Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ തലസ്ഥാനത്തേക്ക്; ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ഏഴാമത്തെ ആശുപത്രി തിരുവനന്തപുരത്ത്

ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ഏഴാമത്തെ ആശുപത്രിയാവും തലസ്ഥാനത്തേത്. ആദ്യഘട്ടത്തില്‍ 350 കിടക്കകളായിരിക്കും പ്രവര്‍ത്തനക്ഷമമാകുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 12:14 pm IST
inBusiness

തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലെയും ഇന്ത്യയിലെയും ആരോഗ്യസേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ തിരുവനന്തപുരത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പ്രഖ്യാപിച്ചു. അഞ്ഞൂറ് കോടി രൂപയാണ് പദ്ധതിക്കായുള്ള നിക്ഷേപം. 5.76 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയില്‍ 550 കിടക്കകളും ഇന്റഗ്രേറ്റഡ് അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളുമുണ്ടാവും. ആക്കുളം ലുലുമാളിനു സമീപം ഏഴേക്കര്‍ ഭൂമിയിലാണ് ആശുപത്രിസമുച്ചയം വരിക. 2024 ഓടെ ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

 ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ഏഴാമത്തെ ആശുപത്രിയാവും തലസ്ഥാനത്തേത്. ആദ്യഘട്ടത്തില്‍  350 കിടക്കകളായിരിക്കും  പ്രവര്‍ത്തനക്ഷമമാകുക. കൂടാതെ ഒരു ലക്ഷം  ചതുരശ്ര അടി വിസ്തൃതിയുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും. ആസ്റ്റര്‍ ഗ്രൂപ്പ് നിലവില്‍ എണ്ണായിരത്തിലധികം പേര്‍ക്കാണ് കേരളത്തില്‍ തൊഴില്‍ നല്‍കുന്നത്. ആസ്റ്റര്‍ ക്യാപിറ്റല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 2000 പേര്‍ക്കുകൂടി കൂടുതലായി ജോലി ലഭ്യമാകും.

 കാര്‍ഡിയാക് സയന്‍സസ്, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്, ന്യൂറോ സയന്‍സസ്, ഓര്‍ത്തോപീഡിക്‌സ്, ഓങ്കോളജി, യൂറോളജി ആന്‍ഡ് നെഫ്രോളജി, ഗ്യാസ്‌ട്രോ സയന്‍സസ്, വുമണ്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍നസ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് പ്രത്യേക മികവിന്റെ കേന്ദ്രങ്ങള്‍ ആശുപത്രിയിലുണ്ടാകും. ഹൈ ഡിപന്‍ഡന്‍സി യൂണിറ്റുകള്‍, എന്‍ഐസിയു, പിഐസിയു, ട്രാന്‍സ്പ്ലാന്റ് ഐസിയു, ഡേകെയര്‍ സപ്പോര്‍ട്ട്, 24 മണിക്കൂര്‍ ട്രോമ ആന്‍ഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്ന ഒപിഡി, ഐപിഡി, ഐസിയു സൗകര്യങ്ങള്‍ക്ക് പുറമെ റോബോട്ടിക്‌സ്, ന്യൂ ജനറേഷന്‍ സിസ്റ്റംസ് എന്നിവയും ക്രമേണ അവതരിപ്പിക്കും.

 കേരളത്തില്‍ നിക്ഷേപം നടത്താന്‍ പലര്‍ക്കും മടിയാണെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു. ആസാദ് ഗ്രൂപ്പ് കേരളത്തില്‍ 2500 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ആര്‍ക്കും നിക്ഷേപം നടത്താനുള്ള അനുകൂല സാഹചര്യം കേരളത്തിലുണ്ട്. എന്നാല്‍ പദ്ധതികള്‍ക്ക് അനുമതി കിട്ടാന്‍ പ്രയാസമുണ്ട്. നിയമത്തിന്റെ നൂലാമാലകള്‍ തടസങ്ങളുണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് ഭൂമി സംബന്ധമായ വിഷയങ്ങളില്‍. ഭരണരംഗത്തെ ഉന്നതര്‍ക്ക് പദ്ധതികള്‍ സുഗമമായി നടക്കണമെന്ന് അതിയായ ആഗ്രഹമുണ്ടാകുന്നുണ്ടെങ്കിലും  താഴേതട്ടില്‍ വേണ്ട പുരേഗതിയുണ്ടാവില്ല. തന്നെപോലുള്ള വ്യവസായികള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടായിട്ടില്ല. എന്നാല്‍ ഇടത്തരക്കാരായ നിക്ഷേപകര്‍ക്ക് പ്രതിസന്ധിയുണ്ടാവുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് രാഷ്‌ട്രീയരംഗത്തുനിന്നൊക്കെ വളരെ പോസിറ്റീവായി സമീപനമാണുണ്ടാകുന്നത്.  വരുംകാലങ്ങളില്‍ ഇതിലും വേഗം കാര്യങ്ങള്‍ നടക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള നിലവാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കി വിദേശത്തുനിന്ന് അടക്കമുള്ള മെഡിക്കല്‍ പ്രൊഫഷണലുകളെയും രോഗികളെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനു ആസ്റ്റര്‍ ക്യാപിറ്റല്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാര്‍മസികള്‍, ലാബുകള്‍ എന്നിവ കേരളത്തില്‍ വിപുലമാക്കും. വീടുകളില്‍ മരുന്നും ചികിത്സയുമെത്തിക്കുന്നതിനുവേണ്ട പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

 ആസ്റ്റര്‍ ഗ്രൂപ്പിന്റെ തിരുവനന്തപുരത്തേക്കുള്ള ചുവടുവയ്‌പ്പ് വലിയ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് നോക്കിക്കാണുന്നതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.  രാജ്യത്ത് മിതമായ നിരക്കില്‍ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്ന സ്ഥാപനമായ ആസ്റ്ററിന് സാധാരണക്കാര്‍ക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങളും, നൂതന ക്ലിനിക്കല്‍ നടപടിക്രമങ്ങളും, കുറ്റമറ്റ പ്രവര്‍ത്തനരീതികളും അടങ്ങിയ  ലോകോത്തര നിലവാരത്തിലുള്ള സേവനം തലസ്ഥാനത്തെ ആശുപത്രിയിലൂടെ നല്‍കാന്‍ കഴിയുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ഇന്ത്യ ഹെഡ് ക്ലിനിക്കല്‍ എക്‌സെലന്‍സ് ഡോ. ആശ കിഷോര്‍ പറഞ്ഞു.

 15 ആശുപത്രികള്‍, 11 ക്ലിനിക്കുകള്‍, 131 ഫാര്‍മസികള്‍, 114 ലാബുകള്‍, പിഇസികള്‍ എന്നിവയുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് രാജ്യത്ത് കേരളം, കര്‍ണാടക, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ  സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.