍ വെള്ളം കയറി. കടകളിലേക്കു വെള്ളം കയറുന്ന അവസ്ഥയാണുണ്ടായത്.ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് പല സ്ഥലങ്ങളിലായി കൂട്ടിയിട്ടതിനാലാണ് വെളളം കെട്ടിക്കിടക്കുന്നത്. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ അന്‍സാരിയുടെ വീട്ടിനുമുന്നില്‍ വൈദ്യുതി കമ്പി പൊട്ടി വീണു.  

വൈദ്യുതി പ്രവഹിച്ചിരുന്ന കമ്പി രാവിലെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹോസ്ദുര്‍ഗ് താലൂക്കില്‍ ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

Tags: KasaragodfloodRain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.