Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവ് താക്കറെയെ വീഴ്‌ത്തിയ പ്രധാന അഞ്ച് തെറ്റുകള്‍ എന്തൊക്കെ? മഹാരാഷ്‌ട്രയില്‍ നിന്നുയരുന്നത് കുടുംബവാഴ്ചയ്‌ക്ക് എതിരായ താക്കീതും

ആദ്യത്തെ പിഴവ് കോണ്‍ഗ്രസിനും ഒരു വലിയ പാഠമാണ്. കുടുംബവാഴ്ചയ്‌ക്ക് ചുറ്റുമായി ഒരു പാര്‍ട്ടി കറങ്ങിയാല്‍ അണികള്‍ അത് അധികനാള്‍ സഹിയ്‌ക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2022, 07:07 pm IST
in India

മുംബൈ:ഉദ്ധവ് താക്കറെയുടെ ഭാഗത്ത് നിന്നുണ്ടായ അഞ്ച്  പിഴവുകളാണ് ശിവസേന ഭരണത്തെ പ്രതിസന്ധിയിലാക്കിയത്. അതിലെ 

1.ആദ്യത്തെ പിഴവ് കോണ്‍ഗ്രസിനും ഒരു വലിയ പാഠമാണ്. കുടുംബവാഴ്ചയ്‌ക്ക് ചുറ്റുമായി ഒരു പാര്‍ട്ടി കറങ്ങിയാല്‍ അണികള്‍ അത് അധികനാള്‍ സഹിയ്‌ക്കില്ല.  

മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ഉദ്ധവ് താക്കറെ രണ്ടാം സ്ഥാനക്കാരനായ ഏക്നാഥ് ഷിന്‍ഡെയെപ്പോലും മറന്നു. പകരം വാത്സല്യമുള്ള മകന്‍ ആദിത്യ താക്കറെയ്‌ക്കും നിശ്ചയദാര്‍ഡ്യക്കാരിയായ ഭാര്യ രശ്മി താക്കറെയ്‌ക്കും വഴങ്ങി. ഈ മൂന്നുപേരുടെയും വിരലുകളില്‍ അധികാരചക്രം ചുറ്റിത്തിരിഞ്ഞു. പിന്നെ ഇവരുടെ വേണ്ടപ്പെട്ടവരായ അനുയായികളായ സഞ്ജയ് റാവുത്തും വക്താവ് പ്രിയങ്ക ചൗധരിയും ആവുംവിധം അധികാരം കയ്യാളി. സഞ്ജയ് റാവുത്തിന്റെ അഹങ്കാരം ഈ രണ്ടര വര്‍ഷത്തെ ഭരണത്തിനുള്ളില്‍ മഹാരാഷ്‌ട്രക്കാര്‍ കണ്ടതാണ്. ഈ കുടുംബവാഴ്ചയാണ് ശിവസേന എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയത്. 

2. രണ്ടാമത്തെ പിഴവ് ഒരു മുഖ്യമന്ത്രിക്ക് വേണ്ട ഗുണനിലവാരം ഉദ്ധവ് താക്കറെയ്‌ക്കുണ്ടായിരുന്നില്ല എന്നതാണ്. ഉദ്ധവ് താക്കറെയുടെ പ്രവര്‍ത്തന ശൈലി ഒരു ബ്യൂറോക്രാറ്റിന്‍റേതുപോലയാണ്. അല്ലാതെ രാഷ്‌ട്രീയനേതാവിന്റെതല്ല. ശിവസേനയിലെ മന്ത്രിമാര്‍ക്കുകൂടി ആശയവിനിമയം നടത്താനാവാത്ത സ്ഥിതിയാണ്. പിന്നെ മറ്റ് പാര്‍ട്ടിക്കാരുടെ കാര്യമം പറയേണ്ടല്ലോ. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെയല്ല, മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു സഖ്യസര്‍ക്കാരിനെയാണ് അദ്ദേഹം മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന കാര്യം ഉദ്ധവ് താക്കറെ മറുന്നു.  

3. മോദി സര്‍ക്കാരുമായി സ്വീകരിച്ച ഏറ്റുമുട്ടലിന്റെ പാത വിനയായി. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയോട് ഒരു സൗഹൃദ സമീപനം ഉദ്ധവ് താക്കറെ പുലര്‍ത്തേണ്ടതായിരുന്നു. പ്രധാനമന്ത്രിയോട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള ഒരു ബന്ധം നിലനിര്‍ത്തേണ്ടതായിരുന്നു. അതുണ്ടായില്ല. കേന്ദ്രം അഴിമതിക്കാരായ മന്ത്രിമാരെ വേട്ടയാടി എന്നത് ശരിയാണ്. എന്‍സിപി മന്ത്രിമാരായ നവാബ് മാലിക്കും അനില്‍ ദേശ്മുഖും ജയിലില്‍ അഴിയെണ്ണുന്നു. മൂന്നാമത്തെ മന്ത്രി അനില്‍ പരബു മിക്കവാറും ഈയാഴ്ച അറസ്റ്റിലായേക്കും.  

4. ബ്യൂറോക്രസിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നതും ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പരാജയമായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണങ്ങള്‍ ബ്യൂറോക്രസിയുടെ വിശ്വാസ്യത തകര്‍ത്തു.  

5. എന്‍സിപി, കോണ്‍ഗ്രസ് എന്നീ സഖ്യകക്ഷികള്‍ക്ക് വേണ്ടി ഹിന്ദുത്വയില്‍ വെള്ളം ചേര്‍ത്തത് വലിയ വിനയായി. ശരത് പവാറും സോണിയാഗാന്ധിയും ചേര്‍ന്ന് മുഖ്യമന്ത്രിക്കസേര നീട്ടിക്കൊടുത്തത് ഉദ്ധവ് താക്കറെയുടെ നാശത്തിലേക്കുള്ള വഴി കാണിക്കലായിരുന്നു. അതുവഴി മറ്റ് വകുപ്പുകളില്‍ ഈ പാര്‍ട്ടികള്‍ അഴിമതി ആവോളം നടത്തി. എവിടെയൊക്കെ ഹിന്ദുത്വത്തെ തളര്‍ത്താന്‍ കഴിയുമൗാ അതെല്ലാം ചെയ്തു. സിഎഎ വിരുദ്ധ പോരാട്ടം, നടി കങ്കണ റണാവത്തിനെതിരായ നടപടി, മുസ്ലിം പള്ളികളില്‍ ഉറക്കെ വാങ്ക് വിളിക്കുന്നത് ഒഴിവാക്കാനോ അതിനെതിരെ നടപടിയെടുക്കാനോ കാണിച്ച വൈമുഖ്യം, ഇതിനിതിരെ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പറഞ്ഞ നവ്നീത് കൗര്‍ റാണയെയും ഭര്‍ത്താവ് രവി റാണെയെയും പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയത്, റാസ അക്കാദമിയുടെയും മറ്റ് തീവ്ര സംഘടനകളുടെയും നേതൃത്വത്തില്‍ ഇസ്ലാമിക ശക്തികള്‍ അഴിഞ്ഞാടിയപ്പോള്‍ പ്രതികരിക്കാതെ മൗനം പാലിച്ചത്. അങ്ങിനെ ഹിന്ദുത്വയ്‌ക്കെതിരായ എത്രയോ നടപടികള്‍ ശിവസേനയുടെ അണികളെ വരെ ബാധിച്ചു. 

Tags: ഏക്നാഥ് ഷിന്‍‍ഡെNcpDynasty PoliticsUddhav ThackerayShiv Senaമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിസഞ്ജയ് റാവത്ത്ഉദ്ധവ് താക്കറെപ്രിയങ്ക ചതുര്‍വേദിcongressരശ്മി താക്കറേHindutva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിലിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് 6 യു ഡി എഫ് കൗണ്‍സിലര്‍മാര്‍

India

കോൺഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ; രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനർജി

India

മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ചിട്ടില്ല, കൂടിക്കാഴ്ച സൗഹൃദപരമെന്ന് ജയറാം രമേശ്

India

രാജ്യസഭാ സ്ഥാനാര്‍ത്ഥി വിവാദം: കേസ് വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്ന്

India

മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; ഉപാധ്യക്ഷയാക്കാമെന്ന് വാഗ്ദാനം, അഭിഷേക് ബാനർജിക്കും ക്ഷണം

പുതിയ വാര്‍ത്തകള്‍

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.