Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എന്‍ഐടികളില്‍ എംടെക്/എംആര്‍ക്/എംപ്ലാന്‍ പ്രവേശനത്തിന് കേന്ദ്രീകൃത കൗണ്‍സലിങ് (സിസിഎംടി. 2022): രജിസ്‌ട്രേഷന്‍ ജൂണ്‍ 12 വരെ

എന്‍ഐടികള്‍ ഉള്‍പ്പെടെ സിസിഎംടി-2022 ല്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍, കോഴ്‌സുകള്‍, കൗണ്‍സലിങ് ഷെഡ്യൂളുകള്‍, ചോയിസ് ഫില്ലിങ്, ലോക്കിങ്, സീറ്റ് അലോട്ട്‌മെന്റ് നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ വെബ്‌പോര്‍ട്ടലിലും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലും ലഭ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 05:00 pm IST
in Education

കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള എന്‍ഐടികള്‍, ഐഐഐടികള്‍, ഗവണ്‍മെന്റ് ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐഐഇഎസ്ടി എന്നിവയുടെ എംടെക്/എംആര്‍ക്/എംപ്ലാന്‍ ഫുള്‍ടൈം പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത കൗണ്‍സലിങ് (സിസിഎംടി-2022) രജിസ്‌ട്രേഷന്‍ നടപടികളാരംഭിച്ചു. പ്രാബല്യത്തിലുള്ള ‘ഗേറ്റ് സ്‌കോര്‍’ ഉള്ളവര്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 3000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 2500 രൂപ മതിയാകും. ഇക്കൊല്ലത്തെ കൗണ്‍സലിങ്, അലോട്ട്‌മെന്റ് നടപടികള്‍ നിയന്ത്രിക്കുന്നത് ജയ്‌പൂര്‍ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ്.

‘സിസിഎംടി-2022’ ഔദ്യോഗിക വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും  https://ccmt.admission.nic.inല്‍ ലഭ്യമാണ്. 2020/2021/2022 വര്‍ഷം ഗേറ്റ് സ്‌കോര്‍ നേടിയിരിക്കണം. ബിഇ/ബിടെക്/ബിആര്‍ക്/ബി പ്ലാന്‍ 60 ശതമാനം മാര്‍ക്കില്‍ 16.0 സിജിപിഎയില്‍ കുറയാതെ വിജയിച്ചിട്ടുള്ളവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 55% മാര്‍ക്ക്/തത്തുല്യ ഗ്രേഡ് മതി.

എന്‍ഐടികള്‍ ഉള്‍പ്പെടെ സിസിഎംടി-2022 ല്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍, കോഴ്‌സുകള്‍, കൗണ്‍സലിങ് ഷെഡ്യൂളുകള്‍, ചോയിസ് ഫില്ലിങ്, ലോക്കിങ്, സീറ്റ് അലോട്ട്‌മെന്റ് നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ വെബ്‌പോര്‍ട്ടലിലും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലും ലഭ്യമാണ്. മൂന്ന് റൗണ്ട് സീറ്റ് അലോട്ട്‌മെന്റുണ്ടാകും. അര്‍ഹതയുള്ള കോഴ്‌സും സ്ഥാപനങ്ങളും തെരഞ്ഞെടുത്ത് ചോയിസ് ഫില്ലിങ്, ലോക്കിങ് നടത്താം. രജിസ്‌ട്രേഷനുള്ള നിര്‍ദേശങ്ങള്‍ ബ്രോഷ്യറിലുണ്ട്.

ചോയിസ് പരിഗണിച്ച് ഗേറ്റ് സ്‌കോര്‍ മെരിറ്റടിസ്ഥാനത്തിലാണ് സീറ്റ് അലോട്ട്‌മെന്റ്. ജൂണ്‍ 13 രാത്രി 8 മണി വരെ ചോയിസ് ഫില്ലിങ്, ലോക്കിങ് നടത്തിയവര്‍ക്ക് ആദ്യ റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് ജൂണ്‍ 16 ന് പ്രഖ്യാപിക്കും. സീറ്റ് അക്‌സപ്റ്റന്‍സ് ഫീസായി 30,000 രൂപ അടയ്‌ക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 10,000 രൂപമതിയാകും. സീറ്റ് അക്‌സപ്റ്റന്‍സ് ഫീസ് അടച്ച് ഓണ്‍ലൈനായി ഡോക്കുമെന്റ് അപ്‌ലോഡ് ചെയ്യുന്നതിനും നടപടികള്‍ക്ക് വിധേയമായി അഡ്മിഷന്‍ നേടുന്നതിനും ജൂണ്‍ 20 വരെ സൗകര്യമുണ്ട്. രണ്ടാമത്തെ റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് ജൂണ്‍ 25 നും മൂന്നാം റൗണ്ട് അലോട്ട്‌മെന്റ് ജൂലൈ 4 നും പ്രഖ്യാപിക്കുന്നതാണ്.

രജിസ്‌ട്രേഷന്‍, ചോയിസ് ഫില്ലിങ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം. അപ്‌ഡേഷനുകള്‍ വെബ് പോര്‍ട്ടലില്‍ ലഭ്യമാകും.

സിസിഎംഎന്‍-2022 വഴി എന്‍ഐടി കളില്‍ എംഎസ്‌സി/എംഎസ്‌സി ടെക് പ്രവേശനം

എന്‍ഐടികള്‍, ഐഐഇഎസ്ടി, ഗവണ്‍മെന്റ് ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന എംഎസ്‌സി, എംഎസ്‌സി ടെക് കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത കൗണ്‍സലിങ്  (സിസിഎംയു-2022) രജിസ്‌ട്രേഷന്‍ തുടങ്ങി. ല്‍ ജൂണ്‍ 12 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഐഐടിയുടെ ജാം-2022 സ്‌കോര്‍ നേടിയിട്ടുള്ളവര്‍ക്കാണ് അവസരം. ബിഎസ്‌സി/ക്വാളിഫൈയിങ് ഡിഗ്രി 60 ശതമാനം മാര്‍ക്കില്‍/6.5 സിജിപിഎയില്‍ കുറയാതെ പാസായിരിക്കണം. പട്ടികജാതി/വര്‍ഗ്ഗം ഭിന്നശേഷി (പിഡബ്ല്യുഡി)വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക് 16.0 സിജിപിഎ മതിയാകും.

‘സിസിഎംഎന്‍-2022’ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറും https://ccmn.admissions.nic.in വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 3000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2500 രൂപ മതി. രജിസ്‌ട്രേഷന്‍ നിര്‍ദേശങ്ങള്‍, കൗണ്‍സലിങ്, ചോയിസ് ഫില്ലിങ്, ലോക്കിങ് ഷെഡ്യൂളുകള്‍, സീറ്റ് അലോട്ട്‌മെന്റ് നടപടികള്‍ ഉള്‍പ്പെടെ അഡ്മിഷന്‍ സംബന്ധമായ വിവരങ്ങളെല്ലാം ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലും വെബ് പോര്‍ട്ടലിലുമുണ്ട്. കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളും കോഴ്‌സുകളും മനസ്സിലാക്കി ചോയിസ് ഫില്ലിങ്, ലോക്കിങ് നടത്താം.

മുഖ്യമായും മൂന്ന് റൗണ്ട് അലോട്ട്‌മെന്റ് നടപടികളാണുള്ളത്. ആദ്യ റൗണ്ടിലേക്കുള്ള ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ ജൂണ്‍ 13 നകം പൂര്‍ത്തിയാക്കണം. ആദ്യ സീറ്റ് അലോട്ട്‌മെന്റ് ജൂണ്‍ 16 ന് പ്രഖ്യാപിക്കുന്നതാണ്. സീറ്റ് അക്‌സപ്റ്റന്‍സ്  ഫീസ് അടച്ച് ഡോക്കുമെന്റ് ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യുന്നതിനും മറ്റും ജൂണ്‍ 20 വരെ സമയം ലഭിക്കും.

രണ്ടാമത്തെ റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് ജൂണ്‍ 25 നും മൂന്നാമത്തെ റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് ജൂലൈ നാലിനും പ്രഖ്യാപിക്കും. നടപടിക്രമം പാലിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടച്ച് അഡ്മിഷന്‍ നേടാം. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലുണ്ട്.

Tags: educationcareerഎന്‍ഐടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

പുതിയ വാര്‍ത്തകള്‍

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.