Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ കൊല്‍ക്കൊത്തയില്‍ ഇനി മദ്യം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം; പത്ത് മിനിറ്റില്‍ ഇഷ്ടബ്രാന്‍റ് വീട്ടിലെത്തും; പരക്കെ ആശങ്ക

ഇന്ത്യയില്‍ ഇതാദ്യമായി മമത ബാനര്‍ജി ഭരിയ്‌ക്കുന്ന ബംഗാളില്‍ മദ്യം ഓണ്‍ലൈന്‍ വഴി സുഗമമായി വീട്ടിലെത്തുന്ന സംവിധാനം വരുന്നു. ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന്റെ അനുഗ്രഹാശ്ശിസ്സുകളോടെയാണ് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഇത്തരമൊരു പുതിയ സംവിധാനം കൊണ്ടുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 11:06 pm IST
inIndia

കൊല്‍ക്കൊത്ത: ഇന്ത്യയില്‍ ഇതാദ്യമായി മമത ബാനര്‍ജി ഭരിയ്‌ക്കുന്ന ബംഗാളില്‍ മദ്യം ഓണ്‍ലൈന്‍ വഴി സുഗമമായി വീട്ടിലെത്തുന്ന സംവിധാനം വരുന്നു. ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന്റെ അനുഗ്രഹാശ്ശിസ്സുകളോടെയാണ്  ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഇത്തരമൊരു പുതിയ സംവിധാനം കൊണ്ടുവരുന്നത്.  

എന്നാല്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത് വഴി പല സാമൂഹ്യ പ്രശ്നങ്ങളും ഉടലെടുത്തേക്കാമെന്ന പരാതി വ്യാപകമായി ഉയരുന്നു. പല കമ്പനികളും ഓണ്‍ലൈനില്‍ മദ്യം വിതരണം ചെയ്യുന്നുണ്ടെങ്കിലും ഓര്‍ഡര്‍ ചെയ്ത് 10 മിനിറ്റില്‍ മദ്യം നല്‍കുമെന്ന അവകാശവാദം ഇതാദ്യമാണ്. തൃണമൂല്‍ സര്‍ക്കാരിലെ എക്സൈസ് ഡിപാര്‍ട്മെന്‍റാണ് കമ്പനിയ്‌ക്ക് അനുമതി നല്‍കിയത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൂസി എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ നവീന സംവിധാനത്തിന് പിന്നില്‍. ആദ്യം കൊല്‍ക്കൊത്ത നഗരത്തിലാണ് ഈ സംവിധാനം നടപ്പാക്കുക.  ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ സഹായത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുക. അതിനാല്‍ ഓരോ തവണ നല്‍കപ്പെടുന്ന ഓര്‍ഡറിന് പിന്നിലെ വ്യക്തിയെയും അവരുടെ ബ്രാന്‍റിനെയും കുറിച്ചെല്ലാം അപ്പപ്പോള്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടും. ഇത് ഭാവിയില്‍ കുറെക്കൂടി വേഗത്തില്‍ മദ്യം വീട്ടിലെത്തിക്കാന്‍ സഹായിക്കും. അതുപോലെ ഉപഭോക്താക്കളുടെ സ്വഭാവവും അവരുടെ ലൊക്കേഷനും നോക്കി തൊട്ടടുത്ത മദ്യ ഔട്ട്ലെറ്റില്‍ നിന്നും ബ്രാന്‍റുകള്‍ ശേഖരിച്ചുവെയ്‌ക്കുക വരെ ചെയ്യാനാവും. ഇത് മദ്യഡെലിവറിയുടെ കാലതാമസം ഒഴിവാക്കാന്‍ സഹായിക്കും.  

കമ്പനിയുടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി നമുക്ക് ഇഷ്ടമുള്ള ബ്രാന്‍റ് തെരഞ്ഞെടുത്ത് ഓര്‍ഡര്‍ നല്‍കാം. ഉടനെ കമ്പനിയുടെ പ്രതിനിധി തൊട്ടടുത്ത മദ്യ ഔട്ട്ലെറ്റില്‍ നിന്നും മദ്യം വാങ്ങി ഓര്‍ഡര്‍ ചെയ്തയാളുടെ വീട്ടില്‍ എത്തിക്കും.  

മദ്യം ഓര്‍ഡര്‍ ചെയ്യുന്ന വ്യക്തി പ്രായപൂര്‍ത്തിയായവരാണോ അല്ലയോ എന്ന കാര്യം അറിയാന്‍ ബുദ്ധിമുട്ടാണ്. ഈ സ്ഥിതിവിശേഷം ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. മദ്യവുമായി ഡെലിവറിക്ക് പോകുന്ന കമ്പനി പ്രതിനിധി വഴിയില്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത വരെ വിമര്‍ശകര്‍ ഉയര്‍ത്തുന്നു. നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച് നാട്ടിലും വീട്ടിലും മദ്യമൊഴുകുമെന്നും ഇത് കൂടുതല്‍ മദ്യാസക്തിയിലേക്ക് നയിക്കുമെന്നതുമാണ് പരാതികള്‍.  

എന്നാല്‍ എല്ലാ പ്രശ്നങ്ങളെക്കുറിച്ചും വിശദമായി പഠിച്ചിട്ടുണ്ടെന്നും ഇതിനെയെല്ലാം മറികടക്കുന്ന സംവിധാനമാണ് കമ്പനി ഒരുക്കുന്നതെന്ന് കമ്പനി വക്താക്കള്‍ പറയുന്നു. എന്തായാലും അതീവരഹസ്യമായി ഒരു സ്റ്റാര്‍ട്ടപ്പിന് ഇത്രയേറെ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതിന്റെ പേരില്‍ മമതയ്‌ക്കെതിരെ വരുംനാളുകളില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കും.  

Tags: liquorസേവനംതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിമദ്യനയംകൊല്‍ക്കത്തപത്ത് മിനിറ്റില്‍ ഇഷ്ടബ്രാന്‍റ്ബൂസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.