Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“നന്ദി പറയേണ്ടത് എനിക്കല്ല സലീഷ്; മനു ജോസഫിന്റെ വോളിബാള്‍ മോഹം സാധിച്ചുകൊടുത്ത സുരേഷ് ഗോപിയ്‌ക്കാണ്…” വൈറലായി ശങ്കു ടി ദാസിന്റെ കുറിപ്പ്

മാലിദ്വീപ് സര്‍ക്കാര്‍ ക്ഷണിച്ചിട്ടും കളിക്കാന്‍ പോകാന്‍ കഴിയാതെ വിഷമിച്ച വോളിബോള്‍ പ്ലെയര്‍ മനു ജോസഫിന്റെ മോഹം സഫലമായത് നടന്‍ സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ. മനുജോസഫിനെ സഹായിച്ചതിന് കൂട്ടുകാരന്‍ സലീഷ് നന്ദി പറ‍യുമ്പോഴും ശങ്കു ടി ദാസ് കുറിക്കുന്നതിങ്ങിനെ: "എനിക്കറിയാലോ ശരിക്കും ആർക്കാണ് നന്ദി പറയേണ്ടതെന്ന്. ആരാണ് ഇക്കാര്യം നടത്തി തന്നതെന്ന്. സുരേഷ് ഗോപിക്ക് നന്ദി".

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 06:29 pm IST
in Kerala
വോളിബാള്‍ കളിക്കാരന്‍ മനു ജോസഫ് (വലത്ത്)

വോളിബാള്‍ കളിക്കാരന്‍ മനു ജോസഫ് (വലത്ത്)

പാലക്കാട്: മാലിദ്വീപ് സര്‍ക്കാര്‍ ക്ഷണിച്ചിട്ടും  കളിക്കാന്‍ പോകാന്‍ കഴിയാതെ വിഷമിച്ച വോളിബോള്‍ പ്ലെയര്‍ മനു ജോസഫിന്റെ മോഹം സഫലമായത് നടന്‍ സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ. ചുരുങ്ങിയ സമയത്തിനുള്ളില്‍ മനുവിന് മാലിദ്വീപിലേക്ക് പറക്കാനുള്ള എന്‍ഒസി സംഘടിപ്പിച്ചതിന് പിന്നില്‍ സുരേഷ് ഗോപിയുടെ സ്നേഹത്തിന്റെ കരുതലുണ്ട്. മനുജോസഫിനെ സഹായിച്ചതിന് കൂട്ടുകാരന്‍ സലീഷ് നന്ദി പറ‍യുമ്പോഴും ശങ്കു ടി ദാസ് കുറിക്കുന്നതിങ്ങിനെ: “എനിക്കറിയാലോ ശരിക്കും ആർക്കാണ് നന്ദി പറയേണ്ടതെന്ന്. ആരാണ് ഇക്കാര്യം നടത്തി തന്നതെന്ന്. സുരേഷ് ഗോപിക്ക് നന്ദി”.  

ശങ്കു ടി ദാസിന്റെ കുറിപ്പ് വായിക്കാം:

ഇന്നലെയും ഒരു ചെറിയ വിശേഷം ഉണ്ടായി. അതും കൂടി പറയാതെ എനിക്കൊരു സുഖമില്ല. സലീഷിന്റെ ഒരു ഫ്രണ്ട് ഉണ്ട്. മനു ജോസഫ്. ആളൊരു നല്ല വോളിബോൾ കളിക്കാരൻ ആണ്. ഇപ്പോൾ ഇന്ത്യൻ റെയിൽവേയിൽ ആണ് മനു ജോലി ചെയ്യുന്നത്. എന്നാലും പറ്റുമ്പോൾ ഒക്കെ മനു വോളിബോൾ കളിക്കാറുണ്ട്. മനുവിന്റെ കഴിഞ്ഞ സീസണിലെ പ്രൈം വോളിബോൾ ലീഗിൽ നടന്ന കളി ഭയങ്കര കേമം ആയിരുന്നു. അത് കണ്ടിട്ട് മാൽഡിവീസിലെ നാഷണൽ വോളിബാൾ അസോസിയേഷൻ അവർ അവിടെ മാൽഡിവീസ് സർക്കാരിന്റെ തന്റെ നേതൃത്വത്തിൽ ഒരുക്കുന്ന മാൽഡിവീസ് വോളിബോൾ സീസൺ 2022ൽ കളിക്കാൻ മനുവിനേയും ക്ഷണിച്ചു.

മനു പക്ഷെ സർക്കാർ ജീവനക്കാരൻ ആയത് കൊണ്ട് വിദേശ യാത്രയ്‌ക്ക് പോവാൻ മുൻ‌കൂർ അനുമതി ആവശ്യമാണല്ലോ. എന്നാൽ ജൂൺ ഒന്നാം തീയതി പോവേണ്ടിയിരുന്ന മനുവിന് ജൂൺ മൂന്ന് ആയിട്ടും റെയിൽവേ മന്ത്രാലയത്തിന്റെ NOC കിട്ടിയില്ല. അങ്ങനെ വന്നപ്പോളാണ് അയാൾ ആവശ്യപ്പെട്ടത് അനുസരിച്ച് സലീഷ് എന്നെ മിനിഞ്ഞാന്ന് രാത്രി വിളിക്കുന്നത്. അവന് എങ്ങനെയെങ്കിലും പോവണം എന്നുണ്ട്, സമയം വൈകി, നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഒരു കുഴപ്പവുമില്ല, നമുക്ക് സുരേഷ് ഗോപിയോട് പറയാം, അദ്ദേഹം വഴിയുണ്ടാക്കും എന്ന്.

നാളെ രാവിലെ തന്നെ ഞാൻ വിളിച്ചോളാം എന്നും പറഞ്ഞു.  

രാവിലെ എട്ട് മണിക്ക് ഞാൻ സുരേഷ് ഗോപി സാറിനെ വിളിച്ചു. പക്ഷെ നമ്പർ സ്വിച്ഡ് ഓഫ് ആയിരുന്നു.

ഞാനപ്പോൾ തന്നെ ടെലഗ്രാമിൽ മനുവിന് മാൽഡിവീസ് വോളിബോൾ അസോസിയേഷൻ അയച്ച ക്ഷണകത്തും, അതിന് പോവാൻ മനു റെയിൽവേ മിനിസ്ട്രിക്ക് കൊടുത്ത അപേക്ഷയും, അതിനൊപ്പം കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞൊരു വോയ്സ് ക്ലിപ്പും അയച്ചു. ഡെലിവേർഡ് ആവുന്നുണ്ടായിരുന്നില്ല.

എന്നാലും സലീഷ് രാവിലെ വിളിച്ചന്വേഷിച്ചപ്പോൾ ഞാൻ പറഞ്ഞു ഒന്നും പേടിക്കണ്ട, സുരേഷ് ഗോപിയെ കാര്യം ഏൽപ്പിച്ചിട്ടുണ്ട്, മൂപ്പര് നടത്തി തരും, മനു മാൽഡിവീസിൽ കളിക്കും എന്ന്. അപ്പോളും മെസ്സേജ് ഡെലിവേർഡ് ആയിട്ടില്ല.

ഒഴിവ് ദിവസം ആയത് കൊണ്ട് ഉച്ചക്ക് ഊണ് കഴിഞ്ഞപ്പോൾ ഞാനൊന്ന് കിടന്നു. പിന്നെ എണീക്കുന്നത് ഏഴ് മണിക്കാണ്. നോക്കുമ്പോൾ ടെലഗ്രാമിൽ ഒരു മിസ്സ് കോളും ഒരു വോയ്സ് മെസ്സേജും.

സുരേഷ് ഗോപി സാർ ആണ്. “ശങ്കു, തന്നെ എന്താ വിളിച്ചിട്ട് കിട്ടാത്തത്? ഞാൻ മെസ്സേജ് കണ്ടപ്പോൾ തന്നെ മിനിസ്റ്റർ അശ്വിനി വൈഷ്ണവിനെ നേരിട്ട് വിളിച്ചിരുന്നു. അദ്ദേഹം ചുമതലപ്പെടുത്തിയിട്ട് അദ്ധേഹത്തിന്റെ OSD ഒരു മിസ്റ്റർ വേദ് പ്രകാശ് എന്നെ തിരിച്ചും വിളിച്ചിരുന്നു. മനുവിന്റെ കാര്യം ഞാൻ അന്വേഷിച്ചു. ഇന്ന് തന്നെ കൊടുക്കണം അയാൾക്ക് പോവാനുള്ള NOC, ഇന്ന് തന്നെ, നാളെ കൊടുത്തിട്ട് കാര്യമില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞിട്ടുമുണ്ട്. മനുവിന് ഇന്ന് വൈകുന്നേരം 6.30നു മുൻപ് അത് കിട്ടും. എന്റെ ഉറപ്പ്.” – ഇതായിരുന്നു സുരേഷ് ഗോപി അയച്ച വോയ്സ് ക്ലിപ്.

ഞാൻ സലീഷിനെ വിളിച്ചു. സമയം അപ്പോൾ 7.15 ആയിട്ടുണ്ട്. സുരേഷ് ഗോപി അതിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്, NOC കിട്ടും, മനു എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചു. ഞാൻ ഒന്ന് ചോദിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു അവൻ കോൾ കട്ടാക്കി. 7.45ന് സലീഷ് എന്നെ തിരിച്ചു വിളിച്ചു. മനുവിന് ബൈ ഹാൻഡ് ആയി റെയിൽവേയിൽ നിന്ന് ഇപ്പോൾ NOC കിട്ടി. അവന് എന്താ പറയേണ്ടത് എന്നറിയില്ല.

ഒരുപാട് നന്ദി എന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ സുരേഷ് ഗോപിയെ തിരിച്ചു വിളിച്ചു.

നമ്പർ ബിസി ആയിരുന്നു.NOC കിട്ടി  എന്നൊരു മെസ്സേജ് അയച്ചു. അതോണ്ട് സമാധാനം കിട്ടാതെ വീണ്ടും ടെലഗ്രാമിൽ വിളിച്ചു എടുപ്പിച്ച് കാര്യങ്ങൾ പറഞ്ഞു. മാൽഡിവീസിൽ നടക്കുന്ന കളിയുടെ വിശേഷങ്ങൾ അറിയിക്കണം എന്ന് പ്രത്യേകം പറഞ്ഞാണ് വെച്ചത്.

മനു ജോസഫ് നാളെ മാൽഡിവീസിലേക്ക് പോവുകയാണ് വോളിബോൾ കളിക്കാൻ.

സലീഷ് ഒക്കെ വേണ്ടാതെ എനിക്ക് കുറേ നന്ദി പറയുന്നുണ്ട്. എന്നാലും എനിക്കറിയാലോ ശരിക്കും ആർക്കാണ് നന്ദി പറയേണ്ടതെന്ന്. ആരാണ് ഇക്കാര്യം നടത്തി തന്നതെന്ന്.

സുരേഷ് ഗോപിക്ക് നന്ദി.  

Tags: അശ്വിനി വൈഷ്‌ണോSanku T Dasറെയില്‍വേVolley Ballactorഐടി മന്ത്രി അശ്വിനി വൈഷ്‌ണോമാലിദ്വീപ്റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോസുരേഷ് ഗോപിശങ്കു ടി ദാസ്ഫെയ്സ്ബുക്ക്മനു ജോസഫ്indian railwayവൈറല്‍ വീഡിയോനടന്‍ സുരേഷ് ഗോപിsureshgopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

Kerala

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

India

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

‘എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു’; ഗുരുതര ആരോപണവുമായി മരിയ ജൂലിയാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.