Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: കണ്‍സോര്‍ഷ്യം പാതിവഴിയില്‍, നിക്ഷേപകര്‍ പെരുവഴിയില്‍, ജീവനക്കാര്‍ വാങ്ങുന്നത് ഉയര്‍ന്ന ഗ്രേഡിലുള്ള ശമ്പളം

2020 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അധികാരത്തില്‍ വന്നപ്പോള്‍ ഒരു വര്‍ഷത്തിനകം നിക്ഷേപകര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഭരണസമിതി അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷമായിട്ടും തഴക്കര ശാഖയിലെ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും കിട്ടാതെ വലയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 12:21 pm IST
inAlappuzha

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ 2016 ല്‍ വെളിച്ചത്തുവന്ന വന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ ഇന്നും പെരുവഴിയില്‍. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ തുടക്കം മുതല്‍ സംഘടിച്ച് സമരപരിപാടികളും നിയമ പോരാട്ടങ്ങളും നടത്തിയതിനെ തുടര്‍ന്ന് സഹകരണ വകുപ്പ് ഇടപെട്ട് കണ്‍സോര്‍ഷ്യം രൂപീകരിച്ചിരുന്നു. എന്നാല്‍ ബാങ്ക് അധികൃതരുടെ അനാസ്ഥയും അനൈക്യവും കാരണം അത് നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് നിക്ഷേപ കൂട്ടായ്‌മ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.

2020 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അധികാരത്തില്‍ വന്നപ്പോള്‍ ഒരു വര്‍ഷത്തിനകം നിക്ഷേപകര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഭരണസമിതി അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷമായിട്ടും തഴക്കര ശാഖയിലെ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും കിട്ടാതെ വലയുകയാണ്. യാതൊരുവിധ പണമിടപാടു പോലും നടക്കാത്ത സ്ഥിതിയിലാണ് കൂടുതലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജീവനക്കാര്‍ ഉയര്‍ന്ന ഗ്രേഡിലുള്ള ശമ്പളമാണ് വാങ്ങുന്നതെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ബാങ്ക് ഭരണ സമിതി യോഗങ്ങള്‍ യഥാസമയം കൂടാന്‍ കഴിയുന്നില്ല.

ഒരംഗം തുടക്കത്തില്‍ തന്നെ രാജി വെച്ചിരുന്നു. ചില ഭരണസമിതി അംഗങ്ങള്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നില്ലെന്ന് നിക്ഷേപകര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മറ്റൊരു അംഗം സഹകരണ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് മത്സരിച്ചത് എന്ന പരാതി നിലനില്‍ക്കുന്നു. ശതാബ്ദി ആഘോഷിക്കാന്‍ പോകുന്ന ബാങ്കിന് മുന്‍ കാലങ്ങളില്‍ നിന്ന് വിഭിന്നമായി വൈസ് പ്രസിഡന്റ് എന്ന സ്ഥാനം കൂടി സൃഷ്ടിച്ചത് വാര്‍ഷിക പൊതുയോഗം അംഗീകരിക്കാതെയാണ് എന്ന് അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.

വന്‍ വായ്‌പ കുടിശ്ശിഖ വരുത്തിയിട്ടുള്ള വ്യക്തികളില്‍ നിന്നും പണം ഈടാക്കാനുള്ള വ്യവസ്ഥാപിതമായ യാതൊരു നടപടികളും സ്വീകരിക്കാത്തത് രാഷ്‌ട്രീയ ഇടപെടലുകളും വ്യക്തി താല്പര്യങ്ങളും കൊണ്ടാണെന്ന് നിക്ഷേപകര്‍ ഉന്നയിക്കുന്നു. നിക്ഷേപകര്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസിന്റെ ഫലമായി പ്രതികളായിട്ടുള്ളവരുടെ സ്ഥാപര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യണമെന്ന് കോട്ടയം സ്പെഷ്യല്‍ വിജിലന്‍സ് കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം കൊടുത്തിരുന്നു.  

അതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന റിപ്പോര്‍ട്ട് ജൂണ്‍ 7 ന് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനോടും എന്‍ഫോഴ്സ്മെൻ്റ് വകുപ്പിനോടും മെയ് 25 ന് ഉത്തരവായിട്ടുണ്ട്.പ്രധാന പ്രതികളായ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ ജാമ്യത്തിലാണ്.

Tags: സാമ്പത്തിക തട്ടിപ്പ്FraudMavelikara Taluk co-operative society
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.