Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നാടിനെ നയിക്കാന്‍ ‘നാവിക്’

ഇനി പഴയ ഒരു സംഭവം കേള്‍ക്കുക. നടന്നത് 1999 ല്‍. അന്നൊരിക്കല്‍ ചതിയന്മാരായ അയല്‍രാജ്യത്തിന്റെ സൈന്യം പാതിരായുടെ മറവില്‍ നമ്മുടെ കാര്‍ഗില്‍ മലകള്‍ കീഴടക്കി. കടന്നെത്താന്‍ ഏറെ ദുര്‍ഘടമായ മഞ്ഞുമൂടിയ കൊടുമുടികള്‍ ശത്രുവിന്റെ കയ്യിലായി. മലനിരകളെക്കുറിച്ചറിയാനും ശത്രുവിന്റെ സൈന്യവിന്യാസം അറിയാനും നാം ജിപിഎസിന്റെ ഉടമസ്ഥനായ അമേരിക്കയെ സമീപിച്ചു. സഹായം ചോദിച്ചു. പക്ഷേ സഹായം നിഷേധിച്ച അമേരിക്ക നമ്മെ അപമാനിച്ചു. സ്വന്തം ശക്തിയും ബുദ്ധിയും കൊണ്ട് ഭാരതം കാര്‍ഗില്‍ തിരിച്ചുപിടിച്ചു.

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Jul 3, 2022, 06:19 am IST
in Varadyam

അറിയാ വഴികളിലൂടെ ആദ്യയാത്രക്കൊരുങ്ങുമ്പോള്‍ ആദ്യമോര്‍ക്കുന്ന പേരാണ് ജിപിഎസ്. കൊച്ചുകുട്ടികള്‍ക്കുപോലും പരിചിതമാണ് ഈ ജിപിഎസ് അഥവാ ഗ്ലോബല്‍ ഭൂഗോളത്തിനു കാവല്‍നില്‍ക്കുന്ന വലിയൊരു ഉപഗ്രഹശൃംഖല. നാട്ടിന്‍പുറത്തെ ഇടവഴിയും കാട്ടിനുള്ളിലെ കുടിലുമൊക്കെ മുട്ടില്ലാതെ കാട്ടിത്തരുന്ന അത്ഭുതത്തിനു പിന്നില്‍ ഈ ഉപഗ്രഹങ്ങളാണ്. കരയിലെ കാറുകളെയും കടലിലെ കപ്പലുകളെയും മുതല്‍ വിമാനങ്ങളെയും മിസൈലുകളെയും വരെ അവ കൃത്യ സ്ഥലത്തെത്തിക്കുന്നു. യുദ്ധകാലത്തും സമാധാന കാലത്തും ഒരുപോലെ വിശ്വസ്തനായ സംവിധാനം.

ഇനി പഴയ ഒരു സംഭവം കേള്‍ക്കുക. നടന്നത് 1999 ല്‍. അന്നൊരിക്കല്‍ ചതിയന്മാരായ അയല്‍രാജ്യത്തിന്റെ സൈന്യം പാതിരായുടെ മറവില്‍ നമ്മുടെ കാര്‍ഗില്‍ മലകള്‍ കീഴടക്കി. കടന്നെത്താന്‍ ഏറെ ദുര്‍ഘടമായ മഞ്ഞുമൂടിയ കൊടുമുടികള്‍ ശത്രുവിന്റെ കയ്യിലായി. മലനിരകളെക്കുറിച്ചറിയാനും ശത്രുവിന്റെ സൈന്യവിന്യാസം അറിയാനും നാം ജിപിഎസിന്റെ ഉടമസ്ഥനായ അമേരിക്കയെ സമീപിച്ചു. സഹായം ചോദിച്ചു. പക്ഷേ സഹായം നിഷേധിച്ച അമേരിക്ക നമ്മെ അപമാനിച്ചു. സ്വന്തം ശക്തിയും ബുദ്ധിയും കൊണ്ട് ഭാരതം കാര്‍ഗില്‍ തിരിച്ചുപിടിച്ചു.

അന്ന് നാം ഒരു തീരുമാനമെടുത്തു. നമുക്കു സ്വന്തമായ ഒരു ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖല വേണം. നമ്മുടെ ബഹിരാകാശ സംഘടനയായ ഐഎസ്ആര്‍ഒ അതിന് നേതൃത്വം നല്‍കി. അങ്ങനെ ഇന്ത്യന്‍ റീജിയനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം ജനിച്ചു. ചുരുക്കപ്പേര് ഐആര്‍എന്‍എസ്എസ്. ഈ സംവിധാനത്തെയാണ് അല്‍പ്പം കൂടി പരിഷ്‌കരിച്ച് നമ്മുടെ പ്രധാനമന്ത്രി ‘നാവിക്’ എന്ന പേര് നല്‍കിയത്. നാവിഗേഷന്‍ ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍ എന്നതിന്റെ ചുരുക്കപ്പേര്. ഇന്ത്യ സ്വയമായി രൂപപ്പെടുത്തിയ ആദ്യ നാവിക് ഉപഗ്രഹം 2013 ജൂലൈ ഒന്നിന് വിക്ഷേപിച്ചു.

ഇന്ത്യാ മഹാരാജ്യത്തിന്റെ മുക്കും മൂലയും നിമിഷംപ്രതി അരിച്ചുപെറുക്കുന്ന എട്ട് ഉപഗ്രഹങ്ങളാണ് ഇന്ന് നാവികിന്റെ കരുത്ത്. ഇനിയും മൂന്ന് ഉപഗ്രഹങ്ങള്‍ കൂടി അതിനൊപ്പം എത്തുമെന്നും അറിയുന്നു. ഇന്ത്യയുടെ ഭൂഭാഗങ്ങള്‍ക്കു പുറമെ നമ്മുടെ അതിര്‍ത്തിക്ക് പുറത്തേക്ക് 1500കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂപ്രദേശങ്ങളും നാവിക് കൃത്യമായി കാണിച്ചു തരും. നമ്മുടെ അയല്‍രാജ്യങ്ങളെല്ലാം നാവികിന്റെ നിരന്തര നിരീക്ഷണത്തില്‍ വരുമെന്ന് സാരം. കൃത്യതയുടെ കാര്യത്തില്‍ നാവിക്  അമേരിക്കയുടെ ജിപിഎസ്സിനെക്കാള്‍ വളരെ മുന്നിലാണ്. കാരണം ജിപിഎസ് ഗതിനിര്‍ണയത്തിന് ഉപയോഗിക്കുന്നത് സിങ്കിള്‍ ബാന്‍ഡ് ഫ്രിക്വന്‍സിയാണെങ്കില്‍ നാവിക് പ്രവര്‍ത്തിക്കുന്നത് ഡബിള്‍ ബാന്‍ഡ് ഫ്രിക്വന്‍സിയിലാണ്. അതുകൊണ്ടുതന്നെ 55 ഉപഗ്രഹങ്ങളുടെ കരുത്തുള്ള ജിപിഎസ്സിനെക്കാളും ‘എന്‍ക്രിപ്റ്റ്’ സേവനം തരുന്ന നാവിക് നമുക് സ്വീകാര്യനാകുന്നു.  

വണ്ടി ഓടിക്കുമ്പോള്‍ വഴി പറഞ്ഞുകൊടുക്കുക മാത്രമല്ല നാവിക് നല്‍കുന്ന സഹായം, ദുരന്ത നിയന്ത്രണം, വാഹനങ്ങളെ തെരഞ്ഞ് കണ്ടുപിടിക്കുക, മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനം, കിറുകൃത്യതയുള്ള സമയ നിയന്ത്രണം, പിഴവില്ലാത്ത ഭൂപടം തയ്യാറാക്കല്‍, ഭൗമ വിവര ശേഖരണം, ഗതി നിര്‍ണയം, സന്ദേശ കൈമാറ്റം, രാജ്യത്തിന്റെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളിലെല്ലാം നാവിക് സഹായത്തിനെത്തും. നാവിക് അനുദിനം അതിന്റെ പ്രവര്‍ത്തനം വികസിപ്പിച്ചു വരികയാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണെങ്കില്‍ക്കൂടി ഈ പ്രാദേശിക ഗതി നിര്‍ണയ സംവിധാനം ഇനിയും വികസനത്തിനൊരുങ്ങുകയാണ്. ഗവേഷണവും വികസനവും ശക്തമാക്കുന്നതിന്റെ ഭാഗമായി പല സംയുക്ത സംരംഭങ്ങളും ഇന്ന് നിലവിലുണ്ട്.

അമേരിക്കയുടെ ജിപിഎസ്സിനു പുറമെ റഷ്യയുടെ ഗ്ലോനാസ്, ചൈനയുടെ ബീഡോ, യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ തുടങ്ങിയ ഗതിനിര്‍ണയ സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. അവയ്‌ക്കൊപ്പം ഭാരതത്തിന്റെ അഭിമാനമായി ‘നാവിക്’ കൂടി ചേരുമ്പോള്‍ അത് നമ്മുടെ ആത്മാഭിമാനത്തിന്റെ പ്രതീകമാവുന്നു.

മൊയിന്‍ ദ്വീപ്

ലോകത്തിലെ ഏറ്റവും ചെറിയ നാഷനല്‍ പാര്‍ക്ക് അഥവാ ദേശീയോദ്യാനം എന്ന പേരിന് അര്‍ഹത നേടിയ സ്ഥലമാണ് മൊയിന്‍ ദ്വീപ്.  

ഇന്ത്യാ മഹാസമുദ്രത്തില്‍ സീഷെല്‍സ് ദ്വീപ് സമൂഹത്തിലെ വലിയ ദ്വീപായ ‘മൊഹെ’യില്‍നിന്ന് നാലരകിലോമീറ്റര്‍ അകലെയാണ് മൊയിന്‍ ദ്വീപ്. നീളം അരകിലോമീറ്റര്‍. വീതി കേവലം കാല്‍ കിലോ മീറ്റര്‍. ആകെ വിസ്തൃതി 0.99 ചതുരശ്ര കിലോമീറ്റര്‍ മാത്രം.

കാടുംപടലും കണി കാണാന്‍ പോലുമില്ലാതെ കിടന്ന ഈ പഞ്ചാരമണല്‍ ദ്വീപ് 1962ല്‍ ഒരു പത്രപ്രവര്‍ത്തകനായ ബ്രണ്ടന്‍ ഗ്രിംഷോ വിലയ്‌ക്കു വാങ്ങിയതാണ്. കേവലം 8000 പൗണ്ട് പ്രതിഫലമായി നല്‍കി. ടാന്‍സാനിയയില്‍ ജൂലിയസ് നെരേരയുടെയും മറ്റും അടുത്ത ചങ്ങാതിയായിരുന്ന ബ്രണ്ടന്‍ കിഴക്കന്‍ ആഫ്രിക്കയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്നു. ഒപ്പം ഒരു കറകളഞ്ഞ പരിസ്ഥിതി പ്രേമിയും. വിപ്ലവങ്ങള്‍ തുടര്‍ക്കഥയായ ആഫ്രിക്കയില്‍നിന്ന് ആശ്വാസം തേടിയെത്തിയ ബ്രണ്ടന്‍ മൊയിന്‍ ദ്വീപിന്റെ  ഭൂമി ശാസ്ത്രം മാറ്റിമറിച്ചു. മരം നട്ടു. പുല്ലു പിടിപ്പിച്ചു. ആമകള്‍ക്ക് നഴ്‌സറിയൊരുക്കി. ആധുനിക ലോകത്തിന്റെ കൃത്രിമ വികസനമൊന്നും തന്റെ ദ്വീപില്‍ വേണ്ടെന്നു തീരുമാനിച്ചു.

ഒരിക്കല്‍ കടല്‍ക്കൊള്ളക്കാരുടെ ആവാസ കേന്ദ്രമായിരുന്നു മൊയിന്‍ ദ്വീപ്. നിധികള്‍ ഒളിച്ചതും ഒളിച്ച നിധിക്കായി അവര്‍ ഊഴമിട്ട് തിരഞ്ഞതും ഒടുവില്‍ ജീവനൊടുങ്ങിയപ്പോള്‍ കല്ലറയില്‍ അടക്കിയതുമൊക്കെ ഇവിടെയാണ്. കല്ലറകള്‍ കണ്ട ഭാഗത്തെ ബീച്ചിന് പൈറേറ്റ് കോവ് (കൊള്ളക്കാരുടെ അഴി)എന്ന പേരും നല്‍കി. കൊള്ളക്കാര്‍ക്ക് തങ്ങള്‍ അന്വേഷിച്ച നിധി കിട്ടിയില്ല. പക്ഷേ ബ്രണ്ടന്‍ ആ ദ്വീപിനെ ഭൂമിയിലെ അമൂല്യനിധിയാക്കി മാറ്റി. താന്‍ 8000 പൗണ്ട് നല്‍കി വാങ്ങിയ ദ്വീപിന് 500 ലക്ഷം പൗണ്ട് നല്‍കി വാങ്ങാന്‍ ആളെത്തിയെങ്കിലും ബ്രണ്ടന്‍ കുലുങ്ങിയില്ല.

2007 ല്‍ തന്റെ സഹായിയായ റിനെ അന്റോണിയോ മരിച്ചതോടെ ബ്രണ്ടന്‍ ദ്വീപിന്റെ ഭാവിയെപ്പറ്റി ചിന്തിച്ചു തുടങ്ങി. അതിനെ ഒരു ട്രസ്റ്റിന്റെ കീഴില്‍ കൊണ്ടുവന്നു. 2009 ല്‍ അദ്ദേഹം സീഷെല്‍സ് പരിസ്ഥിതി മന്ത്രാലയവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലോകത്തെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക് ജനിച്ചു-മൊയിന്‍ ഐലന്റ് നാഷണല്‍ പാര്‍ക്ക്. കാടും മരവും വിനോദ സഞ്ചാര വ്യവസായമാക്കി ലാഭം കൊയ്യാന്‍ മിനക്കെടുന്ന കാലത്ത് ബ്രണ്ടന്‍ തന്റെ ദ്വീപിനെ മനോഹരമായ ഒരു വനമാക്കി സര്‍ക്കാരിന് തിരികെ നല്‍കി. മാവും തെങ്ങും മുതല്‍ മഹാഗണിവരെ നിറഞ്ഞ ഈ ദ്വീപില്‍ ഇന്ന് 16000 മരങ്ങളുണ്ട്. എല്ലാം വിവിധ വര്‍ഗങ്ങളില്‍ പെട്ടവ. ലോകത്തിലെ ഏത് നാഷണല്‍ പാര്‍ക്കില്‍ ഉള്ളതിനെക്കാളും മരസാന്ദ്രത(ചതുരശ്ര മീറ്ററില്‍)യും മരവര്‍ഗങ്ങളും ഉള്ളത് മൊയിന്‍ ദ്വീപിലാണത്രേ. 2012 ല്‍ ബ്രണ്ടന്‍ അന്തരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഹരിത സ്വപ്‌നങ്ങള്‍ ഇന്നും മൊയിനില്‍ പീലി വിരിച്ചു നില്‍ക്കുന്നു. ഭൂമിക്ക് ഹരിത ഗീതം കുറിച്ച ഈ പച്ച മനുഷ്യന് സ്വസ്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

Kottayam

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

India

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

Kerala

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

പുതിയ വാര്‍ത്തകള്‍

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.