Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ബോധതലത്തില്‍ ഉണരണം പരിസ്ഥിതി ബോധം

വികസനം എന്നാല്‍ മനുഷ്യന്റെ ഭൗതികമായ വികസനത്തെക്കുറിച്ച് മാത്രമാണ് നാം ഇക്കാലത്ത് ആലോചിക്കുന്നത്. മനുഷ്യന്റെ മാനവിക ബോധതലമാണ് വികസിക്കേണ്ടത്. ഇതാണ് യഥാര്‍ത്ഥ വികസനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 06:00 am IST
inArticle

പ്രൊഫ.ടി. ശോഭീന്ദ്രന്‍

പരിസ്ഥിതി എന്നാല്‍ പരിസരത്തിന്റെ സ്ഥിതി എന്നാണ് അര്‍ത്ഥം. പരിസരത്തിന്റെ സ്ഥിതി നന്നായാല്‍ ജീവിതസ്ഥിതി നന്നാവും. പരിസരസ്ഥിതി മോശമായാല്‍ ജീവിതസ്ഥിതി മോശമാവും; നാശമാവും. പരിസരം എന്നാല്‍ മനുഷ്യന്റെ ജീവിത പരിസരമാണ്. മനുഷ്യന്‍ എന്നാല്‍ ശരീരമാണ്; അതില്‍ കുടികൊള്ളുന്ന മനസ്സുമാണ്. മനസ് നന്നായിരിക്കുക എന്നതാണ് പരിസ്ഥിതി നന്നായിരിക്കുക എന്നതിന്റെ ആദ്യപടി. മനുഷ്യന്റെ ഏറ്റവും സമീപസ്ഥമായിരിക്കുന്നത് അവന്റെ മനസ്സാണ്. മനസ്സ് നന്നാവുകയാണ്, മനസ്സാകുന്ന പരിസരം നന്നാവുകയാണ് ആദ്യം വേണ്ടത്. മനസ്സ് നന്നായാല്‍ ശരീരം നന്നാകും. ആരോഗ്യമെന്നാല്‍ മനസ്സില്‍ നന്മ വിളയുക എന്നതാണ്. ഇത് ശരീരത്തിന്റെ ആരോഗ്യത്തെ സുസ്ഥിരമാക്കുന്നു. ഇത് രണ്ടും ഒന്നിക്കുമ്പോള്‍ അവന്റെ ചുറ്റുപാടും ആരോഗ്യകരമായ പരിസ്ഥിതിയായിത്തീരുന്നു.

വികസനം എന്നാല്‍ മനുഷ്യന്റെ ഭൗതികമായ വികസനത്തെക്കുറിച്ച് മാത്രമാണ് നാം ഇക്കാലത്ത് ആലോചിക്കുന്നത്. മനുഷ്യന്റെ മാനവിക ബോധതലമാണ് വികസിക്കേണ്ടത്. ഇതാണ് യഥാര്‍ത്ഥ വികസനം.

ജീവിതത്തിന്റെ കാതലായ കേന്ദ്രം, ആസ്ഥാനം, തലസ്ഥാനം മനസ്സാണ്. അവിടെ നന്നാകലാണ് വികസനത്തിന്റെ തുടക്കം. ഇക്കാര്യത്തില്‍ നാം പിന്നിലാണ് എന്നതിന്റെ അര്‍ത്ഥം വികസനത്തിലും നാം പിന്നിലാണ് എന്നു തന്നെ. ശരീരത്തിന്റെ സന്തോഷം, സുഖ സൗകര്യം എന്നിവയ്‌ക്കാണ്  നാം മുന്‍ഗണന നല്കുന്നത്. ഈ ആകര്‍ഷണീയതയുടെ പിന്നാലെയുള്ള യാത്രയാണ് വികസനം എന്നതുകൊണ്ട് നാമിന്ന് അര്‍ത്ഥമാക്കുന്നത്.

ഇതിനായി മണ്ണും പ്രാണവായുവും ജീവജലവും ചൂഷണം ചെയ്യുക എന്നതാണ് നമ്മുടെ ആസുരിക ചിന്ത. ഇന്നത്തെ തലമുറക്ക് വേണ്ടി മാത്രമുള്ളതാണ് പ്രകൃതി എന്നതാണ് നമ്മുടെ മനോഭാവം. നമ്മുടെ മക്കള്‍ക്കും അവരിലൂടെ വരാനിരിക്കുന്ന തലമുറകള്‍ക്കും വേണ്ടി പ്രകൃതി സുസ്ഥിരമായി നിലനില്ക്കണമെന്ന ചിന്ത നമുക്കില്ല. മനസ്സിന്റെ ഈ വികസന മുരടിപ്പാണ് ഇന്നു നാം അനുഭവിക്കുന്ന വികസന ദുരന്തത്തിന്റെ കാരണം.  

നല്ല മണ്ണും പ്രാണവായുവും ജീവജലവും അടുത്ത തലമുറകള്‍ക്ക് വേണ്ടി കൂടിയുള്ളതാണ് എന്നതായിരിക്കണം നമ്മുടെ വികസന ചിന്ത. വരാനിരിക്കുന്ന പരമ്പരകള്‍ക്ക് വേണ്ടി ചിന്തിക്കാത്ത മനുഷ്യന്റെ ബോധതലം, വികസന വിരുദ്ധമാണ്. വരും കാലത്തെക്കുറിച്ച് ചിന്തിക്കുന്ന മനുഷ്യകുലം ഉണ്ടാകേണ്ടിയിരിക്കുന്നു. വികസനത്തെ പുതിയ നിര്‍വചനത്തിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. ഉയരത്തിലേക്കും കൂടുതല്‍ എണ്ണത്തിലേക്കും കൂടുതല്‍ വേഗത്തിലേക്കും ആഴത്തിലേക്കുമുള്ള കുതിപ്പ് വികസനമല്ല. കൂടുതല്‍ വിളയിക്കാന്‍ മണ്ണില്‍ വിഷം ചേര്‍ത്തതിന്റെ ദുരന്തം നാമിന്നനുഭവിക്കുന്നു. കൂടുതല്‍ വേഗതയ്‌ക്കായി നാമിന്ന് കെറെയിലിന്റെ പിന്നാലെയാണ്. എന്തിനാണ് വേഗത വേണ്ടത്രയില്ലാത്തത്! ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരിന്റെ നടപടികള്‍ക്കാണ് വേഗതയുണ്ടാവേണ്ടത്. ഭരണകൂടത്തിന്റെ കാര്യക്ഷമതയ്‌ക്ക് വേഗം കൂട്ടുന്നതിന് പകരമാവില്ല കെ റെയിലിന്റെ വേഗത. ഇത് വര്‍ധിച്ചാല്‍ കെ റെയിലിന്റെ കുതിപ്പ് കേരളത്തിനാവശ്യമില്ല. മനുഷ്യന്റെ പരിമിതമായ പ്രകൃതിസമ്പത്ത് തകര്‍ത്ത്, കേരളത്തെ പകുത്ത് കെ റെയില്‍ പണിയുന്നത് പരമാബദ്ധമാണ്. ഈ അബദ്ധത്തിന് പകരം യഥാര്‍ത്ഥ വികസന ചിന്ത ഉയര്‍ന്നു വരട്ടെ. മനുഷ്യന്റെ, ഭരണാധികാരികളുടെ ബോധത്തിന്, വികാസമുണ്ടാകുന്നതിന് പരിസ്ഥിതി ദിനം ഉപകരിക്കട്ടെ. ഈ ചിന്ത ഒരു ദിനത്തിലൊതുങ്ങാതിരിക്കട്ടെ.

Tags: Environment Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല: ആര്‍. സഞ്ജയന്‍

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് വലിയപറമ്പ് കണ്ടലോരത്ത് കണ്ടല്‍ തൈ നടുന്നു
Kerala

സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം

India

പരിസ്ഥിതി ദിനത്തില്‍ ‘അമ്മയുടെ പേരില്‍ ഒരു മരം’ പദ്ധതിയുമായി പ്രധാനമന്ത്രി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദൗണിലെ ശിശുവാടികയില്‍ വൃക്ഷത്തൈ നടുന്നതിന് മുന്നോടിയായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭൂമി പൂജ ചെയ്യുന്നു
Kerala

ശിശുവാടികയില്‍ പഞ്ചവടിക്ക് തുടക്കം കുറിച്ച് പരിസ്ഥിതിദിനാഘോഷം: അഞ്ച് ഫലവൃക്ഷ തൈകള്‍ നട്ട് ഡോ. മോഹന്‍ ഭാഗവത്

India

ലോക പരിസ്ഥിതി ദിനം: സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ച് കല്‍ക്കരി മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.